Today’s Horoscope: പഠനത്തിൽ വിജയം, ജോലിയിൽ സ്ഥാനകയറ്റം; അറിയാം ഇന്നത്തെ രാശിഫലം
Today Horoscope In Malayalam 5th january 2025: ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണ്ടവർ ഉണ്ടായേക്കാം, ജോലിയിൽ ജാഗ്രത പാലിക്കേണ്ടവരുണ്ടാകും ഇവർക്കെല്ലാം രാശിഫലത്തിലൂടെ ചില സൂചനകൾ ലഭിക്കുന്നു. ചില രാശിക്കാർക്ക് ശത്രുക്കൾ ചില പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അതിനാൽ അവർ കരുതലോടെ ഇരിക്കണം. ഓരോ നക്ഷത്രക്കാർക്കും ഇന്നത്തെ രാശിഫലം എങ്ങനെയെന്നറിയാം.
നക്ഷത്രഫലങ്ങളെയും രാശിഫലങ്ങളെയും വിശ്വസിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. അവരുടെ ജീവിതത്തിൽ എപ്പോഴെങ്കിലും ഇവയുണ്ടാക്കിയ സ്വാധീനമാണ് ഇതിന് കാരണം. ചിലർക്ക് ആത്മവിശ്വാസവും മറ്റ് ചിലർക്ക് ചില അപകടങ്ങളുടെ സൂചനയും നൽകാൻ രാശിഫലത്തിലത്തിന് കഴിയും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കണ്ടവർ ഉണ്ടായേക്കാം, ജോലിയിൽ ജാഗ്രത പാലിക്കേണ്ടവരുണ്ടാകും ഇവർക്കെല്ലാം രാശിഫലത്തിലൂടെ ചില സൂചനകൾ ലഭിക്കുന്നു. ചില രാശിക്കാർക്ക് ശത്രുക്കൾ ചില പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അതിനാൽ അവർ കരുതലോടെ ഇരിക്കണം. ഓരോ നക്ഷത്രക്കാർക്കും ഇന്നത്തെ രാശിഫലം എങ്ങനെയെന്നറിയാം.
മേടം
ഇന്ന് ബിസിനസ്സിലെ ലാഭം കണ്ടെത്താൻ കഴിയും. അതിനാൽ മനസ്സിന് സംതൃപ്തി ഉണ്ടാകും. സാമൂഹിക മേഖലയിൽ നിങ്ങളുടെ ബഹുമാനം വർദ്ധിക്കും. പണം ചെലവഴിക്കാനുള്ള സാധ്യതയുണ്ട്. വൈകുന്നേരങ്ങളിൽ നിങ്ങളുടെ സുഹൃത്തുക്കളുമായി ചില പരിപാടികളിൽ പങ്കെടുക്കാം.
ഇടവം
ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ കുടുംബാംഗങ്ങളോടൊപ്പം ഒരു യാത്ര പോകാം. ചില ഇടപാടുകൾ ഇന്ന് നടത്താൻ അനുയോജ്യമല്ല. അതിനാൽ അത് കുറച്ച് സമയത്തേക്ക് മാറ്റിവയ്ക്കുക. അല്ലാത്തപക്ഷം ഇത് നിങ്ങളെ നഷ്ട്ടത്തിലേക്ക് കൊണ്ടുപോകും.
മിഥുനം
ഇന്ന് നിങ്ങൾ ഏത് ജോലി ചെയ്താലും അതിൽ സമ്പൂർണ വിജയം കൈവരിക്കും. ബിസിനസ്സിൽ പുതിയ കാര്യങ്ങൾ ചെയ്യാനുള്ള അവസരം ലഭിക്കും. വിദ്യാർത്ഥികൾക്ക് ഇന്ന് നല്ല ദിവസമാണ്. ജോലി ചെയ്യുന്നവർ ഇന്ന് മേലുദ്യോഗസ്ഥരോട് ജാഗ്രത പാലിക്കുക.
കർക്കിടകം
ദീർഘകാലമായി മുടങ്ങികിടന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. അതിനായി നിങ്ങളുടെ അലസത ഉപേക്ഷിക്കേണ്ടിവരും. ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമായ ദിവസമാണ് ഇന്ന്. മക്കളുടെ ഭാഗത്തുനിന്നും നല്ല വാർത്തകൾ കേൾക്കാം.
ചിങ്ങം
ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായ ദിവസമാണ്. അതുപോലെ വളരെ തിരക്കുള്ള ദിവസമായിരിക്കും. ആത്മീയതയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അതിലൂടെ നിങ്ങളുടെ മനസ്സിന് സമാധാനം ലഭിക്കും. മറ്റുള്ളവരെ സഹായിക്കാൻ ഇന്ന് നിങ്ങൾക്ക് അവസരം ലഭിക്കുന്നതാണ്.
കന്നി
ഇന്ന് നിങ്ങൾ ഒരു ജോലിയിലും അമിതമായി തിരക്കു കൂട്ടരുത്. നിങ്ങളുടെ കുടുംബത്തിലെ ആരെങ്കിലുമായി തർക്കമുണ്ടായാൽ നിങ്ങളുടെ സംസാരം പരോക്ഷമാകാതെ ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് നിങ്ങളുടെ ബന്ധത്തിൽ വലിയ അകലിച്ച ഉണ്ടാക്കിയേക്കും.
തുലാം
ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമായിരിക്കും. പുതിയ ജോലി തുടങ്ങിയാൽ തീർച്ചയായും അതിൽ നിന്ന് സാമ്പത്തിക നേട്ടം ലഭിയ്ക്കും. സ്വത്ത് സംബന്ധമായ എന്തെങ്കിലും തർക്കം നടക്കുന്നുണ്ടെങ്കിൽ ഇന്ന് അതിൽ വിജയം കൈവരിക്കാൻ സാധിക്കും. നിങ്ങളുടെ ശത്രുക്കൾ ഇന്ന് ചില പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അതിനാൽ ജാഗ്രത പാലിക്കുക.
വൃശ്ചികം
ബിസിനസ്സിനായി ഇന്ന് നിങ്ങൾക്ക് വായ്പ വാങ്ങേണ്ടി വരും. കുടുംബത്തിൽ എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിൽ അതിൽ ഇന്ന് പരിഹാരം കണ്ടെത്താൻ കഴിയും. അതിലൂടെ നിങ്ങളുടെ മനസ്സിന് സന്തോഷമുണ്ടാകും.
ധനു
നിങ്ങളുടെ ബിസിനസ്സിൽ ആരെയും വിശ്വസിക്കരുത്. ജാഗ്രത പാലിക്കുക. നിങ്ങളുടെ കഠിനാധ്വാനത്തിന് അനുകൂലമായ ഫലങ്ങൾ ലഭിക്കും. ചില കാര്യങ്ങൾ സാധിക്കാൻ യാത്രകൾ വേണ്ടിവന്നേക്കാം. ഇന്ന് നിങ്ങളുടെ പ്രിയപ്പെട്ടയാൾക്ക് കുറച്ച് പണം നൽകി സഹായിക്കും.
മകരം
ഇന്ന് നിങ്ങളുടെ ബിസിനസ്സിലൂടെ നല്ല ലാഭം ലഭിക്കും. ലാഭം നേടുന്നതിലൂടെ, നിങ്ങളുടെ ദൈനംദിന ചെലവുകൾ നിറവേറ്റുന്നതിലെ ബുദ്ധിമുട്ടുകൾ മാറിനിൽക്കും. നിങ്ങളുടെ മകൻ്റെയോ മകളുടെയോ വിവാഹത്തിൽ എന്തെങ്കിലും തടസ്സം ഉണ്ടായിരുന്നെങ്കിൽ അത് നീങ്ങികിട്ടും.
കുംഭം
ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. എല്ലാ കാര്യങ്ങളിലും ജാഗ്രത പാലിക്കുക. നിങ്ങളുടെ ആരോഗ്യം മുതൽ ബിസിനസ്സ് വരെയുള്ള എല്ലാ ജോലികളും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. ഇന്ന് നിങ്ങൾ എന്തെങ്കിലും പുതിയ ജോലി ആരംഭിക്കുകയാണെങ്കിൽ അതിൽ മുതിർന്നവരുടെ ഉപദേശം തേടുക.
മീനം
ഇന്ന് നിങ്ങൾ നിങ്ങളുടെ ബിസിനസ്സിലോ മറ്റെവിടെയെങ്കിലുമോ നിക്ഷേപിക്കുകയോ ചെയ്യുകയാണെങ്കിൽ, അത് നിങ്ങൾക്ക് ഗുണകരമായ ഫലങ്ങൾ നൽകും. ഇന്ന് നിങ്ങൾക്ക് കഠിനാധ്വാനം വേണ്ടിവരുന്ന ദിവസമാണ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)