5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: സാമ്പത്തിക വളർച്ച, ആരോഗ്യം തൃപ്തികരം; ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Today's Horoscope: ഇടവം രാശിക്കാരുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകും. ദേഷ്യം ഒഴിവാക്കി സംസാരത്തിൽ മാധുര്യം നിലനിർത്തുന്നത് ഇന്നത്തെ ദിവസത്തെ നല്ലതാക്കുന്നു. ഇന്നത്തെ നിങ്ങളുടെ രാശിഫലം എപ്രകാരമെന്ന് പരിശോധിക്കാം.

Today’s Horoscope: സാമ്പത്തിക വളർച്ച, ആരോഗ്യം തൃപ്തികരം; ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
ഇന്നത്തെ രാശിഫലം Image Credit source: Getty
nithya
Nithya Vinu | Published: 21 Mar 2025 06:39 AM

രാശിഫലത്തിലൂടെ ഇന്നത്തെ നിങ്ങളുടെ ദിവസത്തെ കുറിച്ച് ചില സൂചനകൾ അറിയാൻ സാധിക്കും. ചിലരെ കാത്തിരിക്കുന്നത് സാമ്പത്തിക നേട്ടങ്ങളാണെങ്കിൽ മറ്റ് ചിലർക്ക് നഷ്ടങ്ങളാകാം. ഇന്നത്തെ നിങ്ങളുടെ ദിവസം ഏങ്ങനെയായിരിക്കുമെന്ന് അറിയാൻ സമ്പൂ‍ർണ്ണ നക്ഷത്രഫലം‌ പരിശോധിക്കാം.

മേടം
ഇന്ന് നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങളുടെ ദിവസമായിരിക്കും. അടുത്ത കൂട്ടുകാരുമായോ ബന്ധുക്കളുമായോ പാർട്ടിയോ മറ്റ് ഒത്തുചേരലോ നടത്തുന്നതിലൂടെ പ്രധാനപ്പെട്ട ചില വിവരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായുള്ള പരാതികൾ പരിഹരിക്കാനും സാധിക്കും. എന്നാൽ സാമ്പത്തിക ഇടപാടുകളിൽ നഷ്ടമുണ്ടാവാൻ സാധ്യത.

ഇടവം
നിങ്ങളുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകും. ദേഷ്യം ഒഴിവാക്കി സംസാരത്തിൽ മാധുര്യം നിലനിർത്താൻ ഇന്ന് നിങ്ങൾക്ക് കഴിയും. മാനസിക പ്രയാസങ്ങളിൽ പരിഹാരം കണ്ടെത്താൻ സാധിക്കും. ആരോ​ഗ്യം മെച്ചപ്പെടുത്താൻ ദിനചര്യങ്ങളിൽ മാറ്റം വരുത്തുന്നത് നല്ലത്.

മിഥുനം
ആത്മീയ പ്രവർത്തനങ്ങളിൽ സമയം ചെലവഴിക്കും. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാതിരിക്കാൻ ചെലവുകൾ നിയന്ത്രിക്കുക. ഓഹരി വിപണിയിൽ ഇന്ന് നിങ്ങൾക്ക് ഭാ​ഗ്യത്തിന്റെ ദിവസമാണ്. ഓഹരി വിപണിയിൽ ഇന്ന് നടത്തുന്ന നിക്ഷേപത്തിലൂടെ വലിയ ലാഭം ലഭിക്കും.

കർക്കിടകം
സർക്കാർ മേഖലകളിൽ നിന്ന് ചില ആനുകൂല്യങ്ങൾ ലഭിക്കും. മുടങ്ങി കിടക്കുന്ന ജോലികൾ പൂർത്തീകരിക്കാൻ സാധിക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കും.

ALSO READ: നിങ്ങളുടെ വിധി, ലക്ഷങ്ങൾ ശമ്പളമുണ്ടെങ്കിലും പണക്കാരാവില്ല; കാരണമിത്…

ചിങ്ങം
പ്രണയിതാക്കൾക്ക് ഏറ്റവും നല്ല ദിവസമായിരിക്കും. പങ്കാളിയുമായി സമയം ചെലവഴിക്കാനും അതിലൂടെ നിങ്ങളുടെ ബന്ധം ദൃഢമാക്കാനും സാധിക്കും. ബിസിനസ് സംബന്ധമായ കാര്യങ്ങൾക്കായി യാത്ര പോകേണ്ടി വന്നേക്കും.

കന്നി
ബിസിനസ്സുമായി ബന്ധപ്പെട്ട് ഇന്ന് നടത്തുന്ന യാത്രകൾ ​ഗുണകരമാകും. നിങ്ങളുടെ മക്കൾ എന്തെങ്കിലും പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നെങ്കിൽ ഇന്ന് അതിന് മികച്ച ദിനമായിരിക്കും. മറ്റൊരാളുടെ ഉപദേശങ്ങൾ അനുയോജ്യമാണെങ്കിൽ മാത്രം സ്വീകരിക്കുക.

തുലാം
ആരോ​ഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കും. ജോലിയോടൊപ്പം ആരോ​ഗ്യവും ശ്രദ്ധിക്കുക. ഇന്ന് എന്തെങ്കിലും തരത്തിൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നാൽ ക്ഷമയോടെ പരിഹാരം കണ്ടെത്തുക. മറ്റൊരാളുടെ അഭിപ്രായം കണ്ണടച്ച് വിശ്വസിക്കരുത്.

വൃശ്ചികം
പങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസ്സിൽ ലാഭം ഉണ്ടാകാൻ സാധ്യത. പഴയ സുഹൃത്തുമായി ചേർന്ന് ബിസിനസ്സ് തുടങ്ങാൻ പദ്ധതിയിടും. അതേ സമയം സഹോദരന്റെ ഉപദേശം സ്വീകരിക്കുന്നത് നല്ലത്. സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നല്ല ദിവസം.

ധനു
കുടുംബാം​ഗങ്ങളോടൊപ്പം വിനോദയാത്ര ചെയ്യും. പങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കപ്പെടും. ജോലി മേഖലയിൽ ശമ്പള വർധനവ്, സ്ഥാന കയറ്റം എന്നിവയ്ക്ക് സാധ്യത.

മകരം
വിദ്യാർഥികൾക്ക് നല്ല ദിവസം. പ്രണയിക്കുന്നവർക്കും നല്ല ദിവസമായിരിക്കും. ബിസിനസ്സിൽ പ്രത്യേക കരാറുകളിൽ ഏർപ്പെടാൻ സാധ്യത. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

കുംഭം
പ്രണയിക്കുന്നവർക്ക് നിങ്ങളുടെ പങ്കാളിയിൽ നിന്ന് നല്ല വാർത്തകൾ ലഭിക്കും. കുടംബ ജീവിതത്തിലെ വിള്ളലുകൾ ഒരുമിച്ച് അവസാനിപ്പിക്കും. മാതാപിതാക്കൾക്ക് ചില ആരോ​ഗ്യ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.

മീനം
ജോലി ആ​ഗ്രഹിക്കുന്നവർക്ക് നല്ല ദിവസം. ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക. ബജറ്റ് തയ്യാറാക്കി അതിനനുസരിച്ച് മാത്രം പണം ചെലവഴിക്കാൻ ഇന്ന് ശ്രമിക്കുക.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)