5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Spot Booking: പമ്പയില്‍ മാത്രമല്ല എരുമേലിയിലും സ്‌പോട്ട് ബുക്കിങ് ചെയ്യാം; കരുതേണ്ടത് ഇത്രമാത്രം

Sabarimala Spot Booking Centers: വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം നടത്താന്‍ സാധിക്കാത്തവര്‍ക്കുള്ള ഏക മാര്‍ഗം സ്‌പോട്ട് ബുക്കിങ് ആണ്. ഇത്തരത്തില്‍ സ്‌പോട്ട് ബുക്കിങ് നടത്തുന്നതിനായി പമ്പയിലും എരുമേലിയിലും തത്സമയ ബുക്കിങ് കൗണ്ടറുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

Sabarimala Spot Booking: പമ്പയില്‍ മാത്രമല്ല എരുമേലിയിലും സ്‌പോട്ട് ബുക്കിങ് ചെയ്യാം; കരുതേണ്ടത് ഇത്രമാത്രം
ശബരിമലയില്‍ ദര്‍ശനത്തിനായുള്ള വരി (Image Credits: PTI)
shiji-mk
SHIJI M K | Updated On: 12 Dec 2024 19:20 PM

മണ്ഡലകാലം അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം നടത്താനുള്ള അവസരം അവസാനിച്ചിരുന്നു. വെര്‍ച്വല്‍ ക്യൂ ബുക്കിങ് അവസാനിച്ചതോടെ ദര്‍ശനത്തിന് ഇനി എന്ത് ചെയ്യുമെന്നറിയാതെ നില്‍ക്കുകയാണ് തീര്‍ത്ഥാടകര്‍. വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം നടത്താന്‍ സാധിക്കാത്തവര്‍ക്ക് എങ്ങനെയാണ് അയ്യപ്പ ദര്‍ശനം സാധ്യമാകുന്നതെന്ന് നോക്കാം.

വെര്‍ച്വല്‍ ക്യൂ ഇല്ലെങ്കില്‍ ദര്‍ശനം എങ്ങനെ?

വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം നടത്താന്‍ സാധിക്കാത്തവര്‍ക്കുള്ള ഏക മാര്‍ഗം സ്‌പോട്ട് ബുക്കിങ് ആണ്. ഇത്തരത്തില്‍ സ്‌പോട്ട് ബുക്കിങ് നടത്തുന്നതിനായി പമ്പയിലും എരുമേലിയിലും തത്സമയ ബുക്കിങ് കൗണ്ടറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂ സംവിധാനം അവസാനിച്ചതോടെ സ്‌പോട്ട് ബുക്കിങ് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.

സ്‌പോട്ട് ബുക്കിങ് വഴി ദര്‍ശനം നടത്തുന്നവര്‍ ആധാര്‍ കാര്‍ഡ് കയ്യില്‍ കരിതിയിരിക്കണം. ആധാര്‍ കാര്‍ഡ് കൈവശമില്ലാത്തവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡോ പാസ്‌പോര്‍ട്ടോ ഉപയോഗിച്ച് സോപോട്ട് ബുക്കിങ് നടത്താവുന്നതാണ്. പമ്പയ്ക്കും എരുമേലിക്കും പുറമേ വണ്ടിപ്പെരിയാറിലും സ്‌പോര്‍ട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Also Read: Sabarimala: ശബരിമലയിൽ തിരക്ക് വർദ്ധിക്കുന്നു; ദീർഘ ദൂര സർവ്വീസുകളുമായി വീണ്ടും കെഎസ്ആർടിസി

ശബരിമലയിലെ കാലാവസ്ഥ മോശം

ശബരിമലയില്‍ മഴയും കോടമഞ്ഞും ഭക്തര്‍ക്ക് വലിയ വെല്ലുവിളിയാകുന്നതായി റിപ്പോര്‍ട്ട്. പത്തനംതിട്ട ജില്ലയില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത മൂന്ന് മണിക്കൂറില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് ദിവസം ജില്ലയില്‍ മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മഴയും കോടയും വകവയ്ക്കാതെയാണ് ഭക്തര്‍ മലകയറുന്നത്. വരും ദിവസങ്ങളിലും ഭക്തരുടെ തിരക്ക് കൂടുമെന്നാണ് പ്രതീക്ഷ. ശനി, ഞായര്‍ ദിവസങ്ങളില്‍ അവധിയായതിനാല്‍ വരും ദിവസങ്ങളില്‍ തിരക്ക് കൂടുമെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. മണിക്കൂറില്‍ 4000 ത്തിനു മുകളില്‍ തീര്‍ത്ഥാടകരാണ് നിലവില്‍ ശബരിമലിയില്‍ ദര്‍ശനം നടത്തുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ നട തുറന്നത് മുതല്‍ പ്രദേശത്ത് നേരിയ മഴ തുടരുകയാണ്. എങ്കിലും തീര്‍ത്ഥാടകരുടെ തിരക്കിന് കുറവ് വന്നിട്ടില്ല.

Latest News