5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Today Horoscope December 15: അമ്മയുമായി വഴക്കിടാതിരിക്കുക, സാമ്പത്തിക നഷ്ടങ്ങളുണ്ടാകും; ഇന്നത്തെ നക്ഷത്രഫലം

Malayalam Horoscope on December 15: നിങ്ങളുടെ ബിസിനസില്‍ നിന്ന് ഇന്ന് വലിയ രീതിയിലുള്ള ലാഭം പ്രതീക്ഷിക്കാം. എന്നാല്‍ ബിസിനസ് ചെയ്യുന്നവര്‍ ശത്രുക്കളെ സൂക്ഷിക്കുക. ഇന്നത്തെ ദിവസം തീര്‍ഥാടന യാത്രകള്‍ നടത്താനും സാധ്യതയുണ്ട്.

Today Horoscope December 15: അമ്മയുമായി വഴക്കിടാതിരിക്കുക, സാമ്പത്തിക നഷ്ടങ്ങളുണ്ടാകും; ഇന്നത്തെ നക്ഷത്രഫലം
ഇന്നത്തെ രാശിഫലം Image Credit source: Freepik
shiji-mk
Shiji M K | Published: 15 Dec 2024 06:19 AM

ഇന്ന് ഡിസംബര്‍ 15 ഞായറാഴ്ച. ഒരുപാട് നല്ല കാര്യങ്ങള്‍ക്ക് തുടക്കമിടുന്നതിനായി തീരുമാനിച്ചിരിക്കുന്ന ദിവസമായിരിക്കും ഇന്ന്. എന്നാല്‍ അവയെല്ലാം ആരംഭിക്കുന്നതിന് മുമ്പ് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് നോക്കിയാലോ? പരിശോധിക്കാം ഇന്നത്തെ നക്ഷത്രഫലം വിശദമായി.

മേടം

ഇന്നത്തെ ദിവസം ഇക്കൂട്ടര്‍ മതപരമായ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നത് ഒഴിവാക്കേണ്ടതാണ്. അവ ഒഴിവാക്കിതിരിക്കുന്നത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നിങ്ങളുടെ ബിസിനസില്‍ നിന്ന് ഇന്ന് വലിയ രീതിയിലുള്ള ലാഭം പ്രതീക്ഷിക്കാം. എന്നാല്‍ ബിസിനസ് ചെയ്യുന്നവര്‍ ശത്രുക്കളെ സൂക്ഷിക്കുക. ഇന്നത്തെ ദിവസം തീര്‍ഥാടന യാത്രകള്‍ നടത്താനും സാധ്യതയുണ്ട്.

ഇടവം

അമ്മയുമായി പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. അത് നിങ്ങള്‍ക്ക് മാനസിക ക്ലേശമുണ്ടാക്കും. ബിസിനസില്‍ റിസ്‌ക്കെടുക്കാന്‍ തയാറാവുകയാണെങ്കില്‍ നല്ല ലാഭം പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം വര്‍ധിക്കും.

മിഥുനം

ബിസിനസ് ഡീലുകളില്‍ തീരുമാനമുണ്ടാകും. നിങ്ങളുടെ പക്കല്‍ നിന്നും ആരെങ്കിലും മോഷ്ടിച്ച് കൊണ്ടുപോയ വസ്തുക്കള്‍ തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്. അനാവശ്യ ചെലവുകള്‍ ഇന്നത്തെ ദിവസം ഒഴിവാക്കുന്നതാണ് നല്ലത്. വരുമാനം അനുസരിച്ച് മാത്രം ചെലവ് നടത്തുക.

കര്‍ക്കിടകം

ബിസിനസ് പ്ലാനുകള്‍ പെട്ടെന്ന് നടപ്പിലാകും. സാമ്പത്തിക ലാഭമുണ്ടാകും. ചെറുകിട വ്യവസായികള്‍ക്ക് ഇത് നല്ല ദിവസമാണ്. നിങ്ങളുടെ മക്കളെ ഓര്‍ത്ത് അഭിമാനിക്കും. പങ്കാളിയുമായി സമയം ചിലവഴിക്കാന്‍ സാധിക്കും. ഇത് പങ്കാളിയില്‍ സന്തോഷം നിറയ്ക്കും.

