5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Mandala Kalam 2024: മണ്ഡലകാലത്ത് എന്തിനാണ് 41 ദിവസം വ്രതമെടുക്കുന്നത്? പ്രാധാന്യം അറിഞ്ഞുകൊണ്ടാകട്ടെ വ്രതം

Importance of Sabarimala Mandala Kalam: എല്ലാ മലയാളമാസം ഒന്നാം തീയതിയാണ് ക്ഷേത്രത്തിലെ നടതുറക്കുന്നത്. എന്നാല്‍ മണ്ഡലകാലത്ത് 41 ദിവസവും ഇവിടെ പൂജ നടക്കും. വൃശ്ചികം ഒന്ന് മുതല്‍ ധനു 11 വരെയാണ് നടതുറക്കുന്നത്. പിന്നീട് നാല് ദിവസത്തേക്ക് നട അടയ്ക്കും. ശേഷം മകരവിളക്കിനാണ് വീണ്ടും നടതുറക്കുന്നത്. മകരവിളക്കിന് ദൃശ്യമാകുന്ന മകരജ്യോതി കാണാന്‍ വന്‍ ഭക്തജനപ്രവാഹമാണ് ശബരിമലയിലുണ്ടാവുക. മകരവിളക്കില്‍ ആകാശത്ത് പ്രത്യക്ഷപ്പെടുന്ന നക്ഷത്രമാണ് മകരജ്യോതി എന്നാണ് വിശ്വാസം.

Sabarimala Mandala Kalam 2024: മണ്ഡലകാലത്ത് എന്തിനാണ് 41 ദിവസം വ്രതമെടുക്കുന്നത്? പ്രാധാന്യം അറിഞ്ഞുകൊണ്ടാകട്ടെ വ്രതം
ശബരിമല (Image Credits: Social Media)
shiji-mk
SHIJI M K | Published: 14 Nov 2024 20:53 PM

മനസിനെയും ശരീരത്തെയും അയ്യപ്പനില്‍ സമര്‍പ്പിച്ചുകൊണ്ടുള്ള മണ്ഡലകാലവ്രതത്തിന് തുടക്കമാവുകയാണ്. വൃശ്ചികം ഒന്ന് മുതല്‍ 41 ദിവസമാണ് മണ്ഡലകാലവ്രതമായി ആചരിക്കുന്നത്. നവംബര്‍ 16നാണ് ഈ വര്‍ഷത്തെ വ്രതത്തിന് തുടക്കം, ഡിസംബര്‍ 26ന് വ്രതം അവസാനിക്കും. എന്താണ് മണ്ഡലകാലവ്രതം, എങ്ങനെയാണ് അത് അനുഷ്ഠിക്കേണ്ടത് എന്നതിനെ കുറിച്ച് പലര്‍ക്കും ധാരണയില്ല. ഏത് വ്രതം അനുഷ്ഠിക്കുമ്പോളും അത് എന്തിനാണ് എങ്ങനെയാണ് അത് ചെയ്യേണ്ടത് എന്ന കൃത്യമായ ബോധ്യം ഓരോരുത്തര്‍ക്കും ഉണ്ടാകണം.

ശബരിമല മണ്ഡലകാലം

അയ്യപ്പനിലേക്കുള്ള യാത്രയാണ് ഓരോ വൃശ്ചിക മാസങ്ങളും. പതിനെട്ടാം പടി കയറി ചെന്ന് അയ്യനെ തൊഴുന്നതില്‍പരം പുണ്യമെന്തെന്ന് വിശ്വാസികള്‍ പറയുന്ന മാസം. പത്തനംതിട്ടയിലാണ് ശബരിമല സ്ഥിതി ചെയ്യുന്നത്. അതും സമുദ്ര നിരപ്പില്‍ നിന്നും 4133 അടി ഉയരെ. അയ്യന്റെ സന്നിധാനം സ്ഥിതി ചെയ്യുന്നത് പീഠഭൂമിയില്‍ നിന്നും 40 അടി ഉയരത്തിലാണ്. 1950ല്‍ തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് ശിലാപ്രതിമയ്ക്ക് പകരം പഞ്ചലോഹം വിഗ്രഹം പ്രതിഷ്ഠിച്ചു.

എല്ലാ മലയാളമാസം ഒന്നാം തീയതിയാണ് ക്ഷേത്രത്തിലെ നടതുറക്കുന്നത്. എന്നാല്‍ മണ്ഡലകാലത്ത് 41 ദിവസവും ഇവിടെ പൂജ നടക്കും. വൃശ്ചികം ഒന്ന് മുതല്‍ ധനു 11 വരെയാണ് നടതുറക്കുന്നത്. പിന്നീട് നാല് ദിവസത്തേക്ക് നട അടയ്ക്കും. ശേഷം മകരവിളക്കിനാണ് വീണ്ടും നടതുറക്കുന്നത്. മകരവിളക്കിന് ദൃശ്യമാകുന്ന മകരജ്യോതി കാണാന്‍ വന്‍ ഭക്തജനപ്രവാഹമാണ് ശബരിമലയിലുണ്ടാവുക. മകരവിളക്കില്‍ ആകാശത്ത് പ്രത്യക്ഷപ്പെടുന്ന നക്ഷത്രമാണ് മകരജ്യോതി എന്നാണ് വിശ്വാസം.

പൊന്നമ്പലമേട്ടിലാണ് മകരജ്യോതി ദൃശ്യമാവുക. ശബരിമല ക്ഷേത്ര സന്നിധിയില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയാണ് പൊന്നമ്പലമേട്. മകരവിളക്ക് സീസണ്‍ ആരംഭിക്കുന്നത് ഡിസംബര്‍ 30നാണ്, ജനുവരി 20ന് അവസാനിക്കുകയും ചെയ്യും.

41 ദിവസ വ്രതം എങ്ങനെ അനുഷ്ഠിക്കാം

41 ദിവസ പൂര്‍ത്തിയാക്കിയ ഭക്തര്‍ക്ക് മാത്രമേ അയ്യനെ കാണാന്‍ ക്ഷേത്രസന്നിധിയിലേക്ക് പോകാന്‍ സാധിക്കൂ. വ്രതം അനുഷ്ഠിക്കുന്ന സമയത്ത് ആ വ്യക്തിയെ സ്വാമി എന്നാണ് എല്ലാവരും വിളിക്കുക. കറുപ്പ് ധരിച്ചാണ് അയ്യപ്പനെ കാണാന്‍ ഭക്തര്‍ ശബരിമലയിലേക്ക് എത്തേണ്ടത്. നീല ധരിക്കുന്നവരെയും കാണാന്‍ സാധിക്കും. ഇരുമുടിക്കെട്ടും തലയിലേന്തി പതിനെട്ട് പടികളും കയറി ഓരോ സ്വാമിമാരും അയ്യപ്പനെ വണങ്ങുന്നതാണ് രീതി.

ശബരിമല വ്രതം അനുഷ്ഠിക്കുന്ന ഓരോ സ്വാമിയും വളരെ ലളിതമായ ജീവിതമാണ് അക്കാലയളവില്‍ നയിക്കേണ്ടത്. മുദ്രമാല ധരിച്ചാണ് ഓരോരുത്തരും വ്രതം ആരംഭിക്കുന്നത്. രാവിലെ നേരത്തെ എഴുന്നേല്‍ക്കുകയും തണുത്ത വെള്ളത്തില്‍ കുളിക്കുകയും ക്ഷേത്ര ദര്‍ശനം നടത്തേണ്ടതും വളരെ അനിവാര്യം. കൂടാതെ സ്വാമിയായിരിക്കുന്ന കാലത്ത് അയാള്‍ നഖമോ മുടിയോ വെട്ടാന്‍ പാടില്ല. ശരണമന്ത്രങ്ങള്‍ ഉരുവിടുകയും ലളിതമായ വസ്ത്രം ധരിക്കുകയും വേണം. 41 ദിവസവത്രം എടുക്കുന്നതോടെ ഒരു വ്യക്തി മനുഷ്യനില്‍ നിന്ന് ദൈവമായി മാറുന്നുവെന്നാണ് വിശ്വാസം.

Also Read: Sabarimala Mandala Kalam 2024: ‘സ്വാമിയേ ശരണമയ്യപ്പ’; വീണ്ടുമൊരു മണ്ഡലകാലം: ഇനി വ്രതശുദ്ധിയുടെ നാളുകൾ; അറിയേണ്ടതെല്ലാം

എന്താണ് ഇരുമുടിക്കെട്ട്

ഇരുമുടിക്കെട്ടില്‍ മുന്‍മുടിയും പിന്‍മുടിയുമാണുള്ളത്. മുന്‍മുടിയിലുള്ളത് അയ്യപ്പന് സമര്‍പ്പിക്കാനുള്ളതും പിന്‍മുടിയിലുള്ളത് ഭക്തന്റെ ആവശ്യങ്ങള്‍ക്കുള്ളതുമാണ്. ഈ രണ്ട് മുടികളും ഉദ്ദേശിക്കുന്നത് ആത്മീയവും ഭൗതികവുമായ ജീവിതത്തെയാണ്. ഓരോരുത്തരുടെയും ജീവിതത്തില്‍ ആത്മീയതുടെയും ഭൗതികതയുടെയും സന്തുലിതാവസ്ഥ ഉണ്ടാകണമെന്ന് ഇത് സൂചിപ്പിക്കുന്നു. മുന്‍മുടി വലുതായിരിക്കണം. നെയ് തേങ്ങ, അരി, ശര്‍ക്കര്‍, ഭക്തന്റെ ആവശ്യത്തിനുള്ള വസ്ത്രങ്ങള്‍ എന്നിവയാണ് ഇരുമുടിക്കെട്ടില്‍ ഉണ്ടാവുക.

മണ്ഡലകാലവ്രതത്തിന്റെ പ്രാധാന്യം

41 ദിവസ വ്രതമെടുക്കുമ്പോള്‍ ഭക്തന് ശനിയുടെ ദോഷത്തില്‍ നിന്ന് രക്ഷ ലഭിക്കുന്നു എന്നാണ് വിശ്വാസം. ശനി ദോഷം ഏഴ് വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്നതാണ്. മണ്ഡലകാലവ്രതം അനുഷ്ഠിക്കുമ്പോള്‍ ഒരു വ്യക്തി പലതരത്തിലുള്ള പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്നു. മണ്ഡലകാലവ്രതമെടുക്കുന്നതിലൂടെ അടുത്ത ഏഴ് വര്‍ഷം ശനിയുടെ ദോഷമുണ്ടെങ്കിലും ഇതിനെയെല്ലാം നിഷ്പ്രയാസം അയാള്‍ക്ക് തോല്‍പ്പിനാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

സൂര്യന്‍ ദക്ഷിണായനത്തില്‍ അല്ലെങ്കില്‍ ആകാശഗോളത്തിന്റെ തെക്ക് നില്‍ക്കുന്ന കാലഘട്ടമാണിത്. ഇതിനര്‍ത്ഥം സൂര്യന്റെ സ്വാധീനം ഏറ്റവും കുറഞ്ഞിരിക്കുന്ന സമയം എന്നാണ്. ശനി സൂര്യന്റെ വിപരീതമായതിനാല്‍, ശനിയുടെ സ്വാധീനം അതിന്റെ ഉച്ചസ്ഥായിയിലായിരിക്കും. മേടം രാശി, കര്‍ക്കിടകം, തുലാം രാശി എന്നിവയില്‍ ജനിച്ചവര്‍ക്ക് ഇത് കണ്ടക ശനിയുടെ സമയമാണ്. മേടം രാശിക്കാര്‍ക്ക് തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കര്‍ക്കിടകം രാശിക്കാര്‍ക്ക് അനാവശ്യവും അസുഖകരവുമായ യാത്രകളുടെ രൂപത്തില്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. തുലാം രാശിക്കാര്‍ക്ക് സന്ധിവേദനയുടെ രൂപത്തിലോ മാതാവില്‍ നിന്നോ പ്രശ്‌നങ്ങള്‍ വരും.

മിഥുനം രാശിയിലുള്ളവര്‍ക്ക് അഷ്ടമ ശനിയാണ് വന്നിരിക്കുന്നത്. അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരും. ധനു, മകരം, കുംഭം എന്നീ രാശികളില്‍ ഉള്ളവര്‍ക്ക് ഇത് നല്ല സമയമല്ല, അമിത ചെലവുകള്‍, പരാജയം തുടങ്ങിയവ നേരിടേണ്ടതായി വരും. അതിനാല്‍ തന്നെ ഈ രാശിയിലുള്ളവര്‍ 41 ദിവസത്തെ വൃതമെടുക്കുന്നത് നല്ലതാണ്. മറ്റ് രാശികളില്‍ ഉള്ളവരും വ്രതമെടുക്കുന്നത് ശനി ദോഷം ലഘൂകരിക്കാന്‍ സഹായിക്കും. ഈ കാലയളവില്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ ഒന്നുകില്‍ കറുപ്പോ കടും നീലയോ ആയിരിക്കണം, അത് ശനിക്ക് യോജിച്ച നിറമാണ്.

Latest News