Sabarimala Makaravilakku 2025: മകരവിളക്ക് മഹോത്സവം, ശബരിമല നട നാളെ തുറക്കും

Sabarimala Makaravilakku Celebration: മണ്ഡലകാലത്ത് ശബരിമലയിൽ വൻഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഇത് മുൻനിർത്തി മകരവിളക്ക് മഹോത്സവത്തിനായി ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്കായി പമ്പയിലെ സ്പോട്ട് ബുക്കിം​ഗ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കും.

Sabarimala Makaravilakku 2025: മകരവിളക്ക് മഹോത്സവം, ശബരിമല നട നാളെ തുറക്കും

Sabarimala

Published: 

29 Dec 2024 17:52 PM

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട നാളെ (ഡിസംബർ 30) തുറക്കും. നാളെ വെെകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്‌ഠരര് രാജീവരരുടെയും കണ്‌ഠരര് ബ്രഹ്മദത്തൻറെയും സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറക്കുക. ശേഷം അയ്യപ്പ ഭഗവാന് മുന്നിൽ വിളക്ക് തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിയിറങ്ങി മേൽശാന്തി അരുൺകുമാർ നമ്പൂതിരി ‌സന്നിധാനത്തെ ആഴിയില്ലും അഗ്നി പകരും. ഇതിന് പിന്നാലെയാണ് മകരവിളക്ക് ദർശനത്തിനായി ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകരെ സന്നിധാനത്തേക്ക് കടത്തിവിടുക.

ജനുവരി 12ന് ഉച്ചയ്‌ക്ക് മകരസംക്രമ പൂജയ്‌ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പന്തളം കൊട്ടാരത്തിലെ രാജപ്രതിനിധിയുടെ നേത‍ൃത്വത്തിൽ പുറപ്പെടും. ജനുവരി 14നാണ് മകരസംക്രമം. ഇന്നേ ദിവസം വൈകുന്നേരം ആറ് മണിയോടെ തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്രയും ശബരിമലയിൽ എത്തിച്ചേരും. തന്ത്രിയും മേൽശാന്തിയും ദേവസ്വം ബോർഡ് പ്രതിനിധികളും ചേർന്ന് സ്വീകരിക്കും. തുടർന്ന് ഘോഷയാത്ര സന്നിധാനത്ത് എത്തുമ്പോൾ മേൽശാന്തി തിരുവാഭരണം ഏറ്റുവാങ്ങി ശ്രീകോവിലിലേക്ക് കൊണ്ടു പോകും. തുടർന്ന് അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും.

പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്നതോടെ മകരസംക്രമ പൂജകൾ പൂർത്തിയാകും. ജനുവരി 18 വരെ തീർത്ഥാടകർക്ക് നെയ്യഭിഷേകത്തിനുള്ള സൗകര്യമുണ്ട്. മകരവിളക്ക് മഹോത്സവത്തിനായി തുറന്ന നട ജനുവരി 19-ന് അടയ്ക്കും. ഹരിവരാസനം പാടി ജനുവരി 19ന് രാത്രി നടയടച്ച ശേഷം മാളികപ്പുറത്ത് വലിയ ഗുരുതി നടക്കും. 20 ന് രാവിലെ പന്തളം കൊട്ടാരത്തിലെ രാജപ്രതിനിധി ശബരിമലയിൽ അയ്യപ്പ ദർശനം നടത്തുന്നതോടെ ഈ വർഷത്തെ മണ്ഡലകാല- മകരവിളക്ക് തീർത്ഥാടനം പൂർത്തിയാക്കി ശബരിമല നട അടയ്ക്കും.

മണ്ഡലകാലത്ത് ശബരിമലയിൽ വൻഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഇത് മുൻനിർത്തി മകരവിളക്ക് മഹോത്സവത്തിനായി ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്കായി പമ്പയിലെ സ്പോട്ട് ബുക്കിം​ഗ് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കും. നിലവിൽ സ്പോട്ട് ബുക്കിം​ഗിനായി ഏഴ് കൗണ്ടറുകളാണ് പമ്പയിൽ ഉള്ളത്. ഈ കൗണ്ടറുകളുടെ എണ്ണം പത്താക്കി ഉയർത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. 60 വയസ് പൂർത്തിയായവർക്ക് മാത്രമായി പമ്പയിവൽ പ്രത്യേക കൗണ്ടർ തുറക്കും.

അതേസമയം, ശബരിമല തീർത്ഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കുമ്പഴ ഇട്ടിമൂട്ടിപടിയിൽ വച്ചാണ് തീർത്ഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായാണ് വിവരം. ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ആളുകളുടെ നില ​ഗുരുതരമല്ലെന്നാണ് വിവരം. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻഭാ​ഗം പൂർണ്ണമായും തകർന്നു. അപകടത്തിൽ കാർ യാത്രക്കാർക്കാണ് പരിക്കേറ്റത്.

ഏലയ്ക്ക മണത്തിൽ മാത്രമല്ല ഗുണത്തിലും കേമൻ
ജസ്പ്രീത് ബുംറയ്ക്കും പിന്നിൽ; കോലിയ്ക്ക് നാണക്കേട്
പനി അകറ്റാന്‍ ചായയിലുണ്ട് മാജിക്‌
രോഹിത് അവസാന ടെസ്റ്റും കളിച്ചു: ഗവാസ്കർ