5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Todays Horoscope: ഈ രാശികാർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യത, ജാ​ഗ്രത; അറിയാം ഇന്നത്തെ രാശിഫലം

Horoscope ​In Malayalam 30th December 2024: ചില രാശികാർക്ക് വെച്ചടി വെച്ചടി കയറ്റമാകാം. എന്നാൽ ചിലർക്കാകട്ടെ ഇതിന് നേരെ വിപരീതമാകാം ഫലം. ഇതെല്ലാം നിങ്ങളുടെ രാശിഫലങ്ങൾക്കനുസരിച്ചാണ്. ഒരേ നക്ഷത്രത്തിലുള്ളവർക്കും ദിവസഫലം ചില സാഹചര്യങ്ങളിൽ വ്യത്യസ്തമാകാം. കാരണം അവർ ജനിച്ച സമയം, ദിവസം തുടങ്ങിയ കാര്യങ്ങളും രാശിഫലങ്ങളെ സ്വാധീനിക്കുന്നു. ഇന്നത്തെ നിങ്ങളുടെ സമ്പൂർണ രാശിഫലം എന്താണെന്ന് നോക്കാം.

Todays Horoscope: ഈ രാശികാർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യത, ജാ​ഗ്രത; അറിയാം ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം (Image Credits: Freepik)
neethu-vijayan
Neethu Vijayan | Published: 30 Dec 2024 06:28 AM

ഈ വർഷം അവസാനിക്കാൻ ഇനി ഒരുനാൾ മാത്രം ബാക്കി. പുതുവർഷം പുറക്കുമ്പോൾ രാശിഫലങ്ങൾ മാറിമറിയുന്ന ആളുകൾ ഉണ്ടായേക്കാം. എന്നാൽ നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയായിരിക്കുമെന്ന് അറിയണ്ടേ. ചില രാശികാർക്ക് വെച്ചടി വെച്ചടി കയറ്റമാകാം. എന്നാൽ ചിലർക്കാകട്ടെ ഇതിന് നേരെ വിപരീതമാകാം ഫലം. ഇതെല്ലാം നിങ്ങളുടെ രാശിഫലങ്ങൾക്കനുസരിച്ചാണ്. ഒരേ നക്ഷത്രത്തിലുള്ളവർക്കും ദിവസഫലം ചില സാഹചര്യങ്ങളിൽ വ്യത്യസ്തമാകാം. കാരണം അവർ ജനിച്ച സമയം, ദിവസം തുടങ്ങിയ കാര്യങ്ങളും രാശിഫലങ്ങളെ സ്വാധീനിക്കുന്നു. ഇന്നത്തെ നിങ്ങളുടെ സമ്പൂർണ രാശിഫലം എന്താണെന്ന് നോക്കാം.

മേടം

മേടം രാശികാർക്ക് വളരെ ജോലിതിരക്കുള്ള ദിവസമായിരിക്കും ഇന്ന്. കാരണം ജോലിയിൽ ഒന്നിനുപുറകെ ഒന്നായി നിങ്ങൾക്ക് ചുമതലകൾ ലഭിച്ചേക്കാം. അലച്ചിൽ വളരെ കൂടുതലുള്ള ദിവസമാണ് ഇന്ന്. മക്കളുടെ ചില ആ​ഗ്രഹങ്ങൾ സാധിച്ചു നൽകാൻ നിങ്ങൾക്ക് കഴിയും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

ഇടവം

സർക്കാർ ജോലി ചെയ്യുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. കുടുംബവുമായി ഒന്നിച്ച് യാത്ര പോകാൻ സാധ്യതയുണ്ട്. പിതാവിൻ്റെ ആരോഗ്യകാര്യത്തിൽ ജാഗ്രത പാലിക്കുക. അല്ലാത്തപക്ഷം നിങ്ങൾ കൂടുതൽ വിഷമിച്ചേക്കാം.

മിഥുനം

സാമ്പത്തിക നേട്ടം കൈവരിക്കാൻ സാധിക്കും. ബിസിനസ്സ് കൂടുതൽ മെച്ചപ്പെടും. സാമ്പത്തികമായി ഉയർച്ചയുണ്ടാകും. ആരോ​ഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. അതിനാൽ പുറത്തുനിന്നുള്ള ഭക്ഷണം കഴിവതും ഒഴിവാക്കുക.

