5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Weather: കനത്ത മഴയും കോടയും; ജില്ലയിൽ റെഡ് അലർട്ട്, ഭക്തർക്ക് മലകയറ്റം അതികഠിനം

Sabarimala Weather Updates Today: മഴയും കോടയും വകവയ്ക്കാതെയാണ് ഭക്തർ മലകയറുന്നത്. വരും ദിവസങ്ങളിലും ഭക്തരുടെ തിരക്ക് കൂടുമെന്നാണ് പ്രതീക്ഷ. ശനി, ഞായർ ദിവസങ്ങൾ അവധിയായതിനാൽ വരും ദിവസങ്ങളിൽ തിരക്ക് കൂടുമെന്നാണ് വൃത്തങ്ങൾ പറയുന്നത്. മണിക്കൂറിൽ 4000 ത്തിനു മുകളിൽ തീർത്ഥാടകരാണ് നിലവിൽ ശബരിമലിയിൽ ദർശനം നടത്തുന്നത്.

Sabarimala Weather: കനത്ത മഴയും കോടയും; ജില്ലയിൽ റെഡ് അലർട്ട്, ഭക്തർക്ക് മലകയറ്റം അതികഠിനം
ശബരിമലയിലെത്തിയ തീർത്ഥാടകർ (​Image Credits: PTI)
neethu-vijayan
Neethu Vijayan | Updated On: 12 Dec 2024 16:51 PM

ശബരിമലയിൽ മഴയും കോടമഞ്ഞും ഭക്തർക്ക് വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ട്. പത്തനംതിട്ട ജില്ലയിൽ ഇന്ന് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ (5-15 mm/ hour) മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൂടാതെ അടുത്ത മൂന്ന് ദിവസം ജില്ലയിൽ മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം മഴയും കോടയും വകവയ്ക്കാതെയാണ് ഭക്തർ മലകയറുന്നത്. വരും ദിവസങ്ങളിലും ഭക്തരുടെ തിരക്ക് കൂടുമെന്നാണ് പ്രതീക്ഷ. ശനി, ഞായർ ദിവസങ്ങൾ അവധിയായതിനാൽ വരും ദിവസങ്ങളിൽ തിരക്ക് കൂടുമെന്നാണ് വൃത്തങ്ങൾ പറയുന്നത്. മണിക്കൂറിൽ 4000 ത്തിനു മുകളിൽ തീർത്ഥാടകരാണ് നിലവിൽ ശബരിമലിയിൽ ദർശനം നടത്തുന്നത്. ഇന്ന് പുലർച്ചെ നട തുറന്നത് മുതൽ പ്രദേശത്ത് നേരിയ മഴ തുടരുകയാണ്. എങ്കിലും തീർത്ഥാടകരുടെ തിരക്കിന് കുറവ് വന്നിട്ടില്ല.

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് റെഡ് അലർട്ട് പ്രവചിച്ചിരിക്കുന്നത്.

ALSO READ: സംസ്ഥാനത്ത് അതിതീവ്ര മഴ സാധ്യത; പമ്പയിലും നിലയ്ക്കലും മുന്നറിയിപ്പ്, വിവിധ ജില്ലകളിൽ റെഡ് അലർട്ട്

കൂടാതെ ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പമ്പാ നദിയിൽ ഇറങ്ങുന്നവരുടെ ശ്രദ്ധിയ്ക്ക്

ഇടവിട്ടുള്ള മഴ പമ്പാനദിയിൽ ജലനിരപ്പ് ഉയരാൻ കാരണമായേക്കാം. അതിനാൽ മലവെള്ളപ്പാച്ചിലിനുള്ള സാധ്യതയും കൂടുതലാണ്. വെള്ളത്തിലേക്ക് ഇറങ്ങുമ്പോൾ കൂടുതൽ ആഴത്തിലേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കുക.

പമ്പാ നദിയിൽ നീന്താനോ കൂടുതൽ ആഴത്തിലേക്ക് ഇറങ്ങാനോ ശ്രമിക്കരുത്. ‌

പ്രവേശന കവാടത്തിലൂടെ മാത്രമേ കുളിക്കാൻ ഇറങ്ങാവൂ. അല്ലാത്ത സ്ഥലങ്ങളിൽ ചുഴിയും അപകട കെണിയും ഉണ്ടാകും.

പ്രവേശന കവാടം ഒരുക്കിയ ഭാഗത്ത് അഗ്നി രക്ഷാസേനയുടെ മുങ്ങൽ വിദഗ്ധർ, പോലീസ് എന്നിവരുടെ സേവനം ലഭ്യമാണ്. പോലീസിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുക.