Today Horoscope: യാത്രകൾ മാറ്റിവയ്ക്കുക, ജോലികൾ നഷ്ടമായേക്കാം; അറിയാം ഇന്നത്തെ നക്ഷത്രഫലം
Horoscope Today in Malayalam: ചില നാളുകാർക്ക് കാര്യവിജയം, നേട്ടം, അംഗീകാരം തുടങ്ങിയ കാര്യങ്ങളാണ് രാശിഫലത്തിലുള്ളതെങ്കിൽ. മറ്റ് ചിലർക്ക് കാര്യതടസം, അലച്ചിൽ, അപകടഭീതി, അസ്വസ്ഥത തുടങ്ങിയ അശുഭമായ കാര്യങ്ങളാണ് ഫലത്തിൽ കാണുന്നത്.

ഇന്നത്തെ നക്ഷത്രഫലം
നമ്മുടെ ഓരോ ദിവസവും ഒരുപോലെ ആകണമെന്നില്ല. ചില ദിവസം നല്ല ഫലങ്ങളും മറ്റ് ചില ദിവസങ്ങളിൽ പ്രതികൂലമായ ഫലവുമാകും ഉണ്ടാവുക. എന്നാൽ ഇതിനെയെല്ലാം രാശിഫലത്തിലൂടെ മുൻകൂട്ടി അറിയാൻ സാധിക്കും. ചില നാളുകാർക്ക് കാര്യവിജയം, നേട്ടം, അംഗീകാരം തുടങ്ങിയ കാര്യങ്ങളാണ് രാശിഫലത്തിലുള്ളതെങ്കിൽ. മറ്റ് ചിലർക്ക് കാര്യതടസം, അലച്ചിൽ, അപകടഭീതി, അസ്വസ്ഥത തുടങ്ങിയ അശുഭമായ കാര്യങ്ങളാണ് ഫലത്തിൽ കാണുന്നത്. അത്തരത്തിൽ ഇന്നത്തെ സമ്പൂർ രാശിഫലം വിശദമായി അറിയാം.
മേടം
ഭാഗ്യം ഇന്ന് നിങ്ങൾക്ക് അനുകൂലമായിരിക്കും. ബിസിനസ്സ് ചെയ്യുന്ന ആളുകൾക്ക് ഇന്ന് ഒരു യാത്ര പോകേണ്ടി വന്നേക്കാം. തൊഴിലിനു വേണ്ടിയുള്ള നിങ്ങളുടെ ശ്രമങ്ങൾ വിജയിച്ചേക്കാം. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.
ഇടവം
ചെറുകിട ബിസിനസുകൾ ചെയ്യുന്നവർക്ക് ഇന്ന് ധനനഷ്ടം നേരിടേണ്ടി വന്നേക്കാം. അത് അവരെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കിയേക്കും. ജോലിസ്ഥലത്ത് ശമ്പളവർദ്ധനവുമായി ബന്ധപ്പെട്ട് ചില ശുഭകരമായ വാർത്തകൾ കേൾക്കാനവസരമുണ്ടാകും.
മിഥുനം
ഇന്ന് നിങ്ങളുടെ കുടുംബ ജീവിതത്തിൽ ചില തർക്കങ്ങൾ ഉണ്ടായേക്കാം. വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ദിവസമാണ്. പരീക്ഷകളിൽ വിജയം കൈവരിക്കാൻ സാധിക്കും. കുടുംബത്തിൽ ചില മംഗളകരമായ കാര്യങ്ങൾ സംഭവിച്ചേക്കാം.
കർക്കിടകം
ഇന്ന് നിങ്ങളുടെ ഭൂമി, വാഹനം അല്ലെങ്കിൽ സ്ഥാവര സ്വത്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട കേസ് നക്കുന്നുണ്ടെങ്കിൽ അതിൽ അനുകൂല വിധയുണ്ടായേക്കാം. നിങ്ങൾ ഒരു യാത്ര പോകാൻ ആലോചിക്കുന്നുണ്ടെങ്കിൽ അത് മാറ്റി വയ്ക്കുന്നതാകും ഉചിതം. അല്ലാത്തപക്ഷം ചില അപകടങ്ങൾക്ക് സാധ്യതയുണ്ട്.
ചിങ്ങം
ആരോഗ്യ കാര്യത്തിൽ ഇന്ന് പ്രത്യേകം ശ്രദ്ധവേണം. വാഹനമോടിക്കുമ്പോൾ അശ്രദ്ധ കാണിക്കരുത്. നിങ്ങൾക്ക് അപകടമുണ്ടാകാനുള്ള സാധ്യതയുണ്ട്. ശത്രുക്കളിൽ ജാഗ്രത പാലിക്കണം, കാരണം അവർ തങ്ങളെ ബുദ്ധിമുട്ടിക്കാൻ പരമാവധി ശ്രമിക്കും.
കന്നി
ജോലിസ്ഥലത്ത് ആഗ്രഹിച്ച ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാൽ ഇന്ന് നിങ്ങളുടെ മനസ് അസ്വസ്ഥമായിരിക്കാം. നിങ്ങളുടെ കുടുംബത്തിലെ ഒരാൾക്ക് പെട്ടെന്ന് അസുഖം വരാനുള്ള സാധ്യതയുണ്ട്. അതിനാൽ സാമ്പത്തികമായി ചില നഷ്ടങ്ങൾ ഉണ്ടായേക്കാം.
തുലാം
മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. ഇന്ന് നിങ്ങൾക്ക് മാനസികമായി ചില വിഷമങ്ങൾ നേരിടേണ്ടി വന്നേക്കാം. കുടുംബത്തിൽ ചില തർക്കങ്ങൾ ഉടലെടുത്തേക്കാം.
വൃശ്ചികം
നിങ്ങളുടെ ബിസിനസ്സിൽ ചില മാറ്റങ്ങൾ നടത്തിയേക്കാം. അത് ഭാവിയിൽ നിങ്ങൾക്ക് ഗുണം ചെയ്യും. വാഹനം വാങ്ങാൻ ആലോചിക്കുന്നവർക്ക് ഇന്ന് അനുകൂലമായ ദിവസമാണ്.
ധനു
വായ്പ എടുത്തിട്ടുണ്ടെങ്കിൽ, ഇന്ന് അത് തിരിച്ചടയ്ക്കാൻ സാധിക്കും. കടബാധ്യതകളിൽ അല്പം ആശ്വാസം ഉണ്ടാകും. അലച്ചിൽ, അപകടഭീതി, മനക്ലേശം എന്നിവയ്ക്ക് സാധ്യതയുണ്ട്. യാത്രകൾ പരാമാവധി ഒഴിവാക്കുക.
മകരം
നിങ്ങൾക്ക് ഇന്നൊരു പുതിയ ബിസിനസ്സ് ആരംഭിക്കും. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ മെച്ചമുണ്ടാക്കും. നിങ്ങളുടെ കുടുംബ ജീവിതത്തിൽ എന്തെങ്കിലും തർക്കം നടക്കുന്നുണ്ടെങ്കിൽ, ഇന്ന് നിങ്ങൾക്ക് അത് പരിഹരിക്കാൻ സാധിക്കും.
കുംഭം
ഇന്ന് നിങ്ങൾക്ക് ഗുണദോഷസമ്മിശ്ര ഫലങ്ങളാവും ഉണ്ടാവുക. നിങ്ങളുടെ സ്വകാര്യ ജോലികൾ ഉച്ചയ്ക്ക് മുമ്പ് തന്നെ പൂർത്തിയാക്കാൻ സാധിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കും.
മീനം
പണം നിക്ഷേപിക്കാൻ അനുകൂലമായ ദിവസമാണ് ഇന്ന്. രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് സമൂഹത്തിൽ ചില അർഹമായ സ്ഥാനം ലഭിക്കും. അത് നിങ്ങളുടെ പൊതുജന പിന്തുണ വർദ്ധിപ്പിക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങൾ മാത്രമാണ്. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)