Malayalam Astrology Predictions: നവരാത്രിക്ക് ശേഷം ഈ നാളുകാർക്ക് മാറ്റത്തിന്റെ കാലം; കാത്തിരിക്കുന്നത് വലിയ നേട്ടങ്ങൾ
7 Stars Will have a Positive Life Changes After Navarathri: ജനിച്ച സമയം അനുസരിച്ച് ഫലാനുഭവങ്ങളിൽ മാറ്റം വരുമെങ്കിലും, ഒക്ടോബർ 14 മുതൽ ഇക്കൂട്ടർക്ക് നല്ല കാലമാണ് വരാനിരിക്കുന്നത്.
നവരാത്രിക്ക് ശേഷം ചില നാളുകാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് സംഭവിക്കാൻ പോകുന്നത്. ദേവീ പ്രീതിയാൽ ഈ രാശികരുടെ ജീവിതത്തിൽ ഉണ്ടായിരുന്ന തടസ്സങ്ങളെല്ലാം മാറി, ജീവിതം നല്ല രീതിയിൽ മെച്ചപ്പെടും. ജനിച്ച സമയം അനുസരിച്ച് ഫലാനുഭവങ്ങളിൽ മാറ്റം വരുമെങ്കിലും, ഒക്ടോബർ 14 മുതൽ ഇക്കൂട്ടർക്ക് നല്ല കാലമാണ് വരാനിരിക്കുന്നത്.
ഭരണി: ഇവർക്ക് ഈ കാലയളവിൽ സ്വന്തം പ്രയത്നം കൊണ്ടുള്ള ഫലാനുഭവങ്ങൾ കൂടുതലായിരിക്കും. ഗണിത ശാസ്ത്രം, കാർഷികം, രാഷ്ട്രീയം, വ്യാപാരം, പ്രഭാഷണം, ആരോഗ്യം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർ ശോഭിക്കും. മറ്റുള്ളവരുടെ ബുദ്ധിയിൽ ഉദിക്കാത്ത പല കാര്യങ്ങളും ഇവരുടെ മനസിൽ വരും. അതനുസരിച്ച് പുതിയ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് ഇവർക്ക് വിജയം കൈവരിക്കാനാകും.
പൂയം: ഈ കാലയളവിൽ ഇവർ കുടുംബവൃദ്ധിക്കായി അദ്ധ്വാനിക്കും. ജോലിയിലും വരുമാനത്തിലും മെച്ചമുണ്ടാകും. ആരോഗ്യസ്ഥിതിയും തൃപ്തികരമായിരിക്കും. തടസ്സങ്ങളെ തള്ളി നീക്കി ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കും. ശാസ്ത്രസാങ്കേതിക വിഷയങ്ങൾ, ആരോഗ്യം, പ്രഭാഷണം എന്നീ മേഘലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് ശോഭിക്കാൻ കഴിയും. ജനിച്ച വീട്ടിൽ നിന്ന് മാറുവാനും, സമ്പൽസമൃദ്ധിയോടെ ജീവിക്കാനും യോഗമുണ്ട്.
ആയില്യം: കുടുംബത്തിൽ സന്തോഷവും സമാധാനവും കളിയാടും. വ്യത്യസ്ത കർമപഥങ്ങളിൽ ഏർപ്പെടാനുള്ള അവസരം ഈ കാലയളവിൽ വന്നു ചേരും. ലക്ഷ്യത്തിലേക്കെത്താനുള്ള വഴിയിൽ പല തടസങ്ങളും നേരിടേണ്ടി വരുമെങ്കിലും, അതെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാനാകും. സാമ്പത്തികമായും ഉയർന്ന നിലവിൽ എത്താൻ സാധിക്കും. ആയില്യം നാളുകാർ സർപ്പപ്രീതിക്കായി പ്രാർത്ഥനകളും കർമ്മങ്ങളും നടത്തുന്നത് അഭിവൃദ്ധി നൽകും.
ALSO READ: ഒക്ടോബറിൽ മൂന്ന് രാശിക്കാർക്ക് ഭാഗ്യകാലം, രാശിഫലം അറിയാം
ഉത്രം: ലക്ഷ്യത്തിലേക്കുള്ള പാതയിൽ സ്വന്തം നിലപാടിൽ ഉറച്ച് നിന്നും, ഏകാഗ്രതയോടെയും ദീർഘവീക്ഷണത്തോടെയും കൂടി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വിജയത്തിലെത്തിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം, അംഗീകാരം എന്നിവ ലഭിക്കാൻ യോഗമുണ്ട്. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. സാഹിത്യം, കല, കായികം, വൈജ്ഞാനികം എന്നീ മേഘലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും.
അനിഴം: പ്രതിസന്ധികളിൽ തളർന്ന് പോവാതെ മുന്നോട്ട് പോകുവാനുള്ള ആത്മപ്രചോദനം ലഭിക്കും. ഇത്രയും കാലം മുടങ്ങി കിടന്നിരുന്ന സംരംഭങ്ങൾ പുനരാരംഭിക്കാൻ സാധിക്കും. ഭൂമി ക്രയവിക്രയങ്ങളിലൂടെ സാമ്പത്തിക ലാഭം ഉണ്ടാകാം. ഈ കാലയളവിൽ അനിഴം രാശിക്കാർക്ക്, ഏറ്റെടുത്ത ദൗത്യം പ്രതീക്ഷിച്ചതിലും നല്ല രീതിയിൽ ഭംഗിയായി തന്നെ ചെയ്ത് തീർക്കുവാൻ സാധിക്കും.
ഉത്രാടം: പുതിയ പദ്ധതികളുടെ ഭാഗമാകുന്നതിലൂടെ സാമ്പത്തികമായ നേട്ടം പ്രതീക്ഷിക്കാം. ഈ സമയത്ത് ജീവിതത്തിൽ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്താൻ സാധിക്കും. സുഹൃത്തുക്കളുമായി വിനോദ യാത്രകൾ പോകാൻ അവസരം ലഭിക്കും. കാർഷിക മേഖലയിൽ നിന്നും ലഭിക്കുന്ന ആദായത്തിൽ വർദ്ധനവ് ഉണ്ടാകാനിടയുണ്ട്.
ചതയം: ചതയം രാശിക്കാർക്ക് ഈ കാലയളവിൽ ജീവിതത്തിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാവുക. അലസത മൂലവും മറ്റ് പല കാരണങ്ങളാലും മാറ്റി വെച്ചിരുന്നതോ നീണ്ടു പോയതോ ആയ കാര്യങ്ങൾ ചിട്ടയോടെ പുനരാരംഭിക്കും. പ്രവർത്തന മേഖലകളിൽ പ്രതീക്ഷിക്കാത്ത രീതിയിലുള്ള പുരോഗതിയും സാമ്പത്തിക നേട്ടവും ഉണ്ടാകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)