Today’s Horoscope: ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ, അപകടഭീഷണി; അറിയാം ഇന്നത്തെ നക്ഷത്രഫലം
Horoscope Today In Malayalam: പലരും പ്രതീക്ഷയോടെയാണ് ഒരു ദിവസം തുടങ്ങുന്നത്. അതിനാൽ രാശിഫലം അറിയാനും അതിൽ നിങ്ങളുടെ ഒരു ദിവസത്തിലെ ഫലത്തിൻ്റെ സൂചനകൾ എന്തെല്ലാമെന്ന് നോക്കാനും ആളുകൾക്ക് വളരെ താല്പര്യമാണ്. അതിനാൽ ഇന്നത്തെ നക്ഷത്രഫലത്തിൻ്റെ വിശദവിവരങ്ങൾ ഇവിടെ വായിക്കാം.

നിങ്ങളുടെ ജീവതത്തിൽ ഓരോ ദിവസവും ഓരോ കാര്യങ്ങൾ നേരിടേണ്ടി വന്നേക്കാം. ചിലപ്പോൾ നല്ലത് മറ്റ് ചിലപ്പോൾ അത്രനല്ലതല്ലാത്ത കാര്യങ്ങൾ. എല്ലാം നിങ്ങളുടെ രാശിഫലത്തെ ആശ്രയിച്ചിരിക്കാം. ഒരേ നാളിലുള്ളവർക്ക് പോലും ദിവസഫലം വ്യത്യസ്തപ്പെട്ടേക്കാം കാരണം നിങ്ങൾ ജനിച്ച സമയം നാഴികകളുടെ വ്യത്യാസം എന്നിവ കണക്കാക്കി ഇത്തരം വ്യത്യാസങ്ങൾ സംഭവിച്ചേക്കാം. പലരും പ്രതീക്ഷയോടെയാണ് ഒരു ദിവസം തുടങ്ങുന്നത്. അതിനാൽ രാശിഫലം അറിയാനും അതിൽ നിങ്ങളുടെ ഒരു ദിവസത്തിലെ ഫലത്തിൻ്റെ സൂചനകൾ എന്തെല്ലാമെന്ന് നോക്കാനും ആളുകൾക്ക് വളരെ താല്പര്യമാണ്. അതിനാൽ ഇന്നത്തെ നക്ഷത്രഫലത്തിൻ്റെ വിശദവിവരങ്ങൾ ഇവിടെ വായിക്കാം.
മേടം
വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ മേഖലയിൽ ചില കാര്യങ്ങൾക്ക് തടസങ്ങൾ നേരിട്ടേക്കാം. കുടുംബ ബിസിനസ്സിൽ ചില പ്രശ്നങ്ങൾ ഉണ്ടായേക്കാം. മുതർന്നവരുടെ നിർദ്ദേശപ്രകാരം ഇതിന് പരിഹാരം കണ്ടെത്തുക.
ഇടവം
എതിരാളികളിൽ നിങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇന്ന് ആർക്കും പണം കടം കൊടുക്കരുത്. കാരണം ആ പണം തിരികെ ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.
മിഥുനം
കുടുംബജീവിതം സന്തോഷമായി മുന്നോട്ട് പോകും. സുഹൃത്തുക്കൾ ശത്രുക്കളായി മാറുന്നത് കാണപ്പെടും. കുടുംബത്തിൽ ഇന്ന് ചിലവുകൾ കൂടും. അതിനാൽ സാമ്പത്തികമായി ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം.
കർക്കിടകം
നിങ്ങൾ ഇന്ന് യാത്ര പോകാൻ പദ്ധതിയിടുകയാണെങ്കിൽ, അപകടഭീഷണി ഉള്ളതിനാൽ ശ്രദ്ധിക്കേണ്ടതുണ്ട്. വൈകുന്നേരം കുടുംബാംഗങ്ങളോടൊപ്പം ചില ശുഭകരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയും.
ചിങ്ങം
ജോലി ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും. സ്ഥാനക്കയറ്റം അല്ലെങ്കിൽ ശമ്പള വർദ്ധനവ് പോലുള്ള ചില സന്തോഷ വാർത്തകൾ നിങ്ങളെ തേടിയെത്തും. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ മാറികിട്ടും.
കന്നി
ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം. പങ്കാളിയോടുള്ള നിങ്ങളുടെ വാക്കുകൾ പരോക്ഷമാകാതെ സൂക്ഷിക്കുക. കുടുംബത്തിലെ ഒരാൾ നിങ്ങളെ വഞ്ചിക്കും. അതിനാൽ മനസ് അസ്വസ്ഥമായിരിക്കും.
തുലാം
ബിസിനസ്സിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാൽ സാമ്പത്തികമായി മെച്ചമുണ്ടാകും. വിദ്യാർത്ഥികൾ ഏതെങ്കിലും പരീക്ഷയുടെ ഫലം കാത്തിരിക്കുകയാണെങ്കിൽ ഇന്ന് അതിൻ്റെ ഫലം വരും.
വൃശ്ചികം
കുടുംബാംഗങ്ങളിൽ ഒരാളുടെ ആരോഗ്യം പെട്ടെന്ന് വഷളാകും. അതിൽ നിങ്ങൾക്ക് കുറച്ച് പണം ചെലവഴിക്കേണ്ടിവരും. സുഹൃത്തുക്കളിൽ ഒരാൾ നിങ്ങളെ ഇന്ന് കാണാൻ വന്നേക്കാം.
ധനു
ജോലിക്കാർക്ക് ഇന്ന് സ്ഥാനക്കയറ്റം അല്ലെങ്കിൽ ശമ്പള വർദ്ധനവ് പോലുള്ള ചില സന്തോഷകരമായ കാര്യങ്ങൽ നടന്നേക്കാം. ജോലിക്ക് അപേക്ഷിച്ചവർക്ക് നല്ല അവസരങ്ങൾ ലഭിക്കാനുള്ള സാധ്യത കാണുന്നു.
മകരം
നിങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്കായി ഇന്ന് കുറച്ചധികം പണം ചെലവഴിക്കേണ്ടി വന്നേക്കാം. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ആരോഗ്യം വഷളായേക്കാം.
കുംഭം
ബിസിനസ്സ് ചെയ്യുന്നവർക്ക് ഇന്ന് സാമ്പത്തിക നേട്ടം ലഭിച്ചേക്കാം. ഇന്ന് പണം കടം കൊടുക്കാതിരിക്കുക. അത് ബന്ധങ്ങളിൽ വിള്ളൽ സംഭവിക്കാൻ കാരണമായേക്കും.
മീനം
ഇന്ന് നിങ്ങൾക്ക് ഒരു സന്തോഷകരമായ ദിവസമാണ്. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ വിജയം കണ്ടെത്താൻ കഴിയും. മാതാപിതാക്കളുടെ ആരോഗ്യം നന്നായി ശ്രദ്ധിക്കുക. പണം അമിതമായി ചിലവഴിക്കരുത്.
(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ. ഇത് ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല)