5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Astrology Malayalam: ഈ രാശിക്കാർക്ക് 19 വർഷവും ഭാഗ്യം? ശനി മഹാദശ മോചനം?

Astrology Malayalam 2024 Shani Dasha Predictions : ശനിയുടെ ഏഴര ശനി, അഷ്ടമ ശനി, അർത്ഥാഷ്ടമ ശനി എന്നിവ മാത്രമല്ല ശനിയുടെ മഹാദശ യോഗവും ആളുകളുടെ ജീവിതത്തെ സ്വാധീനിക്കും, ഇതിന് ഫലങ്ങൾ പലതായിരിക്കും

Astrology Malayalam: ഈ രാശിക്കാർക്ക് 19 വർഷവും ഭാഗ്യം? ശനി മഹാദശ മോചനം?
Lord Shani | Credits: TV9
arun-nair
Arun Nair | Published: 06 Dec 2024 17:01 PM

ജ്യോതിഷ പരമായി നോക്കിയാൽ എല്ലാ ഗ്രഹങ്ങളും നമ്മുടെ രാശിചക്രത്തെ ബാധിക്കുന്നുണ്ട്. ഓരോ ഗ്രഹത്തിൻ്റെയും സംക്രമണ സ്വാധീനം രാശിക്കാരുടെ ജീവിതത്തിലും പ്രകടമാവും.19 വർഷങ്ങൾക്ക് ശേഷം ശനി മഹാദശ യോഗം വരുകയാണ്. ശനി ഏറ്റവും സാവധാനത്തിൽ സഞ്ചരിക്കുന്ന ഗ്രഹമായതിനാൽ ഈ യോഗം 19 വർഷം നീണ്ടുനിൽക്കും. ഒരാളുടെ പ്രവൃത്തികൾക്കനുസരിച്ച് ഫലം നൽകുന്ന ദേവനാണ് ശനി. ശനി ഒരേ രാശിയിൽ ഒന്നര വർഷം നിൽക്കും എന്ന് കൂടി അറിഞ്ഞിരിക്കണം. നല്ല കാര്യങ്ങൾ ചെയ്യുന്നവർക്ക് ശനി അനുഗ്രഹം നൽകും. ദുഷ്പ്രവൃത്തികൾ ചെയ്യുന്നവർക്ക് അത്തരത്തിലുള്ള ഫലങ്ങളും നൽകും.

ശനിയുടെ ഏഴര ശനി, അഷ്ടമ ശനി, അർത്ഥാഷ്ടമ ശനി എന്നിവ മാത്രമല്ല ശനിയുടെ മഹാദശ യോഗവും ആളുകളുടെ ജീവിതത്തെ സ്വാധീനിക്കും. ചിലർക്ക് ഇത് പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ചിലർക്ക് നേട്ടം നൽകുകയും ചെയ്യും. ശനി മഹാദശ യോഗം ഏത് രാശിക്കാണ് ഗുണകരമെന്ന് നോക്കാം.

ALSO READ: Astrology Malayalam: ശനി മൂലം വൻ രാജയോഗം: ഈ രാശിക്കാർക്ക് 2025-ൽ നേട്ടം

കന്നിരാശി

കന്നിരാശിക്കാർക്ക് ശനി മഹാദശയിൽ കൂടുതൽ നേട്ടങ്ങൾ നൽകും. ഈ രാശിയിലെ ശനി ആളുകൾ ദൈവാനുഗ്രഹത്താൽ വളരെ ശക്തരും സമ്പന്നരുമായിരിക്കും. സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. നിങ്ങളുടെ പ്രശസ്തി വർദ്ധിക്കും. തൊടുന്നതെല്ലാം ഐശ്വര്യമായി മാറുന്ന സമയമാണിത്. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളും നടക്കും. സാമ്പത്തികമായ വളർച്ചയുണ്ടാവും.

തുലാം രാശി

തുലാം തുലാം രാശിയുടെ 4, 5 ഭാവങ്ങളുടെ അധിപനാണ് ശനി. തുലാം രാശിക്കാർക്ക് ശനി മഹാദശ മൂലം നല്ല ഫലങ്ങൾ ലഭിക്കും. ആഗ്രഹങ്ങൾ സഫലമാകും. ചിന്തകൾ പോസിറ്റീവാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആശയക്കുഴപ്പങ്ങൾക്ക് ശരിയായ ഉത്തരം ലഭിക്കും മാനസിക സമാധാനം ഉണ്ടാവും. നിങ്ങൾക്ക് വലിയ സമ്പാദ്യം വന്ന് ചേരും

ധനു രാശി

ധനു രാശിയുടെ 2, 3 ഭാവങ്ങളുടെ അധിപനാണ് ശനി. ഈ ശനി മഹാദശ കാലം ധനു രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും.നിങ്ങളുടെ കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കും. നിങ്ങളുടെ കുടുംബ ജീവിതത്തിൽ സന്തോഷകരമായ നിമിഷങ്ങൾക്ക് നിങ്ങൾ സാക്ഷ്യം വഹിക്കും. നിങ്ങളുടെ എല്ലാ ജോലികളിലും ലാഭം പ്രതീക്ഷിക്കാം. നിങ്ങളുടെ ദീർഘനാളത്തെ ആവശ്യം, ആഗ്രഹങ്ങൾ എന്നിവ നടപ്പാവാം.

(നിരാകരണം: മുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് TV9 Malayalam സ്ഥിരീകരിക്കുന്നില്ല)