Todays Horoscope: സാമ്പത്തിക സ്ഥിരത കൈവരിക്കും; മത്സരപരീക്ഷകളില്‍ വിജയം നേടും: ഇന്നത്തെ രാശിഫലം അറിയാം

Today Horoscope in Malayalam February 10: സർക്കാർ ജോലിയിലുള്ളവർക്ക് സ്ഥാനകയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ചില രാശിക്കാർക്ക് ബിസിനസ്സിൽ ലാഭം ഉണ്ടാകും. എന്നാൽ മറ്റ് ചില രാശിക്കാർ‌ക്ക് ആരോ​ഗ്യകാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വരും.

Todays Horoscope: സാമ്പത്തിക സ്ഥിരത കൈവരിക്കും; മത്സരപരീക്ഷകളില്‍ വിജയം നേടും: ഇന്നത്തെ രാശിഫലം അറിയാം

Horoscope

sarika-kp
Published: 

10 Feb 2025 06:12 AM

ഇന്നത്തെ രാശിഫലം അനുസരിച്ച് ചില രാശിക്കാർക്ക് ഇന്ന് ​ഗുണകരമാണ്. എല്ലാ കാര്യത്തിലും വിജയം നേടാൻ ഇവർക്ക് സാധിക്കും. സർക്കാർ ജോലിയിലുള്ളവർക്ക് സ്ഥാനകയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ചില രാശിക്കാർക്ക് ബിസിനസ്സിൽ ലാഭം ഉണ്ടാകും. എന്നാൽ മറ്റ് ചില രാശിക്കാർ‌ക്ക് ആരോ​ഗ്യകാര്യത്തിൽ ചില ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വരും. വിദേശത്തേക്ക് പോകുന്നവർ അല്പം മുൻകരുതൽ എടുക്കുന്നത് നല്ലതാണ്.

മേടം

മേടം രാശിക്കാർക്ക് ഇന്നത്തെ ദിവസം അത്ര ​ഗുണകരമല്ല. ആരോ​ഗ്യകാര്യത്തിൽ അല്പം ശ്രദ്ധിക്കണം. ബിസിനസ്സിൽ നഷ്ടം സംഭവിക്കാൻ ഇടയുണ്ട്. എന്നാൽ വൈകുന്നേരത്തോടെ കാര്യങ്ങൾ അല്പം ​ഗുണകരമാകും.

ഇടവം

ഇടവം രാശിക്കാർക്ക് ഇന്ന് പൊതുവെ നല്ല ദിവസമാണ്. ജോലി സംബന്ധമായ കാര്യങ്ങളിൽ ഇന്ന് സ്ഥാനകയറ്റം ലഭിക്കും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ ഇന്നത്തെ ദിവസം ശ്രമിക്കുക. ഇത് നിങ്ങളുടെ മാനസിക ആരോ​ഗ്യം മെച്ചപ്പെടുത്തും. കുടുംബത്തിൽ മം​ഗളകാര്യങ്ങൾക്ക് അനുയോജ്യമായ ദിവസമാണ് ഇന്ന്.

മിഥുനം

മിഥുനം രാശിക്കാർ ഇന്നത്തെ ദിവസം ആരോ​ഗ്യകാര്യത്തിൽ അല്പം ശ്രദ്ധിക്കുക. മാനസിക ആരോ​ഗ്യത്തെ ബാധിക്കുന്ന കാര്യങ്ങൾ കേൾക്കാൻ ഇടയുണ്ട്. പണം കടം വാങ്ങിയവരിൽ നിന്ന് മോശം അനുഭവം ഉണ്ടാകും. ജോലിയിലെ തടസ്സങ്ങൾ കാരണം ഉത്കണ്ഠ വർദ്ധിക്കും.

കർക്കിടകം

ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് നല്ല ദിവസമാണ്. ബിസിനസ്സിൽ ലാഭം ഉണ്ടാകും. ജോലിസ്ഥലത്ത് നിങ്ങൾക്ക് സ്ഥാനകയറ്റം ലഭിക്കും. കുറെ നാളായി വിവാഹ കാര്യത്തിൽ മുടക്കം സംഭവിച്ചവർക്ക് ഇന്ന് നല്ല ദിവസമാണ്.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് അനുകൂലമായിരിക്കും. വിദ്യാർത്ഥികൾക്ക് മികച്ച അവസരം ലഭിക്കാൻ ഇടയുണ്ട്. മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്ക് അനുകൂലമായ ഫലം ലഭിക്കും. പങ്കാളിയുമായി പുറത്ത് പോകാൻ ശ്രമിക്കുക. വിദേശത്തേക്ക് പോകുന്നവർക്ക് അനുയോജ്യമായ ദിവസമാണ് ഇന്ന്.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് ആരോ​ഗ്യകാര്യത്തിൽ അല്പം മോശം സ്ഥിതിയാകും. ജോലികാര്യത്തിൽ ഇന്ന് നല്ല ദിവസമായിരിക്കും. ബിസിനസിലെ ശത്രുക്കളെ മനസ്സിലാക്കി മുന്നോട്ട് പോകുക. മത്സര പരിക്ഷയ്ക്ക് തയ്യാറെടുക്കുന്നവർ കൂടുതൽ കഠിനാധ്വാനം ചെയ്യുക.

തുലാം

തുലാം രാശിക്കാർക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. സർക്കാർ ജോലിയിൽ ഉള്ളവർക്ക് സ്ഥാനകയറ്റം ലഭിക്കും. എന്നാൽ സഹപ്രവർത്തകരിൽ നിന്നുള്ള ചില അഭിപ്രായ വ്യത്യാസം നിങ്ങളെ തളർത്തിയേക്കാം. പണം ഒരു വഴി അല്ലെങ്കിൽ മറ്റൊരു വഴി നിങ്ങൾക്ക് ലഭിക്കും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.

വൃശ്ചികം

കുടുംബത്തിൽ ചില പിരിമുറുക്കങ്ങൾ ഉണ്ടാകും. പങ്കാളിയുടെ ആരോ​ഗ്യം മോശമാകാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ മാനസിക ആരോ​ഗ്യത്തെ ബാധിക്കും. വിദേശത്തേക്ക് പോകുന്നവർ മുതിർന്ന ആളുടെ നിർദേശം പാലിച്ച് മുന്നോട്ട് പോകുക. പുതിയ വീട് വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്.

ധനു

ധനു രാശിക്കാർക്ക് ജോലി സംബന്ധമായ കാര്യങ്ങളിൽ നല്ല ഫലങ്ങൾ ഉണ്ടാകും. ജോലി മാറ്റാനുള്ള നിങ്ങളുടെ ശ്രമങ്ങളിൽ വിജയം ലഭിക്കും. സാമ്പത്തിക കാര്യത്തിൽ അല്പം ശ്രദ്ധ നൽകുക. അമിത ചിലവ് കുറയ്ക്കുന്നത് നല്ലതാണ്. നിങ്ങളുടെ കഠിനാധ്വാനത്തിന് നല്ല ഫലങ്ങൾ ഇന്നത്തെ ദിവസം ലഭിക്കും.

മകരം

ഇന്ന് നിങ്ങൾ ഭാ​ഗ്യം അനുകൂലമായിരിക്കും. ജോലി സംബന്ധമായ കാര്യങ്ങളിൽ അനുകൂല ഫലം ഉണ്ടാകും. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ ശ്രമിക്കുക. വിവാഹ കാര്യത്തിൽ അല്പം തടസ്സം നേരിടാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ ഉന്നത് വിജയം നേടാൻ സാധിക്കും.

കുംഭം

ഇന്ന് നിങ്ങൾക്ക് അത്ര ​ഗുണകരമല്ല. എല്ലാ കാര്യത്തിലും തടസ്സം സംഭവിക്കാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ മാനസിക ആരോ​ഗ്യം വഷളാക്കും. വിവാഹിതർക്ക് അവരുടെ ദാമ്പത്യ ജീവിതത്തിൽ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. വിദേശ യാത്ര പോകാൻ ആ​ഗ്രഹിക്കുന്നവർക്ക് നല്ല ദിവസമാണ്.

മീനം

ഇന്ന് നിങ്ങൾക്ക് ​ഗുണകരമായ ദിവസമായിരിക്കും. വരുമാനം വർദ്ധിക്കും. ജോലിയിൽ സ്ഥിരത കൈവരിക്കും. ദാമ്പത്യ ജീവിതത്തിൽ വിജയം ഉണ്ടാകും. എന്നാൽ ഉച്ച കഴിഞ്ഞ് ആ​രോ​ഗ്യകാര്യത്തിൽ അല്പം മോശമാകാൻ സാധ്യതയുണ്ട്. പൊതുപ്രവർത്തകർക്ക് ഇന്ന് മികച്ച ദിവസമാണ്.

(നിരാകരണം: പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ. ഇത് ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല)

 

വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം