Sabarimala Mandala Kalam 2024: ശരണമന്ത്രങ്ങളുടെ മണ്ഡലകാലത്തിനു തുടക്കം; ശബരിമല നട തുറന്നു; ഇനി തീർഥാടനകാലം

Sabarimala Mandala Kalam 2024: തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷാണു നട തുറന്നത്. അയ്യപ്പ ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി ഒരു മണിക്കൂർ മുൻപ് തന്നെ നട തുറക്കുകയായിരുന്നു. സാധാരണ 5 മണിക്കാണു നടതുറപ്പ്.

Sabarimala Mandala Kalam 2024: ശരണമന്ത്രങ്ങളുടെ മണ്ഡലകാലത്തിനു തുടക്കം; ശബരിമല നട തുറന്നു; ഇനി തീർഥാടനകാലം

Sabarimala Temple( Image Credits: Social Media)

Updated On: 

15 Nov 2024 18:05 PM

പത്തനംതിട്ട: ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിന് ഇന്ന് തുടക്കം. മണ്ഡലകാല പൂജയ്ക്കായി ശബരിമല ഇന്ന് നട തുറന്നു. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ.മഹേഷാണു നട തുറന്നത്. അയ്യപ്പ ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി ഒരു മണിക്കൂർ മുൻപ് തന്നെ നട തുറക്കുകയായിരുന്നു. സാധാരണ 5 മണിക്കാണു നടതുറപ്പ്.

താഴമൺ മഠത്തിലെ പ്രത്യേക പരിശീലനത്തിനുശേഷം എത്തുന്ന നിയുക്ത മേൽശാന്തിമാരെ തന്ത്രി കണ്ഠര് രാജീവർ ക്ഷേത്രത്തിലേക്ക് ആനയിച്ചു. മേൽശാന്തിമാരെ കൈപിടിച്ചാണ് പതിനെട്ടാം പടികയറ്റി സന്നിധാനത്തിലേക്കെത്തിച്ചത്. തന്ത്രിമാരായ കണ്‌ഠരര് രാജീവര്, കണ്‌ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ ആദ്യം ശബരിമല മേൽശാന്തിയുടെയും പിന്നീട് മാളികപ്പുറം മേൽശാന്തിയുടെയും അഭിഷേകം ഉടൻ നടക്കും.

Also Read-Sabarimala Mandala Kalam 2024: മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കം; നട ഒരു മണിക്കൂർ മുമ്പ് തുറക്കും, 18 മണിക്കൂർ ദർശനം

നാളെ വൃശ്ചികം ഒന്നിനു പുലർച്ചെ മൂന്നിന് നട തുറക്കും. പുതിയ മേൽശാന്തി അരുൺകുമാർ നമ്പൂതിരി ആയിരിക്കും നട തുറക്കുക. നാളെ മുതൽ ഡിസംബർ 26 വരെ എല്ലാ ദിവസവും പൂജകളുണ്ട്. മണ്ഡലപൂജ ഡിസംബർ 26നാണ്. അന്ന് രാത്രി 11ന് നട അടയ്ക്കും. മകരവിളക്കിനായി ഡിസംബർ 30ന് വൈകിട്ട് അഞ്ചിന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീർഥാടനത്തിന് സമാപനം കുറിച്ച് ജനുവരി 20ന് നട അടയ്ക്കുന്നതായിരിക്കും.

അതേസമയം ഇന്ന് വെർച്വൽ ക്യൂ വഴി 30,000 പേരാണ് ദർശനം ബുക്ക് ചെയ്തിട്ടുള്ളത്. ഉച്ചയ്ക്ക് ഒരു മണിയോടെ പമ്പയിൽനിന്നു സന്നിധാനത്തേക്കു ഭക്തരെ കയറ്റിവിട്ടിരുന്നു.‌ ആദ്യ ആഴ്ചയിലെ ഓൺലൈൻ ബുക്കിങ് പൂർണമായും നിറഞ്ഞു. ദർശനത്തിനായി എത്തുന്ന എല്ലാവർക്കും സൗകര്യമൊരുക്കും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഉണ്ടായിരിക്കും. പതിനെട്ടാം പടിയിൽ പരമാവധി ഭക്തരെ വേഗത്തിൽ കടത്തി വിടാനുള്ള സൗകര്യം പൊലീസ് ഒരുക്കിയിട്ടുണ്ട്.

വീട്ടിലെ മണിപ്ലാന്റ് വളരുന്നത് ഇങ്ങനെയല്ലെങ്കില്‍ ദോഷം വരും
കണ്ണ് കിട്ടാതിരിക്കട്ടെ! പൊന്നോമനകളെ ചേർത്തുപിടിച്ച് നയൻതാരയും വിഘ്നേഷും
കുട്ടികൾക്ക് ഈ ഭക്ഷണം കൊടുക്കല്ലേ; പണി കിട്ടും
ഓർമ്മയ്ക്കും ബുദ്ധിക്കും... മഞ്ഞൾ ഇട്ട വെള്ളം കുടിക്കൂ