Today’s Horoscope: ശത്രുക്കളിൽ നിന്ന് പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം; അറിയാം ഇന്നത്തെ രാശിഫലം

Today’s Horoscope Malayalam 22th December 2024: ചിലർക്ക് ഇന്ന് വളരെ മോശം ദിവസവുമായിരിക്കാം. യാത്ര ചെയ്യുമ്പോൾ സുക്ഷിക്കേണ്ടവരുണ്ടാകും. ഇതെല്ലാം രാശിഫലങ്ങൾക്ക് അനുസരിച്ച് മാറിമറിയും. ഒരേ നക്ഷത്രത്തിലുള്ളവർക്കും അവരുടെ ജനനസമയം ജനച്ച ദിവസത്തെ പ്രത്യേകതകൾ എന്നിവകൊണ്ട് രാശിഫലങ്ങൾ മാറിമറിഞ്ഞേക്കാം.

Today’s Horoscope: ശത്രുക്കളിൽ നിന്ന് പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം; അറിയാം ഇന്നത്തെ രാശിഫലം

ഇന്നത്തെ രാശിഫലം (Image Credits: Freepik)

Published: 

22 Dec 2024 06:44 AM

ഓരോ ദിവസവും നമുക്ക് പ്രധാനപ്പെട്ടതാണ്. എന്നാൽ ജീവിതത്തിൽ എന്തെല്ലാം നടക്കുമെന്ന കാര്യത്തിൽ ചില സൂചനകൾ ലഭിച്ചാൽ അത് നമ്മെ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുത്തും. ചിലർക്ക് ഇന്നത്തെ ദിവസം വളരെ നല്ലതാകാം. പഠനങ്ങളിലും ബിസിനസിലും എല്ലാംകൊണ്ടും നല്ല സമയമുള്ളവരും ഉണ്ടാകും. അതുപോലെ ചിലർക്ക് ഇന്ന് വളരെ മോശം ദിവസവുമായിരിക്കാം. യാത്ര ചെയ്യുമ്പോൾ സുക്ഷിക്കേണ്ടവരുണ്ടാകും. ഇതെല്ലാം രാശിഫലങ്ങൾക്ക് അനുസരിച്ച് മാറിമറിയും. ഒരേ നക്ഷത്രത്തിലുള്ളവർക്കും അവരുടെ ജനനസമയം ജനച്ച ദിവസത്തെ പ്രത്യേകതകൾ എന്നിവകൊണ്ട് രാശിഫലങ്ങൾ മാറിമറിഞ്ഞേക്കാം. അത്തരത്തിൽ ഓരോ നക്ഷത്രക്കാരുടെയും സമ്പൂർണ രാശിഫലം അറിയാം.

മേടം

ഇന്ന് മേടം രാശിക്കാർക്ക് ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും. ഇന്ന് നിങ്ങളുടെ വീട്ടിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ബിസിനസ്സ് മെട്ടപ്പെടും. സുഹൃത്തുക്കളുമായി നല്ല സമയം ചെലവഴിക്കും. സാമ്പത്തികമായുള്ള ബുദ്ധിമുട്ടുകൾ മാറികിട്ടും. ഇന്ന് നിങ്ങളുടെ കുട്ടികൾക്കായി കുറച്ച് പണം ചിലവഴിക്കും. പങ്കാളിയിൽ നിന്ന് എല്ലാകാര്യത്തിനും പൂർണ്ണ പിന്തുണ ലഭിക്കും. കുടുംബത്തോടൊപ്പം സന്തോഷത്തോടെ യാത്രകൾ പോയേക്കാം.

ഇടവം

ഇന്ന് നിങ്ങൾ ആരോഗ്യ കാര്യത്തിൽ വളരെയേറെ ശ്രദ്ധിക്കണം. ശാരീരിക ബുദ്ധിമുട്ടുകളെ നിസാരമായി കാണരുത്. ഇന്ന് ബിസിനസ്സിൽ ചില തടസ്സങ്ങൾ നേരിട്ടേക്കാം. അപരിചിതരെ അന്ധമായി വിശ്വസിക്കരുത്. നിങ്ങൾക്ക് നേട്ടങ്ങളേക്കാൾ കൂടുതൽ നഷ്ടം സംഭവിക്കാം. എന്തെങ്കിലും തർക്കമുണ്ടായാൽ അതിൽ ഇടപ്പെടുന്നത് കഴിവതും ഒഴിവാക്കുക. അല്ലാത്തപക്ഷം അത് നിങ്ങളുടെ കൈയ്യിൽ നിന്ന് മാറിപോയേക്കാം.

മിഥുനം

ഇന്ന് മിഥുനം രാശികാർക്ക് ​ഗുണദോഷസമ്മിശ്രങ്ങളുടെ ദിവസമാണ്. ബിസിനസ്സിൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കും. ഇത് സാമ്പത്തികമായി നിങ്ങൾക്ക് നേട്ടമുണ്ടാക്കും. ഭൂമി വാങ്ങുന്നതിനായി കുറച്ച് പണം ചെലവഴിക്കും. മാതാപിതാക്കളുടെ ആരോ​ഗ്യം വളരെയേറെ ശ്രദ്ധിക്കുക. വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള തടസം മാറിക്കിട്ടും.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് ഇന്ന് നല്ലകാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചേക്കാം. കുടുംബത്തിലെ ഏതെങ്കിലും ഒരു അംഗമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടേക്കാം. നിങ്ങൾ നിങ്ങളുടെ വാക്കുകൾ സൂക്ഷിച്ച് ഉപയോ​ഗിക്കുക. കടം കൊടുക്കുന്നത് ഒഴിവാക്കുക. വിദ്യാർത്ഥികൾ പരീക്ഷകളിൽ വിജയം കൈവരിക്കാൻ സാധിക്കും.

ചിങ്ങം

ജോലിയിൽ നിങ്ങൾക്ക് ഇന്ന് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. പങ്കാളിത്തത്തോടെ ഒരു ബിസിനസ്സ് നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, അതിന് ഇന്ന് നല്ല ദിവസമാണ്. നിങ്ങളുടെ മാതാപിതാക്കളുടെ പിന്തുണയോടെ ചെയ്യുന്ന എല്ലാ കാര്യങ്ങളും വിജയിക്കും. ആരോ​ഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുക.

കന്നി

ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമായിരിക്കും. ബിസിനസ്സിൽ മെച്ചമുണ്ടാകും. ഇത് വലിയ സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കും. കടം വീട്ടാൻ സാധിക്കും. യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക. ചില സാഹചര്യങ്ങൾ യാത്രകൾക്ക് തടസ്സങ്ങൾ നേരിട്ടേക്കാം. പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും.

തുലാം

ഇന്ന് തുലാം രാശിക്കാർക്ക് വളരെ നല്ല ദിവസമാണ്. ഏത് ജോലിയിലും വിജയിക്കാൻ സാധിക്കും. എന്നാൽ അസൂയാലുക്കളായ സഹപ്രവർത്തകരുടെ ദൃഷ്ട്ടിദോഷം ലഭിച്ചേക്കാം. അതിനാൽ ജാ​ഗ്രതയോടെ ഇരിക്കുക. അവർ നിങ്ങളോട് വഴക്കുണ്ടാക്കാൻ ശ്രമിക്കും. നിങ്ങളുടെ സംസാരത്തിൻ മിതത്വം നില നിർത്താൻ ശ്രദ്ധിയ്ക്കുക. കുടുംബത്തിൽ ചില തർക്കങ്ങൾ ഉണ്ടായേക്കാം. എന്നാൽ മാതാപിതാക്കളുടെ ഇടപെടൽ മൂലം അതിൽ പരിഹാരം കണ്ടെത്താന സാധിക്കും.

