Astrology Malayalam: ശനി മൂലം വൻ രാജയോഗം: ഈ രാശിക്കാർക്ക് 2025-ൽ നേട്ടം

Malayalam Astrology Predictions December : ശനി മാറ്റം വഴി വലിയ നേട്ടങ്ങളാണ് വിവിധ രാശിക്കാർക്ക് കൈവരുന്നത്. ധനപരമായും കരിയറിലും മികച്ച നേട്ടങ്ങൾ ഇത്തരത്തിൽ വിവിധ രാശികളെ തേടിയെത്തും

Astrology Malayalam: ശനി മൂലം വൻ രാജയോഗം: ഈ രാശിക്കാർക്ക് 2025-ൽ നേട്ടം

Astrology Malayalam Predictions | Credits: Getty Images

Published: 

05 Dec 2024 12:05 PM

ശനി മാറ്റം വഴി ജ്യോതിഷത്തിൽ വലിയ നേട്ടങ്ങളാണ് ചില രാശിക്കാരെ തേടിയെത്തുക. ശനിയുടെ മാറ്റത്തിൻ്റെ ഫലമായി ഷഷ് മഹാപുരുഷയോഗം രൂപം കൊള്ളുന്നു. ഇത് വളരെ അപൂർവ്വമായൊരു യോഗമാണ്. ശനി തൻ്റെ കേന്ദ്രസ്ഥാനത്ത് വന്നപ്പോഴാണ് ഇത്തരത്തിലുള്ള യോഗ രൂപം കൊണ്ടത്, ഇതിൻ്റെ ഗുണം ചില രാശിക്കാർക്ക് അത്ഭുതകരമായിരിക്കും. ധനം, ജീവിതവിജയം, തൊഴിൽരംഗത്ത് സ്ഥിരത, സാമ്പത്തിക ജീവിതം എന്നിവ ഇത് മൂലം വർദ്ധിക്കും. ഇടവം, കന്നി, തുലാം, മകരം, കുംഭം എന്നീ രാശിക്കാർക്ക് ഈ യോഗം വളരെ ഗുണകരമായിരിക്കും, ഇതിൻ്റെ ഗുണഫലങ്ങൾ 2025-ലും തുടരും.

ഇടവം

ഇടവം രാശിക്കാർക്ക് തൊഴിൽ പരമായി വിജയം ലഭിക്കും. നിങ്ങൾക്ക് പുതിയ ജോലി അവസരം ലഭിക്കും. തൊഴിൽപരമായി അവസരങ്ങൾ ലഭ്യമാകും. ശനി മാറ്റം മൂലം സാമ്പത്തിക ജീവിതം വളരെ മികച്ചതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന് ഫലം ലഭിക്കും. നിങ്ങളുടെ ജോലിക്ക് പ്രതിഫലം ലഭിക്കും.

ALSO READ: Astrology Malayalam: ജ്യോതിഷ വശാൽ പ്രാധാന്യം, രാശിക്കാരുടെ നേട്ടം ഇങ്ങനെ

കന്നി

കന്നിരാശിക്കാർക്ക് കഴിവുകൾ മെച്ചപ്പെടുത്തും. നിങ്ങളുടെ ഹോബി തന്നെ ചിലപ്പോൾ ഒരു കരിയറായി മാറ്റുമെന്ന് സൂചനയുണ്ട്, ഇതുവഴി നിങ്ങൾക്ക് പ്രൊഫഷണൽ ജീവിതത്തിൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയും, നിങ്ങളുടെ കഠിനാധ്വാനത്തിന് നല്ല പ്രതിഫലം ലഭിക്കാം, സാമ്പത്തികമായി ഈ കാലഘട്ടം വളരെ നല്ലതായിരിക്കും. ധന പരമായകാര്യങ്ങളിൽ സ്ഥിരതയുണ്ടാകും.

തുലാം

തുലാം തുലാം രാശിക്കാർക്ക് ഈ കാലയളവ് മികച്ചതായിരിക്കും,കരിയറിലും വ്യക്തിജീവിതത്തിലും നല്ല അവസരങ്ങൾ കൈവരും, മികച്ച സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. സാമ്പത്തികമായി തുലാം രാശിക്കാർ അഭിവൃദ്ധിപ്പെടും, വ്യാപാരികൾക്ക് അവരുടെ ബിസിനസ്സിൽ നല്ല ലാഭം ലഭിക്കും. ജോലി മാറാനും പുതിയ ബിസിനസ്സ് തുടങ്ങാനും ആലോചിക്കുന്നവർക്കും ഈ കാലയളവ് വളരെ നല്ലതാണ്.

മകരം

മകരം രാശിക്കാർക്ക് ഇതുവഴി വളരെ നല്ല നേട്ടങ്ങൾ ലഭിക്കും. നിങ്ങൾക്ക് സാമ്പത്തിക സ്ഥിതിയിൽ മാറ്റങ്ങളുണ്ടാവും. സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും. നേതൃത്വഗുണങ്ങൾ കൈവരും. കരിയറിലെ എല്ലാ ജോലികളും നിങ്ങളുടെ പ്ലാൻ പ്രകാരം പൂർത്തിയാക്കാനാവും.

കുംഭം

കുംഭ രാശിയിലാണ് ഷഷ് ​​മഹാപുരുഷ രാജയോഗം രൂപപ്പെടുന്നത്. ശനി മാറ്റം വഴി ഈ കാലയളവിൽ നിങ്ങൾക്ക് കരിയറിലും വ്യക്തിജീവിതത്തിലും മികച്ച നേട്ടങ്ങൾ ലഭിക്കും. പ്രൊഫഷണൽ ജീവിതത്തിൽ നിങ്ങൾക്ക് നല്ല വിജയം ലഭിക്കും. നിങ്ങളുടെ തൊഴിൽ ജീവിതത്തിലെ വെല്ലുവിളികൾ അപ്രത്യക്ഷമാകുകയും പുതിയ അവസരങ്ങൾ ലഭ്യമാകുകയും ചെയ്യും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങള മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല.)

Related Stories
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?