Sabarimala: ശബരിമല കാനനപാതാ യാത്ര; വെർച്വൽ ക്യൂ ബുക്ക് ചെയ്തവർക്ക് നിയന്ത്രണങ്ങളിൽ ഇളവ്

Restrictions Lifted In Sabarimala: ശബരിമല തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ യാത്രാനിയന്ത്രണങ്ങളിൽ ഇളവ്. വെർച്വൽ ക്യൂ വഴി നേരത്തെ ബുക്ക് ചെയ്തവർക്ക് കാനനപാത വഴിയുള്ള യാത്രാ നിയന്ത്രണങ്ങളിലാണ് ഇളവനുവദിച്ചത്.

Sabarimala: ശബരിമല കാനനപാതാ യാത്ര; വെർച്വൽ ക്യൂ ബുക്ക് ചെയ്തവർക്ക് നിയന്ത്രണങ്ങളിൽ ഇളവ്

ശബരിമല

Published: 

10 Jan 2025 19:37 PM

ശബരിമല തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്. കാനനപാത വഴിയുള്ള യാത്രാ നിയന്ത്രണങ്ങളിലാണ് വെർച്വൽ ക്യൂ ബുക്ക് ചെയ്തവർക്ക് ഇളവനുവദിച്ചത്. മകരവിളക്കിൻ്റെ (Sabarimala) പ്രധാന ദിവസങ്ങളായ ഈ മാസം 11 മുതൽ 14 വരെയുള്ള സമയങ്ങളിൽ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവര്‍ക്ക് കാനനപാതാ യാത്രയിൽ ഇളവനുവദിക്കും.

മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാ​ഗമായാണ് നേരത്തെ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. വെര്‍ച്വല്‍ ക്യൂ വഴി നേരത്തെ ബുക്ക് ചെയ്ത തീർഥാടകരെ എരുമേലി മുക്കുഴി കാനനപാതയിലൂടെ കടത്തിവിടും. എന്നാൽ, വെർച്വൽ ക്യൂ വഴി നേരത്തെ ബുക്ക് ചെയ്യാത്ത ഭക്തർക്ക് ഈ ഇളവ് ലഭിക്കില്ല. ഒപ്പം, ഇനിയുള്ള ദിവസങ്ങളിൽ സ്പോട്ട് ബുക്കിങ് ലഭ്യമാവുക നിലയ്ക്കലിൽ മാത്രമാവുമെന്നും പുതിയ നിബന്ധനകളുണ്ട്.

ഈ മാസം എട്ടിനാണ് ശബരിമലയിൽ വിവിധ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഹൈക്കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായായിരുന്നു നിയന്ത്രണങ്ങൾ. ഈ നിയന്ത്രണങ്ങളുടെ ഭാഗമായി ജനുവരി എട്ട് മുതൽ 15 വരെ ദിവസേനയുള്ള ശബരിമലയിലെ സ്പോട്ട് ബുക്കിംഗുകളുടെ എണ്ണം 5000 ആയി നിജപ്പെടുത്തിയിരുന്നു. ജനുവരി 12 മുതൽ 14 വരെ വെർച്വൽ ക്യൂവിനും ദേവസ്വം ബോർഡ് നിയന്ത്രനം ഏർപ്പെടുത്തി. 12ന് 60,000 പേർക്കും 13ന് 50,000 പേർക്കും 14ന് 40,000 പേർക്കും എന്ന രീതിയിലായിരുന്നു വെർച്വൽ ക്യൂവിലെ നിയന്ത്രണം. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം. മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ആൾത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിലായിരുന്നു ഹൈക്കോടതി ഇടപെടൽ.

Also Read : Sabarimala Makaravilakku: ശബരിമല മകരവിളക്ക്; സ്‌പോട്ട് ബുക്കിങ്ങിൻ്റെ എണ്ണം വെട്ടിക്കുറച്ചു, വെർച്വൽ ക്യൂവിനും നിയന്ത്രണം

നിലയ്ക്കലിൽ കർശന പരിശോധന നടത്തിയശേഷമാകും ഭക്തരെ പമ്പയിലേക്ക് കടത്തിവിടുക. ദർശനത്തിനു ശേഷം ഭക്തരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കുകയില്ല. സുരക്ഷിതമായ നിലയിൽ ജ്യോതിദർശനം നടത്തുന്നതിനായി വിവിധ ഇടങ്ങളിൽ ഭക്തർക്ക് വേണ്ട സൗകര്യങ്ങളൊക്കെ ഒരുക്കിയിട്ടുണ്ട് എന്നും അധികൃതർ അറിയിച്ചിരുന്നു. .

ജനുവരി 14ന് നടക്കുന്ന ഇത്തവണത്തെ മകരവിളക്ക് ദർശനത്തിന് മൂന്ന് ലക്ഷത്തിലധികം തീർഥാടകർ സന്നിധാനത്ത് എത്തുമെന്നാണ് കണക്കുകൂട്ടൽ. ജനുവരി 12ന് ഉച്ചയ്ക്ക് ഒരുമണിക്ക്പന്തളത്തുനിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര പുറപ്പെടുക. ഈ ഘോഷയാത്ര വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം സന്നിധാനത്തെത്തും. പുതിയകാവ് ക്ഷേത്രം, ളാഹ എന്നിവിടങ്ങളിലെ താവളങ്ങളും താണ്ടി ജനുവരി 14ന് ഘോഷയാത്ര സന്നിധാനത്തെത്തും.

തിരുവാഭരണ ഘോഷയാത്രയോടനുബന്ധിച്ച് സന്നിധാനത്തൊരുക്കിയിരിക്കുന്നത് വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 39,02,610 ഭക്തർ ഇത്തവണ മണ്ഡലക്കാലത്ത് തീർഥാടനത്തിനായി എത്തിയിട്ടുണ്ട്. കഴിഞ്ഞവർഷം ഇതേകാലയളവിൽ 35,12,691 പേരാണ് ശബരിമലയിൽ എത്തിയത്. മകരവിളക്ക് മ​ഹോത്സവത്തിന് മുന്നോടിയായി സന്നിധാനത്ത് വാട്ടർ അതോറിറ്റി പൂർണ്ണശേഷിയിൽ ജലശുദ്ധീകരണം ആരംഭിച്ചിരുന്നു. സാധാരണ ദിവസങ്ങളിൽ 18 മണിക്കൂറാണ് ജലശുദ്ധീകരണം നടത്തുന്നത്. തിരക്ക് കൂടുന്നത് പരിഗണിച്ച് 13 ദശലക്ഷം ലിറ്ററിൻ്റെ ജലശുദ്ധീകരണശേഷി പൂർണ്ണമായി വിനിയോഗിക്കാനാണ് പുതിയ തീരുമാനം.

കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