വൃശ്ചികം

ഇന്ന് നിങ്ങൾക്ക് എല്ലാകൊണ്ടും അനുകൂലമായ ദിവസമായിരിക്കും. ബിസിനസ്സിൽ ഇന്ന് നേട്ടമുണ്ടാകും. അത് നിങ്ങളെ സാമ്പത്തികമായി ശക്തിപ്പെടുത്തിയേക്കാം. ഇന്ന് നിങ്ങളുടെ ബിസിനസ്സിൽ ഒരു പുതിയ വ്യക്തിയെ ഉൾപ്പെടുത്താൻ കഴിയും. ആരോ​ഗ്യം കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ചില സന്ദർഭങ്ങളിൽ വൈദ്യസഹായം തേടേണ്ടി വന്നേക്കാം.

ധനു

ഇന്ന് മറ്റുള്ളവരെ സഹായിക്കാൻ കഴിയും. ബിസിനസ്സിൽ നേട്ടങ്ങൾ കൈവരിക്കും. അലച്ചിൽ കൂടുതലുള്ള ദിവസമാണ്. വിദേശത്ത് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്നത്തെ ദിവസം നല്ലതായിരിക്കും. മകളുടെ വിവാഹത്തിന് തടസ്സമായി നിൽക്കുന്ന കാര്യം ഇന്ന് മാറികിട്ടും.

മകരം

ഇന്ന് കുടുംബത്തിൽ സാമ്പത്തിക നേട്ടമുണ്ടാകും. ജോലിയിൽ നിങ്ങളുടെ എതിരാളികൾ നിങ്ങൾക്കെതിരെ ചില കരുക്കൾ നീക്കിയേക്കാം. അതിനാൽ ജാഗ്രത പാലിക്കണം. നിങ്ങളുടെ ജീവിതത്തിൽ ചില സുപ്രധാന മാറ്റങ്ങൾ സംഭവിക്കും. അതിനാൽ നിങ്ങൾക്ക് മോശം സാഹചര്യങ്ങളഅ‍ നേരിടേണ്ടി വന്നേക്കാം. വിദേശത്ത് താമസിക്കുന്ന ഒരു കുടുംബാംഗത്തിൽ നിന്ന് സഹായങ്ങൾ ലഭിച്ചേക്കാം.

കുംഭം

ഇന്ന് നിങ്ങൾ ഏത് കാര്യത്തിലും ശ്രദ്ധയോടെ നീങ്ങുക. അല്ലാത്തപക്ഷം നിങ്ങൾക്ക് വലിയ നഷ്ടം സംഭവിക്കാം. കുടുംബാംഗത്തിൽ നിന്ന് നല്ലതും ചീത്തയുമായ വാർത്തകൾ കേൾക്കാനിടയുണ്ട്. വാക്കുതർക്കങ്ങളിൽ നിന്ന് ഒഴിവാകുക. നിങ്ങളുടെ ജോലിസ്ഥലത്തെ മാറ്റത്തെക്കുറിച്ച് നിങ്ങൾ ചിന്തിക്കും. വിദ്യാർത്ഥികൾക്ക് ഇന്ന് പഠനത്തിൽ ചില തടസ്സങ്ങൾ ഉണ്ടായേക്കാം.

മീനം

ഇന്ന് നിങ്ങളുടെ ബിസിനസ്സിൽ ചില മാറ്റങ്ങൾ സംഭവിച്ചേക്കാം. എന്തെങ്കിലും സ്വത്ത് സംബന്ധമായ തർക്കങ്ങൾ ഇന്ന് പരിഹരിക്കപ്പെടും. ആർക്കെങ്കിലും പണം കടം കൊടുക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നെങ്കിൽ, കടം കൊടുക്കരുത്. കാരണം അത് നിങ്ങളുടെ ബന്ധത്തിൽ വിള്ളലുണ്ടാക്കും. ഇന്ന് ചില വിഷയങ്ങളിൽ നിങ്ങളുടെ പങ്കാളിയുമായി വഴിക്കുണ്ടായേക്കാം.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?