ശബരിമല ദർശനം ബുക്ക് ചെയ്യാൻ ആപ്പ്; തീരുമാനം ദേവസ്വം പരി​ഗണനയിൽ | Sabarimala virtual queue booking, app may implemented my devaswam Malayalam news - Malayalam Tv9

Sabarimala : ശബരിമല ദർശനം ബുക്ക് ചെയ്യാൻ ആപ്പ്; തീരുമാനം ദേവസ്വം പരി​ഗണനയിൽ

Sabarimala virtual queue booking app: ശബരിമലയിൽ മുൻ വർഷങ്ങളിൽ വെർച്വൽ ക്യൂ ബുക്കു ചെയ്ത ശേഷം ദർശനത്തിന് എത്താതിരിക്കുന്നവർ ചില ദിവസങ്ങളിൽ 20 ശതമാനം വരെയുണ്ടെന്ന കണക്ക് പുറത്തു വരുന്നു.

Sabarimala : ശബരിമല ദർശനം ബുക്ക് ചെയ്യാൻ ആപ്പ്; തീരുമാനം ദേവസ്വം പരി​ഗണനയിൽ

ശബരിമല ( Image - Sabarimala Devaswom facebook)

Updated On: 

17 Oct 2024 09:50 AM

പത്തനംതിട്ട: ശബരിമലയിൽ വെർച്വൽക്യൂ ബുക്കു ചെയ്യുന്നതിനു മൊബൈൽ ആപ്പ് ഉപയോ​ഗിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പരി​ഗണനയിൽ. ദർശനസ്ലോട്ടുകൾ ബുക്കുചെയ്യാൻ മാത്രമല്ല ബുക്ക് ചെയ്ത സ്ലോട്ടിൽ ദർശനം നടത്താൻ കഴിയില്ലെങ്കിൽ അത് ക്യാൻസൽ ചെയ്യാനും കഴിയും. വെർച്വൽ ക്യൂ സമ്പ്രദായത്തെ കൂടുതൽ ജനപ്രിയമാക്കുകയെന്ന ലക്ഷ്യമാണ് ആപ്പ് നടപ്പാക്കുന്നതിലൂടെ ദേവസ്വം ഉദ്ദേശിക്കുന്നത്. ഇത്തവണത്തെ തീർഥാടനത്തിനുള്ള ബുക്കിങ്ങിനായി ഉടൻ വെബ്‌സൈറ്റ് തുറക്കുന്നതിനാൽ ആപ്പ് ഈ സീസണിൽ തുടങ്ങാൻ സാധ്യതയില്ലെന്നും വിവരമുണ്ട്.

 

ബുക്ക് ചെയ്തശേഷം വരാതിരുന്നവർ 20 ശതമാനം

 

ശബരിമലയിൽ മുൻ വർഷങ്ങളിൽ വെർച്വൽ ക്യൂ ബുക്കു ചെയ്ത ശേഷം ദർശനത്തിന് എത്താതിരിക്കുന്നവർ ചില ദിവസങ്ങളിൽ 20 ശതമാനം വരെയുണ്ടെന്ന കണക്ക് പുറത്തു വരുന്നു. ദർശനത്തിന് വരാതിരുന്നാൽ, ബുക്കിങ് റദ്ദാക്കാനുള്ള ക്യാൻസലേഷൻ ഓപ്ഷൻ ആരും ഉപയോഗപ്പെടുത്തുന്നുമില്ലെന്നാണ് വിവരം. ഇത് ഉപയോഗപ്പെടുത്തണമെന്ന് ദേവസ്വം പ്രേരിപ്പിക്കുന്നതായും ശ്രദ്ധിക്കപ്പെടുന്നില്ല. പലർക്കും ഇതിനെപ്പറ്റി ധാരണയില്ല എന്നതാണ് സത്യം.

കൃത്യമായി ക്യാൻസലേഷൻ സൗകര്യം ഉപയോഗപ്പെടുത്താത്തതിനാലാണ് ഒരു ദിവസം നിശ്ചയിച്ചിരിക്കുന്ന എണ്ണം ബുക്കിങ് കഴിയുമ്പോൾ പിന്നീട് ആ ദിവസത്തെ ബുക്കിങ് നടക്കാതെ വരുന്നത് എന്ന് കഴിഞ്ഞ വർഷത്തെ വിവരങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയും.

ALSO READ – ശബരിമല മേൽശാന്തിയായി അരുൺ കുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തു

കഴിഞ്ഞ വർഷം ഡിസംബർ രണ്ടാമത്തെ ആഴ്ചകളിൽ പല ദിവസവും ബുക്കിങ് പൂർണമായിട്ടാണ് വെബ്‌സൈറ്റിൽ കണ്ടിരുന്നത്. എന്നാൽ ബുക്കു ചെയ്തവരിൽ 10 മുതൽ 20 ശതമാനം വരെ ഭക്തർ എത്താത്ത ദിവസങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് വിവരം. അന്ന് പമ്പയിലും നിലയ്ക്കലിലും അടക്കം എട്ടിടങ്ങളിൽ ഉണ്ടായിരുന്ന സ്‌പോട്ട് ബുക്കിങ് ഉണ്ടായിരുന്നു.

ഇതിനാൽ ബുക്കു ചെയ്തവർ ദർശനത്തിന് വരാതിരുന്നത് അത്ര ബാധിച്ചിരുന്നില്ല. ദർശനത്തിനു വരാതിരിക്കാൻ തീരുമാനിക്കുന്നവർക്ക് ഏറ്റവും അടുത്ത സമയത്തു തന്നെ ബുക്കിങ് റദ്ദാക്കണമെന്നതിന് വലിയ പ്രചാരണം കൊടുക്കാൻ ദേവസ്വം നടപടിയെടുക്കണം. കഴിഞ്ഞ തീർഥാടനകാലത്ത് ചില ദിവസങ്ങളിൽ ബുക്കുചെയ്തവരിൽ 3000-നും 5000-നും ഇടയ്ക്ക് പേർ വരാതിരുന്നിട്ടുണ്ട്. ടാറ്റാ കൺസൾട്ടൻസി സർവീസസ് ആണ് ശബരിമലയുടെ വെർച്വൽക്യൂവിനു പിന്നിൽ.

ബബിള്‍ റാപ്പര്‍ പൊട്ടിയ്ക്കുന്നവരാണോ? ആരോഗ്യഗുണങ്ങള്‍ ഏറെ
എന്താണ് ആലിയ ഭട്ട് പറഞ്ഞ എഡിഎച്ച്ഡി രോഗാവസ്ഥ?
പീനട്ട് ബട്ടർ കഴിക്കുന്നത് നല്ലതോ? ഗുണങ്ങൾ അറിഞ്ഞിരിക്കണം
സ്കിൻ വെട്ടിത്തിളങ്ങാൻ ഈ ജ്യൂസുകൾ ശീലമാക്കൂ