5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Astrological Changes : ആറ് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ, ജോലി മുതൽ സമ്പത്ത് വരെ ഉയരും

Malayalam Astrology Predictions: ശുക്രൻ മകരം രാശിയിൽ പ്രവേശിക്കുമ്പോൾ, ഇരട്ട ഫലമാണ് ലഭിക്കുക. ജോലിയിൽ സ്ഥാനക്കയറ്റം മുതൽ ഒട്ടനവധി നേട്ടങ്ങൾ നിങ്ങൾക്ക് ഉണ്ടാകും

Astrological Changes : ആറ് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ, ജോലി മുതൽ സമ്പത്ത് വരെ ഉയരും
Astro Changes | Credits: TV9 Networks
arun-nair
Arun Nair | Published: 27 Nov 2024 18:18 PM

ശുക്രൻ്റെ ഏറ്റവും പ്രിയപ്പെട്ട രാശിയാണ് മകരം. ഡിസംബർ 2 മുതൽ 8 വരെ ശുക്രൻ മകരം രാശിയിലാണ് സഞ്ചരിക്കുന്നത്. സുഖഭോഗങ്ങൾ, പ്രണയം, വിവാഹം, സമ്പത്ത് എന്നിവയുടെ അധിപനായ ശുക്രൻ മകരം രാശിയിൽ പ്രവേശിക്കുമ്പോൾ, ഇരട്ട ഫലമാണ് ലഭിക്കുക. മേടം, ഇടവം, കർക്കടകം, കന്നി, തുലാം, മകരം എന്നീ രാശിക്കാർക്ക് ഇതുവഴി നല്ല ഫലങ്ങളും ലഭിക്കും.

മേടം

മേടത്തിൽ പത്താം സ്ഥാനത്താണ് ശുക്രൻ്റെ സംക്രമണം. ഇതുവഴി തൊഴിൽപരമായി സുപ്രധാനമായ ശുഭഫലങ്ങൾ കൊണ്ടുവരാൻ സാധ്യതയുണ്ട്. ജോലി തടസ്സമില്ലാതെ മുന്നോട്ട് പോകും സ്ഥാനക്കയറ്റത്തിനും ജോലിഭാരം കുറയാനും ശമ്പള വർദ്ധനവിനും മേടം രാശിക്കാർക്ക് സാധ്യതയുണ്ട്. തൊഴിൽ, ബിസിനസ്സ് എന്നിവ പ്രതീക്ഷയ്‌ക്കപ്പുറമുള്ളതായിരിക്കും. സമ്പത്ത് പല വിധത്തിൽ വർദ്ധിക്കാം.പ്രമുഖരുമായി അടുത്ത ബന്ധം സ്ഥാപിക്കും. തൊഴിൽ രഹിതർക്ക് ജോലിയും ലഭിച്ചേക്കാം

ഇടവം

ഇടവം രാശിക്കാർക്ക് പിതാവിൽ നിന്നുള്ള സ്വത്തുക്കൾ വന്നു ചേരാം. തൊഴിലിനും ജോലിക്കുമായി വിദേശത്തേക്ക് പോകാനുള്ള യോഗമുണ്ട്. ജോലിക്കാർക്കും തൊഴിൽ രഹിതർക്കും വിദേശ അവസരം ലഭ്യമാണ്. വിവാഹ ശ്രമങ്ങളിൽ വിദേശ ബന്ധങ്ങളും സാധ്യമാകാം. തീർത്ഥാടനത്തിനും വിനോദയാത്രകൾക്കും നല്ല അവസരങ്ങളുണ്ടാവാം. തൊഴിൽ, ബിസിനസ്സ് മേഖലകളിലെ പ്രവർത്തനങ്ങൾക്കൊപ്പം വരുമാനവും വർദ്ധിക്കും.

കർക്കടകം

കർക്കടകം രാശിയുടെ ഏഴാം ഭാവത്തിൽ ശുക്രൻ്റെ സംക്രമണം ഉയർന്ന പദവിയിലുള്ള വ്യക്തിയുമായി നിങ്ങളെ വിവാഹത്തിലേക്ക് നയിക്കും. ജോലി സമ്മർദ്ദം കുറയും, സ്ഥാനക്കയറ്റം ലഭിക്കും, ബിസിനസ്സുകളിൽ ലാഭം പ്രതീക്ഷിച്ചതിലും വർധിക്കും, പ്രണയകാര്യങ്ങളിൽ വിജയം കൈവരിക്കും. ദാമ്പത്യജീവിതത്തിലെ ഏത് പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും, പരസ്പരബന്ധം വർദ്ധിക്കും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.

കന്നി

കന്നി രാശിക്കാർക്ക് എല്ലാ അർഥത്തിലും അംഗീകാരം ലഭിക്കും. ജോലിയിൽ പ്രമോഷനുകൾ ഉണ്ടാകും. തൊഴിൽ, ബിസിനസ്സ്, ഇടപാടുകൾ എന്നിവയിൽ നേട്ടം തൊഴിൽ, വിവാഹ ശ്രമങ്ങളിൽ അപ്രതീക്ഷിത വിജയം കൈവരിക്കും. ജോലിക്കായി വിദേശത്തേക്ക് പോകാനാകും. തൊഴിൽരഹിതർക്ക് വിദേശ ശ്രമങ്ങൾ അനുകൂലമായി വന്നുചേരും. തീർത്ഥാടനങ്ങളും വിനോദയാത്രകളും നടത്തുന്നു.

തുലാം

തുലാം രാശിക്കാർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. തൊഴിലിലും ബിസിനസിലും പുരോഗതി കൈവരും. തൊഴിലില്ലാത്തവർക്ക് ഓഫറുകൾ ലഭിക്കും. കുടുംബജീവിതം സന്തോഷകരമായി മുന്നോട്ട് പോകും. വീട്ടിൽ മംഗള കർമ്മങ്ങൾ നടക്കും. ദീർഘനാളായി തുടരുന്ന ഗൃഹ, വാഹന ശ്രമങ്ങൾ വിജയിക്കും. ഉയർന്ന നിലവാരമുള്ള കുടുംബവുമായി വിവാഹം വന്ന് ചേരും

മകരം

മകരം രാശിക്കാർക്ക് ശുക്രൻ രാശിയിൽ പ്രവേശിക്കുന്നത് മുതൽ ശുഭ യോഗങ്ങൾ ആരംഭിക്കും. വ്യക്തിജീവിതത്തിൽ ധാരാളം നേട്ടങ്ങളുണ്ടാവും. തൊഴിലിലും ജോലിയിലും സൗന്ദര്യം വർദ്ധിക്കും. ബിസിനസ്സിൽ ലാഭം വളരെയധികം വർദ്ധിക്കും. ജോലിഭാരം, ജോലി സമ്മർദം, മാനസിക പിരിമുറുക്കം പൂർണമായും കുറയും. ഉന്നത വ്യക്തികളുമായി സമ്പർക്കം ഉണ്ടാവും. വിദേശയാത്രയ്ക്ക് വഴിയൊരുക്കും.