Todays Horoscope: ഇവരെ കാത്തിരിക്കുന്നത് വൻ നേട്ടം; ആത്മവിശ്വാസം വര്‍ധിക്കും;12 രാശിക്കും പുതുവത്സര ദിനം എങ്ങനെ

Today Horoscope in Malayalam: ഇന്നത്തെ ദിവസം ചില രാശിക്കാരെ കാത്തിരിക്കുന്നത് വൻ നേട്ടവും സമ്പത്തുമാണ്.  മറ്റ് ചില രാശിക്കാര്‍ക്ക്‌ കുടുംബത്തിലെ അന്തരീക്ഷം അനുകൂലമായിരിക്കും. ബിസിനസ്സ് ആരംഭിക്കാൻ നല്ല ദിവസമല്ലാത്ത രാശിക്കാരുമുണ്ട്. ഇന്നത്തെ വിശദമായ രാശിഫലം നിങ്ങള്‍ക്കെങ്ങനെ എന്നറിയാം.

Todays Horoscope: ഇവരെ കാത്തിരിക്കുന്നത് വൻ നേട്ടം; ആത്മവിശ്വാസം വര്‍ധിക്കും;12 രാശിക്കും പുതുവത്സര ദിനം എങ്ങനെ

ഇന്നത്തെ രാശിഫലം.

Published: 

01 Jan 2025 06:39 AM

പുതുവർഷം ആരംഭിച്ചു. പുതിയ പ്രതീക്ഷകളും തീരുമാനവുമായി 2025-നെ വരുവേറ്റ് ലോക ജനത. പുതുവത്സര ദിനത്തിൽ 12 രാശിക്കാര്‍ക്കും എങ്ങനെയെന്നറിയാൻ സഹായിക്കുന്ന ഒന്നാണ് രാശിഫലം. ഇന്നത്തെ ദിവസം ചില രാശിക്കാരെ കാത്തിരിക്കുന്നത് വൻ നേട്ടവും സമ്പത്തുമാണ്.  മറ്റ് ചില രാശിക്കാര്‍ക്ക്‌ കുടുംബത്തിലെ അന്തരീക്ഷം അനുകൂലമായിരിക്കും. ബിസിനസ്സ് ആരംഭിക്കാൻ നല്ല ദിവസമല്ലാത്ത രാശിക്കാരുമുണ്ട്. ഇന്നത്തെ വിശദമായ രാശിഫലം നിങ്ങള്‍ക്കെങ്ങനെ എന്നറിയാം.

മേടം

ഇന്ന് നിങ്ങൾക്ക് അനുകൂലമായ ദിവസമാണ്. ഇന്നത്തെ ദിവസം നിങ്ങൾക്ക് തൊഴിൽ മേഖലയിൽ വിജയിക്കൻ സാധിക്കും. സാമ്പത്തിക വളർച്ച പ്രതീക്ഷ. പണം കൈകാര്യം ചെയ്യുന്നതിൽ അല്പം ശ്രദ്ധിക്കുന്നത് നല്ലതാകും.

ഇടവം

ഇന്ന് നിങ്ങളുടെ ജോലിസ്ഥലത്ത് ചില മാറ്റങ്ങൾ വരുത്തിയേക്കാം, അത് നിങ്ങൾക്ക് പ്രയോജനകരാകും. നിങ്ങളുടെ കുട്ടികളിൽ നിന്ന് ഇന്ന് നിരാശാജനകമായ ചില വാർത്തകൾ കേൾക്കാം. വിദേശത്തേക്ക് പോകാൻ നിൽക്കുന്നവർക്ക് അനുകൂല വാർത്ത കേൾക്കാൻ ഇടവരും. ഏറെ നാളായി വിവാ​ഹം ആലോചിക്കുന്നവർ യോജിച്ച ആലോചനകൾ വന്ന് ചേരും.

മിഥുനം

മിഥുനം രാശിക്കാർക്ക് ആരോ​ഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. നിങ്ങളുടെ പങ്കാളിയുമായി ഇന്നത്തെ ദിവസം തർക്കികാതെ മുന്നോട്ട് പോകുക. ഉന്നത വിദ്യാഭ്യാസം തടസപ്പെട്ടവർക്ക് ഇന്ന് അത് മാറി കിട്ടും. പ്രണയ ജീവിതം നയിക്കുന്നവർക്ക് ഇന്ന് സന്തോഷകരമായ അനുഭവമായിരിക്കും.

കർക്കടകം

കർക്കടകം രാശിക്കാർക്ക് ജോലിസ്ഥലത്ത് നിങ്ങൾക്ക് ഒന്നിനുപുറകെ ഒന്നായി ചുമതലകൾ നൽകിയേക്കാം, ഇത് നിങ്ങളുടെ സ്ഥാനകയറ്റത്തിനു കാരണമാകും. നിങ്ങളുടെ ബിസിനസ്സുമായി ബന്ധപ്പെട്ട് കൂടുതൽ ലാഭം പ്രതീക്ഷിക്കാം. . നിങ്ങൾ എന്തെങ്കിലും പുതിയ ബിസിനസ്സ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിനും നല്ല ദിവസം ആയിരിക്കും.

ചിങ്ങം

നിങ്ങൾക്ക് ചില നല്ല വാർത്തകൾ കേൾക്കാൻ ഇടവരും. നിങ്ങൾ എന്തെങ്കിലും പുതിയ പദ്ധതി ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ ഇന്നത്തെ ദിവസം ഒഴുവാക്കുക. ഇന്ന് നിങ്ങളുടെ നിർദ്ദേശങ്ങൾ നിങ്ങളുടെ ജോലിസ്ഥലത്ത് സ്വാഗതം ചെയ്യും, അത് കാണാൻ നിങ്ങൾക്ക് സന്തോഷമാകും. ഇന്ന് നിങ്ങൾക്ക് സ്ഥാനക്കയറ്റവും ലഭിച്ചേക്കാം.

കന്നി

ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. ശത്രുക്കളിൽ നിന്ന് ജാഗ്രത പാലിക്കാൻ ഇന്ന് ശ്രമിക്കേണ്ടി വരും. ജോലിസ്ഥലത്ത് ആഗ്രഹിക്കുന്ന സാമ്പത്തിക നേട്ടം കാരണം നിങ്ങളുടെ മനസ്സ് സന്തോഷിക്കും. കുടുംബവുമായി കൂടുതൽ സമയം ചിലവഴിക്കുക. ഇത് അവർക്ക് സന്തോഷം നൽകും.

തുലാം

നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് ഇന്ന് നിങ്ങൾക്ക് ഒരു ദീർഘദൂര യാത്ര പോകേണ്ടി വരും. ഇന്ന് നിങ്ങൾ നിങ്ങളുടെ സായാഹ്ന സമയം മുതിർന്നവരെ സേവിക്കുക. പണം കടം നൽകുന്നവർ ഇന്നത്തെ ദിവസം ഒഴുവാക്കുക. ഇന്ന് നിങ്ങള്‍ക്ക് സ്വത്ത് ലഭിയ്ക്കാന്‍ സാധ്യതയുണ്ട്. മുടങ്ങിയ വിവാഹം നടക്കാൻ സാധ്യതയുണ്ട്.

വൃശ്ചികം

നിങ്ങളുടെ കുടുംബത്തിൽ മം​ഗളകർമ്മം നടക്കാൻ സാധ്യതയുണ്ട്. ജോലി മേഖലയിൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുക. ഇത് നിങ്ങൾക്ക് അനുകൂലമായിരിക്കും. വിവാഹ കാര്യത്തിൽ നിങ്ങൾക്ക് ഒരു മുതിർന്ന അംഗത്തിൽ നിന്ന് ഉപദേശം തേടേണ്ടി വന്നേക്കാം. സർക്കാർ ജോലിയുമായി ബന്ധപ്പെട്ട ഒരാൾ ഇന്ന് ഏതെങ്കിലും ജോലി ഏറ്റെടുത്താൽ വൈകുന്നേരത്തോടെ അത് പൂർത്തിയാക്കണം. അല്ലാത്തപക്ഷം അത് അയാൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.

ധനു

ഇന്ന് ഭാഗ്യം നിങ്ങൾക്ക് അനുകൂലമായിരിക്കും. വിദേശത്തേക്ക് പോകുന്നവർക്ക് ഇന്ന് നല്ല ദിവസമാകും. ആരോ​ഗ്യകാര്യത്തിൽ നിങ്ങൾ കുറച്ച് പണം ചെലവഴിക്കും. നിങ്ങളുടെ പങ്കാളിയുമായി എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിൽ നിങ്ങൾ വിജയിക്കും. കുടുംബത്തിലെ അന്തരീക്ഷം ഇന്ന് അനുകൂലമായിരിക്കും.

മകരം

ഇന്ന് നിങ്ങൾക്ക് നേട്ടങ്ങൾ ലഭിയ്ക്കും. മനസ്സിനെ സന്തോഷിപ്പിയ്ക്കുന്ന വാർത്തകൾ കേൾക്കും. ഇന്ന് നിങ്ങളുടെ വാഹനം ഉപയോഗിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്, കുടുംബത്തിൽ മം​ഗളകാര്യം ഇന്ന് നടക്കും. ഇന്ന് നിങ്ങൾക്ക് ജോലിസ്ഥലത്ത് സ്ഥാനക്കയറ്റവും ലഭിച്ചേക്കാം.

കുംഭം

നിങ്ങൾ ഇന്ന് ഒരു പദ്ധതിയിടുന്ന കാര്യത്തിൽ വിജയം കൈ‌വരിക്കാൻ സാധിക്കും. ഗാർഹിക ജീവിതം സന്തോഷകരമായിരിക്കും. എന്നാല്‍ അമ്മയുടെ ആരോഗ്യത്തിന് പ്രശ്‌നങ്ങളുണ്ടാകാം. രാഷ്ട്രിയക്കാർക്ക് ഇന്ന് അനുകൂല ദിവസമാകും.

മീനം

ബിസിനസ്സിൽ നഷ്ടം സംഭവിക്കാൻ ഇന്നത്തെ ദിവസം സാധ്യത കൂടുതലാണ്. ഇന്ന് നിങ്ങളുടെ സന്താനങ്ങൾ ചെയ്യുന്ന ജോലിയിൽ നിങ്ങൾക്ക് തീർച്ചയായും വിജയം ലഭിക്കും. ഇന്ന് നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിയ്ക്കും. കുടുംബത്തിൽ നിങ്ങളുടെ അന്തസ്സ് വർദ്ധിക്കും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)

ഡ്രാഗൺ ഫ്രൂട്ട് കഴിക്കൂ; ഗുണങ്ങൾ ഏറെ
സിഡ്‌നിയിലെ ഹീറോകള്‍
സ്ട്രെസ് കുറയ്ക്കാൻ സൂര്യകാന്തി വിത്ത് കഴിക്കൂ
പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