Today Horoscope: ആഗ്രഹങ്ങൾ നിറവേറും, സാമ്പത്തികമായി ഉയർച്ച; സൂക്ഷിക്കേണ്ടത് ഈ രാശിക്കാർ, അറിയാം ഇന്നത്തെ നിങ്ങളുടെ ദിവസം

Today Horoscope: രാശി ഫലത്തിന് അനുസരിച്ചാണ് നിങ്ങളുടെ ദിവസവും. ഇന്ന് ഭാ​ഗ്യം തുണയ്ക്കുന്ന രാശിക്കാർ ആരൊക്കെ? വെല്ലുവിളികൾ നേിടേണ്ടി വരുന്നത് ആർക്ക്? ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം.

Today Horoscope: ആഗ്രഹങ്ങൾ നിറവേറും, സാമ്പത്തികമായി ഉയർച്ച; സൂക്ഷിക്കേണ്ടത് ഈ രാശിക്കാർ, അറിയാം ഇന്നത്തെ നിങ്ങളുടെ ദിവസം
nithya
Published: 

05 Apr 2025 06:40 AM

മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നീ 12 രാശികളാണുള്ളത്. ഈ രാശി ഫലത്തിന് അനുസരിച്ചാണ് നിങ്ങളുടെ ദിവസവും. ഇന്ന് ഭാ​ഗ്യം തുണയ്ക്കുന്ന രാശിക്കാർ ആരൊക്കെ? വെല്ലുവിളികൾ നേിടേണ്ടി വരുന്നത് ആർക്ക്? ഇന്നത്തെ സമ്പൂർണ രാശിഫലം അറിയാം.

മേടം
ബിസിനസ്സിൽ എതിർപ്പുകൾക്ക് സാധ്യത. എങ്കിലും അമിതമായി ബാധിക്കില്ല. തീർത്ഥ യാത്രകൾ പോകാൻ സാധ്യത. സ്ത്രീകൾ ആരോ​ഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കണം.

ഇടവം
വ്യാപാരികൾക്ക് ഇന്ന് നല്ല ദിവസം. ജോലി സ്ഥലത്ത് നല്ല കാര്യങ്ങൾ നടക്കും. സർക്കാർ കാര്യങ്ങളിൽ വിജയം ഉണ്ടാകും. കുടുംബാം​ഗങ്ങളുമായുള്ള തെറ്റിദ്ധാരണകൾ മാറി സന്തോഷം ലഭിക്കും.

മിഥുനം
ആരോ​ഗ്യകരമായ പ്രശ്നങ്ങൾക്ക് സാധ്യത. ജോലി കാര്യങ്ങളിലെ ശ്രദ്ധ കുറവ് നഷ്ടങ്ങൾക്ക് കാരണമാകും. പണത്തേക്കാൾ ബന്ധങ്ങൾക്ക് ശ്രദ്ധ കൊടുക്കുന്നത് ഭാവിയിൽ ഉപകരിക്കും.

കർക്കിടകം
ആ​ഗ്രങ്ങൾ നിറവേറും. ഒരുപാട് നാളായി ആ​ഗ്രഹിക്കുന്ന ബിസിനസ് തുടങ്ങും. മറ്റുള്ളവരുടെ തർക്കങ്ങളിൽ ഇടപ്പെട്ട് പരിഹാരം കണ്ടെത്തും. ഇത് നിങ്ങളുടെ ബഹുമാനം വർധിപ്പിക്കും.

ചിങ്ങം
ബന്ധുക്കളെ കുറിച്ച് മോശം വാർത്തകൾ കേൾക്കാൻ സാധ്യത. സാമ്പത്തികമായ നേട്ടങ്ങൾ കുറവായിരിക്കും. അതിനാൽ പണം ശ്രദ്ധയോടെ കൈകാര്യം ചെയ്യുക. വൈകുന്നേരങ്ങളിൽ നല്ല കാര്യങ്ങൾ ഉണ്ടാകാം.

കന്നി
സർക്കാർ സംബന്ധമായ കാര്യങ്ങൾ ഉടനടി ചെയ്യുക. ജോലിയിലെ കുറവ് സാമ്പത്തിക വെല്ലുവിളിക്ക് കാരണമാകും. സാമൂഹികപരമായ കാര്യങ്ങളിൽ നിന്ന് പ്രശസ്തി ലഭിക്കും.

