5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala : ‘ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം’; ആ സമയത്ത് പുരുഷന്മാരെ പ്രവേശിപ്പിക്കരുതെന്ന് സ്വാമി സച്ചിദാനന്ദ

Swami Sacthidananda On Young Women's Entrance To Sabarimala : ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ശിവഗിരി മഠം അധ്യക്ഷൻ സ്വാമി സച്ചിദാനന്ദ. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്നും ഇടത് സർക്കാരിന് തെറ്റ് പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Sabarimala : ‘ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണം’; ആ സമയത്ത് പുരുഷന്മാരെ പ്രവേശിപ്പിക്കരുതെന്ന് സ്വാമി സച്ചിദാനന്ദ
ശബരിമല, സ്വാമി സച്ചിദാനന്ദImage Credit source: PTI, Social Media
abdul-basith
Abdul Basith | Published: 07 Jan 2025 16:10 PM

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന് ശിവഗിരി മഠം അധ്യക്ഷൻ സ്വാമി സച്ചിദാനന്ദ. ശബരിമലയിൽ യുവതികൾക്ക് മാത്രമായി പ്രത്യേക സമയത്ത് പ്രവേശനം അനുവദിക്കണം. ആ സമയത്ത് മറ്റാരെയും ശബരിമലയിൽ പ്രവേശിപ്പിക്കരുത് എന്നും അദ്ദേഹം പറഞ്ഞു. ന്യൂസ്18ന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന നിലപാടിൽ ശിവഗിരി മഠം ഉറച്ചുനിൽക്കുകയാണ്. രാജകൊട്ടാരത്തിലേതുൾപ്പെടെ യുവതികളായ സ്ത്രീകൾ ഒട്ടേറെത്തവണ ശബരിമലയിൽ പ്രവേശനം നടത്തിയിട്ടുണ്ട്. ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പ്രത്യേക സമയങ്ങളിൽ യുവതികൾക്ക് മാത്രമായി ശബരിമലയിൽ പ്രവേശനം അനുവദിക്കണം. ആ സമയത്ത് പുരുഷന്മാരെ പ്രവേശിപ്പിക്കരുത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സർക്കാരിന് തെറ്റ് പറ്റിയിട്ടില്ല. ഇടത് സർക്കാരിൻ്റെ ശബരിമല നയം ഉൾക്കൊള്ളാൻ ജനം വളരാതിരുന്നതുകൊണ്ടാണ് പ്രതിഷേധമുണ്ടായത്. ഈ നയം അംഗീകരിച്ച് മാറ്റത്തിന് തയ്യാറാകാതിരുന്ന മറ്റ് രാഷ്ട്രീയപാർട്ടികൾ വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചു. ഇതാണ് സംഘർഷത്തിന് വഴിവച്ചതെന്നും സ്വാമി സച്ചിദാനന്ദ പ്രതികരിച്ചു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചു. ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ സ്ത്രീകൾ ചുരിദാറിന് മുകളിൽ മുണ്ടുടുക്കണമെന്നത് അന്ധവിശ്വാസമാണ്. അങ്ങനെ ചെയ്യുന്നത് കൊണ്ട് പ്രത്യേക ഐശ്വര്യമോ അഭിവൃദ്ധിയോ ഭക്തർക്കുണ്ടാവില്ല എന്നും അദ്ദേഹം പറഞ്ഞു.

Also Read : Sabarimala: ശബരിമലയിൽ തിരക്ക് വർദ്ധിക്കുന്നു; സ്പെഷ്യൽ ഫെസിലിറ്റേഷൻ കാർഡ് നിർത്തലാക്കി ദേവസ്വം ബോർഡ്

ഇതിനിടെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വസ്ത്രധാരണ വിവാദം ഹിന്ദു സമൂഹത്തെ സംബന്ധിച്ചിടത്തോളം അത്ര വലിയ പ്രശ്നമല്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു പ്രതികരിച്ചു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിക്കുന്ന സ്ത്രീകൾ ചുരിദാറിനു മുകളിൽ മുണ്ടുടുക്കണമെന്ന ആചാരം അന്ധവിശ്വാസമാണെന്ന സ്വാമി സച്ചിദാനന്ദയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പാന്റിന്റെയും ചുരിദാറിന്റെയുമൊക്കെ മുകളിൽ മുണ്ട് ധരിപ്പിക്കുന്നത് ഈശ്വരനെ പറ്റിക്കുന്നത് പോലെയാണ്. അങ്ങനെ ഒരു രീതി ക്ഷേത്രം തന്നെ പ്രോത്സാഹിപ്പിക്കുന്നു. ധരിക്കാനുള്ള മുണ്ട് വാടകയ്ക്ക് ലഭിയ്ക്കും. പത്മനാഭൻ ഒന്നും കാണുന്നില്ല, പത്മനാഭനെ പറ്റിച്ചുവെന്ന മട്ടിലാണ് ഇതൊക്കെ ചെയ്യുന്നത്. വിശ്വാസികൾ സ്വയം ആത്മവഞ്ചന നടത്തുകയാണ്. ഇതൊക്കെ പരിശോധിക്കണം. ഇത്തരം പരിഷ്കരണങ്ങളൊക്കെ കടന്നുവരുന്നത് പലപ്പോഴും ഹിന്ദുമതത്തിലാണ്. കുർബാനയുമായി ബന്ധപ്പെട്ട് എന്തൊക്കെ പ്രശ്നങ്ങളുണ്ടായി. ഇസ്ലാം മതത്തിൽ ഇപ്പോഴും സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത പള്ളികളുണ്ട്. ഇതൊന്നും ചർച്ചയാവുന്നില്ല. അതൊക്കെ സംസാരിക്കാൻ രാഷ്ട്രീയ, സാംസ്കാരിക നേതാക്കൾക്കൊക്കെ ഭയമാണ്. എന്നാൽ, ഹിന്ദു സമൂഹത്തിലെ ചെറിയ കാര്യങ്ങൾ പോലും വലിയ പ്രശ്നമായി അവതരിപ്പിക്കുന്നു. ഹിന്ദു സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇത്. ഹിന്ദുക്കൾ വഴിയിൽ കെട്ടിയെ ചെണ്ടയാണെന്നാണ് ധാരണ. ആർക്കും കേറി കൊട്ടാം. സനാതനവിഷയവും ഷർട്ട് വിവാദവുമൊക്കെ ഇങ്ങനെ വന്നതാണെന്നും ആർവി ബാബു പ്രതികരിച്ചു.

2018ലാണ് ശബരിമലയിൽ യുവതികൾക്ക് പ്രവേശനമനുവദിച്ച് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്. 2019 ജനുവരി രണ്ടാം തീയതി ഈ വിധി അനുസരിച്ച് ബിന്ദു, കനകദുർഗ്ഗ എന്നീ യുവതികൾ ശബരിമലയിൽ പ്രവേശിച്ചു. ഇതുമായി ബന്ധപ്പെട്ട് കനത്ത പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് നടന്നത്.