കർക്കടകം

ഇന്ന് കർകിടകം രാശികാർക്ക് ഭാഗ്യം അനുകൂലമായിരിക്കും. തൊഴിലിനായി പരിശ്രമിക്കുന്നവർക്ക് നല്ലൊരു ജോലി കിട്ടാനുള്ള സാധ്യതയുണ്ട്. എന്നാൽ നിങ്ങളുടെ ശത്രുകളിൽ ഒരു ശ്രദ്ധ ആവശ്യമാണ്. കാരണം അവർ നിങ്ങളുടെ ജോലി ഇല്ലാതാക്കാൻ പരമാവധി ശ്രമിച്ചേക്കാം.

ചിങ്ങം

സാമ്പത്തിക കാര്യങ്ങളിൽ റിസ്ക് എടുക്കാൻ നല്ല ദിവസമാണ്. കാരണം ഇത് ഭാവിയിൽ നിങ്ങൾക്ക് വലിയ നേട്ടങ്ങൾ നൽകും. ജോലിസ്ഥലത്ത് വാക്കുതർക്കങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ വാക്കുകൾ പരോക്ഷമാകാതെ സൂക്ഷിക്കുക. കുടുംബാംഗങ്ങളുമായി ചില ചർച്ചകൾ നടക്കും.

കന്നി

ഇന്ന് നിങ്ങൾ ചെയ്യുന്ന ഏത് ജോലിയും ഉച്ചയ്ക്ക് മുമ്പ് തന്നെ പൂർത്തിയാക്കാൻ ശ്രമിക്കുക. ജോലി കാര്യത്തിൽ അല്പം ശ്രദ്ധയാവാം. അല്ലാത്തപക്ഷം അത് നഷ്ടപെടാനുള്ള സാധ്യത ഏറെയാണ്. സ്വത്ത് സംബന്ധമായ തർക്കങ്ങൾ ഇന്ന് പരിഹരിക്കപ്പെടും.

തുലാം

ഇന്ന് ബിസിനസ്സിൽ മികച്ച നേട്ടമുണ്ടാകും. കുടുംബ ബിസിനസിൽ പിന്തുണ ലഭിക്കും. വിദ്യാർത്ഥികൾക്ക് കഠിന പ്രയത്നത്തിലൂടെ മാത്രമെ പരീക്ഷയിൽ വിജയം ലഭിക്കൂ. ജോലി പൂർത്തിയാക്കാൻ കഠിനാധ്വാനം ആവശ്യമാണ്. എന്നാൽ മാത്രമെ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ സാധിക്കൂ.

വൃശ്ചികം

ഇന്ന് നിങ്ങൾക്ക് ​ഗുണദോഷസമ്മിശ്ര ദിവസമാണ്. സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കാൻ കഴിയും. നിങ്ങളുടെ അയൽപക്കത്ത് എന്തെങ്കിലും തർക്കമുണ്ടായാൽ, അത് നിങ്ങളിലേക്ക് എത്തുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. അല്ലാത്തപക്ഷം അതിന് നിയമപരമായി മുന്നോട്ട് പോകേണ്ടി വന്നേക്കാം.

ധനു

മകളുടെ വിവാഹത്തിന് ഉണ്ടായിരുന്ന തടസ്സം പരിഹാരിക്കപ്പെടും. അതുനാൽ മനസിന് വളരെ സമാധാനം തോന്നും. ജോലി ചെയ്യുന്ന ആളുകൾക്ക് സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും ലഭിച്ചേക്കാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ദൈനംദിന ജോലികൾ വളരെ വേ​ഗം പൂർത്തിയാക്കാൻ ശ്രമിക്കുക.

മകരം

സമൂഹത്തിൽ നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ഇന്ന് ബഹുമാനം ലഭിക്കു. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളിൽ നിന്ന് സന്തോഷമുള്ള വാർത്തകൾ കേൾക്കാം. ഭക്ഷണം കഴിക്കുന്നതിൽ ശ്രദ്ധ ആവശ്യമാണ്.

കുംഭം

നിങ്ങളുടെ കുടുംബത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ അത് പരിഹരിക്കപ്പെടും. നിങ്ങളുടെ പിതാവിൻ്റെ ആരോ​ഗ്യത്തിൽ ശ്രദ്ധിക്കുക. വിദ്യാർത്ഥികൾ അവരുടെ വിദ്യാഭ്യാസത്തിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ ഇന്ന് പരിഹരിക്കപ്പെടും.

മീനം

ചില തീരുമാനങ്ങൾ എടുക്കുമ്പോൾ ശ്രദ്ധിക്കുക. ശത്രുക്കളെ വളരെയധികം സൂക്ഷിക്കുക. പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിയ്ക്കും. സഹോദരനുമായി എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അത് പരിഹരിക്കും. നിങ്ങളുടെ ബിസിനസ് പ്ലാനുകളിൽ അതീവ ശ്രദ്ധ ആവശ്യമാണ്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)