തുലാം
അനാവശ്യ ചെലവുകൾ ഒഴിവാക്കുക. കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. ബിസിനസ്സിൽ മാറ്റം വരുത്താൻ ആ​ഗ്രഹിക്കുന്നവർ പരിചയ സമ്പത്തുള്ള ആളുകളുമായി ആലോചിക്കുക. എല്ലാ കാര്യങ്ങളും ശ്രദ്ധയോടെ ചെയ്യുക.

വൃശ്ചികം
പണം കടം കൊടുക്കാതിരിക്കുക. തിരിച്ച് കിട്ടാൻ സാധ്യത കുറവാണ്. കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. മേലുദ്യോ​ഗസ്ഥന്മാർക്ക് വിരോധത്തിന് സാധ്യത. എന്നാൽ ചില അപ്രതീക്ഷിത നേട്ടങ്ങളും നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

ധനു
തെറ്റായ വാർത്തകൾ വിശ്വസിക്കരുത്. ഇന്ന് എടുക്കുന്ന തീരുമാനങ്ങളിൽ വിജയം നേടും. അപ്രതീക്ഷിതമായി സാമ്പത്തിക നേട്ടം ഉണ്ടാകും. അനാവശ്യ കാര്യങ്ങളിൽ ഇടപെടരുത്.

മകരം
സാമ്പത്തികമായ നേട്ടം ഉണ്ടാകും. ആരോ​ഗ്യ കാര്യങ്ങളിൽ ശ്രദ്ധ നൽകുക. വീട്ടിൽ തർക്കത്തിന് സാധ്യത. സാമ്പത്തികമായ കാര്യങ്ങളിൽ മറ്റുള്ളവരുടെ സഹായം തേടും. എല്ലാ കാര്യങ്ങളിലും ശ്രദ്ധയും ബുദ്ധിയും ഉപയോ​ഗിക്കുക.

കുംഭം
തെറ്റായ കാര്യങ്ങളിൽ ശ്രദ്ധ പോകുന്നത് വീട്ടിൽ കലഹത്തിന് കാരണമാകും. പുതിയ ജോലികൾ മാറ്റിവെച്ച് പഴയ ജോലികൾ ചെയ്ത് തീർക്കുക. ഉയർന്ന ഉദ്യോ​ഗസ്ഥരുമായി നല്ല ബന്ധം സ്ഥാപിക്കുക.

മീനം
കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. വീട്ടിലെ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ബിസിനസ്സിൽ പുതിയ പ്ലാനുകൾ ഉണ്ടാക്കുന്നത് ഭാവിയിൽ നേട്ടമാകും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്‌. ഇത് ടിവി 9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)

 

Related Stories
Today’s Horoscope: അപ്രതീക്ഷിത ചെലവുകളും നഷ്ടങ്ങളും; ഇന്ന് നിങ്ങൾക്ക് എങ്ങനെ? സമ്പൂർണ രാശിഫലം
Today’s Horoscope: മത്സരവിജയവും സ്ഥാനക്കയറ്റവും; ഇന്നത്തെ നിങ്ങളുടെ ദിവസം എങ്ങനെ? സമ്പൂർണ രാശിഫലം
Horoscope : മുന്നില്‍ മനഃപ്രയാസവും നഷ്ടങ്ങളും, ശത്രുശല്യം വെല്ലുവിളി; ഇന്നത്തെ രാശിഫലം
Today’s Horoscope: വിദ്യാര്‍ത്ഥികള്‍ പരീക്ഷകളില്‍ ശോഭിക്കും; ഈ രാശിക്കാർ പുതിയ വാഹനം വാങ്ങും; അറിയാം ഇന്നത്തെ രാശിഫലം!
Today’s Horoscope: മത്സരപരീക്ഷകളില്‍ വിജയിക്കും, ആത്മവിശ്വാസം അനുഭവപ്പെടും; ജീവിതത്തില്‍ സന്തോഷം വര്‍ധിക്കും: ഇന്നത്തെ രാശിഫലം
Today’s Horoscope: ‘അപ്രതീക്ഷിത ചെലവുകൾ, പണമിടപാടുകൾ സൂക്ഷിക്കുക’; അറിയാം ഇന്നത്തെ സമ്പൂർണ രാശിഫലം
താരനെ അകറ്റാൻ ഇത്ര എളുപ്പമോ?
ഇവരെ സുഹൃത്താക്കരുത്, കൂടെ നിന്ന് ചതിക്കും
ആര്‍ത്തവസമയത്ത് അച്ചാര്‍ തൊട്ടാല്‍ കേടാകുമോ?
കിഡ്‌നി സ്‌റ്റോണ്‍ നിസാരമല്ല, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം