Sabarimala Mandala Kalam 2024: മലയ്ക്ക് പോകാന്‍ മാലയിടുന്നതെന്തിന്? ചടങ്ങ് നടക്കേണ്ടത് എപ്രകാരം
Sabarimala Rudra Mala Importance: ഈ വര്‍ഷത്തെ മണ്ഡലകാലം നവംബര്‍ 16ന് ആരംഭിച്ച് ഡിസംബര്‍ 26 വരെയാണ്. വൃശ്ചികം ഒന്ന് മുതല്‍ ധനു 11 വരെയാണ് മലയാള മാസപ്രകാരം നടതുറക്കുന്നത്. അതിന് ശേഷം നാല് ദിവസത്തേക്ക് നട അടയ്ക്കും. പിന്നീട് മകരവിളക്കിനായാണ് വീണ്ടും നടതുറക്കുന്നത്. മകരവിളക്ക് സമയത്ത് വന്‍ ഭക്തജനതിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെടുക.
ഭഗവാനെ ഒരുനോക്ക് കാണാനായി നിരവധിയാളുകളാണ് എല്ലാ വര്‍ഷവും ശബരിമലയിലേക്കെത്തുന്നത്. തങ്ങളുടെ ആഗ്രഹങ്ങള്‍ നടത്തി തന്നതിന്റെ വഴിപാടായാണ് ചിലരുടെ മലകയറ്റം. ഈ പ്രപഞ്ചത്തിന്റെ എല്ലാ കോണിലും ഈശ്വരസാന്നിധ്യമുണ്ടെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഓരോ മനുഷ്യന്റെയും ഓരോ നല്ല പ്രവൃത്തികളിലും ഈശ്വരന്റെ കയ്യൊപ്പ് പതിയുന്നു. തനിക്ക് നല്ലത് വരുത്തുന്ന തനിക്ക് തുണയാകുന്ന ഈശ്വരനെ കാണാനായി ഭക്തര്‍ ക്ഷേത്രങ്ങളിലേക്കെത്തുന്നു. ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അയ്യപ്പഭക്തര്‍ ശബരിമലയിലേക്കെത്തുന്നത്. എല്ലാ മലയാള മാസം ഒന്നാം തീയതിയും ശബരിമല നടതുറക്കുന്നുണ്ടെങ്കിലും മണ്ഡലകാലത്തിനാണ് ഏറ്റവും കൂടുതല്‍ ദിവസം നടതുറക്കുന്നത്. മണ്ഡലകാലം ആരംഭിച്ച് അവസാനിക്കുന്നത് വരെയുള്ള ആ 41 ദിനങ്ങളില്‍ എല്ലാ ദിവസവും നടതുറക്കും.
ഈ വര്‍ഷത്തെ മണ്ഡലകാലം നവംബര്‍ 16ന് ആരംഭിച്ച് ഡിസംബര്‍ 26 വരെയാണ്. വൃശ്ചികം ഒന്ന് മുതല്‍ ധനു 11 വരെയാണ് മലയാള മാസപ്രകാരം നടതുറക്കുന്നത്. അതിന് ശേഷം നാല് ദിവസത്തേക്ക് നട അടയ്ക്കും. പിന്നീട് മകരവിളക്കിനായാണ് വീണ്ടും നടതുറക്കുന്നത്. മകരവിളക്ക് സമയത്ത് വന്‍ ഭക്തജനതിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെടുക.
മാലയിട്ട് 41 ദിവസവ്രതമെടുത്താണ് ഓരോ അയ്യപ്പഭക്തനും മല ചവിട്ടുന്നത്. എന്നാല്‍ എന്തിനാണ് മലയ്ക്ക് പോകുന്നതിനായി ആളുകള്‍ മാല ധരിക്കുന്നതെന്ന് അറിയാമോ?
മാലയിടുന്നത് എന്തിന്?
അയ്യപ്പ മുദ്രയുള്ള മാല ധരിക്കുന്നതിലൂടെ ഒരു ഭക്തന്‍ തന്നെ പൂര്‍ണമായും അയ്യപ്പന് സമര്‍പ്പിക്കുന്നുവെന്നാണ് വിശ്വാസം. ശാന്തിയുടെയും തത്വത്തിന്റെ ജ്ഞാന വൈരാഗ്യങ്ങളുടെയും പ്രതീകമായാണ് അയ്യപ്പന്മാര്‍ ധരിക്കുന്ന മാലയെ കണക്കാക്കുന്നത്. ചിലര്‍ തുളസി മാലയോ രുദ്രാക്ഷമാലയോ സാധാരണയായി ധരിക്കാറുണ്ട്.
ശബരിമലയ്ക്ക് പോകാനായി ധരിക്കുന്ന മാലയില്‍ 108 അല്ലെങ്കില്‍ 54 മണികളാണ് ഉണ്ടായിരിക്കേണ്ടത്. എന്നാല്‍ മാലയിലെ മണികള്‍ ഒരിക്കലും പരസ്പരം കൂട്ടിമുട്ടാനും പാടില്ല. പല നിറങ്ങളിലുള്ള മുത്തുകള്‍ മാലയില്‍ കോര്‍ക്കുന്നത് ശുഭകരമല്ല. മാലയിടുന്നതിന് മുമ്പ് അത് പനിനീരിലോ പാലിലോ ശുദ്ധി ചെയ്ത് പൂജിക്കണം.
ക്ഷേത്രത്തില്‍ വെച്ചോ അല്ലെങ്കില്‍ വീട്ടിലെ നിലവിളക്കിന്റെ മുമ്പില്‍ വെച്ചോ പ്രാര്‍ത്ഥിച്ച ശേഷം അയ്യപ്പമന്ത്രം ഉരുവിട്ട് ഗുരുസ്വാമിയാണ് മാല അണിയിക്കുക. മാലയിടുന്നതിന് എല്ലാ ദിവസവും നല്ലതാണെങ്കിലും ഉത്രം നക്ഷത്രവും ശനിയും ഒരുമിച്ച് വരുന്ന ദിവസമാണ് ഏറ്റവും ഉത്തമം.