ചിങ്ങം

ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. യാത്രകള്‍ നടത്തുന്നതിന് മുമ്പ് നന്നായി ചിന്തിക്കുക. മുതിര്‍ന്നവരുമായി ഇടപഴകും. മറ്റൊരാളുമായി നടത്തുന്ന പണകൈമാറ്റം ഇന്നത്തെ ദിവസം നടത്താതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഇത് ഭാവിയില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. ബന്ധുക്കള്‍ കാരണം ഇന്നത്തെ ദിവസം മാനസിക സമ്മര്‍ദം അനുഭവിക്കേണ്ടതായി വരും.

കന്നി

ജോലി സ്ഥലത്ത് നിന്ന് സാമ്പത്തിക നേട്ടങ്ങളുണ്ടാകും. അലസത ഉപേക്ഷിക്കേണ്ടതായി വരും. നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് എപ്പോഴും ചിന്തിക്കുക. ബിസിനസില്‍ പുതിയ തീരുമാനങ്ങളെടുക്കും, പഴയ കടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കും.

തുലാം

ഇത് ഭാഗ്യത്തിന്റെ ദിവസമാണ്. ചെയ്യുന്ന ജോലിയില്‍ നിന്ന് നേട്ടം പ്രതീക്ഷിക്കാം. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്ന് നല്ല വാര്‍ത്ത കേള്‍ക്കാനിടവരും. വിദ്യാര്‍ഥികള്‍ നടത്തുന്ന സാമ്പത്തിക പരിശ്രമങ്ങളില്‍ വിജയിക്കും. ഓഫീസുകളിലുണ്ടാകുന്ന തര്‍ക്കങ്ങളില്‍ ഇടപെടാതിരിക്കുക.

Also Read: Astrology Malayalam: ഈ രാശിക്കാർക്ക് 19 വർഷവും ഭാഗ്യം? ശനി മഹാദശ മോചനം?

വൃശ്ചികം

തൊഴില്‍ നേടുന്നവര്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. അത് എല്ലാവരിലും സന്തോഷം നിറയ്ക്കും, കടം ലഭിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അത് വളരെ എളുപ്പത്തില്‍ ലഭിക്കും. പങ്കാളിയില്‍ നിന്ന് പിന്തുണ ലഭിക്കും.

ധനു

തൊഴില്‍ മേഖല മാറുന്നതിനെ കുറിച്ച് ചിന്തിക്കും. ഇന്നത്തെ ദിവസം ശത്രു ശല്യം ഉണ്ടാകും. ആവശ്യങ്ങള്‍ നിറവേറുന്നതിനായി അമിതമായി പണം ചെലവഴിക്കേണ്ടതായി വരും. പങ്കാളിത്തതോടെയുള്ള ബിസിനസുകള്‍ക്ക് ഇന്നത്തെ ദിവസം വഴരെ മികച്ചതാണ്. സാമ്പത്തിക സ്ഥതി മെച്ചപ്പെടും.

മകരം

മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കും. പുതിയ ഡീലുകള്‍ ലഭിക്കും. മതപരമായ കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും. കുടുംബത്തോടൊപ്പം യാത്ര നടത്തും.

കുംഭം

വസ്തു ഇടപാടുകളില്‍ നിന്ന് ലാഭം ലഭിക്കും, രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് നല്ല ദിവസമാണ്. കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിജയിക്കും.

മീനം

ജോലി സ്ഥലത്ത് നിന്ന് ലാഭകരമായ ഇടപാടുകള്‍ ലഭിക്കും. പിതാവിന്റെ മാര്‍ഗനിര്‍ദേശം സ്വീകരിക്കുന്നത് ഗുണം ചെയ്യും. ഇന്നത്തെ ദിവസം ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ശത്രു ശല്യമുണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കമുണ്ടാകും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)