5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Mandala Kalam 2024: വെറുതെ ഒരു നിറമല്ല, അയ്യപ്പന്മാര്‍ എന്തിന് കറുപ്പുടുക്കുന്നു?

Why Ayyappas Wear Black Dress: ശബരിമല ദര്‍ശനം നടത്തുന്നവരും നടത്താത്തവരുമെല്ലാം മണ്ഡലകാല വ്രതം അനുഷ്ഠിക്കാറുണ്ട്. എന്നാല്‍ അതില്‍ പകുതിയോളം ആളുകള്‍ക്കും എന്തിനാണ് ഈ വ്രതമെടുക്കുന്നത് എന്ന കാര്യത്തില്‍ പോലും വ്യക്തതയുണ്ടാകില്ല. ഏത് വ്രതമാണെങ്കിലും അതിനെ കുറിച്ച് പൂര്‍ണമായി മനസിലാക്കിയ ശേഷം ആചരിക്കുന്നതാണ് നല്ലത്.

Sabarimala Mandala Kalam 2024: വെറുതെ ഒരു നിറമല്ല, അയ്യപ്പന്മാര്‍ എന്തിന് കറുപ്പുടുക്കുന്നു?
അയ്യപ്പഭക്തര്‍ (Image Credits: Prakash Elamakkara/picture alliance via Getty Images)
shiji-mk
SHIJI M K | Updated On: 15 Nov 2024 18:35 PM

മറ്റൊരു മണ്ഡലകാലം കൂടി വന്നെത്തിയിരിക്കുകയാണ്. ഓരോ മണ്ഡലകാലവും വിശ്വാസികള്‍ക്ക് പുത്തന്‍ പ്രതീക്ഷയുടെയും ഉണര്‍വിന്റെയുമാണ്. മനസിലെ തിന്മകളെയെല്ലാം അകറ്റി കളങ്കമില്ലാത്ത മനസുമായാണ് ഓരോ അയ്യപ്പഭക്തനും മല ചവിട്ടുന്നത്. താന്‍ ഈശ്വരനേക്കാള്‍ വളര്‍ന്നിട്ടില്ലെന്ന ബോധ്യത്തോടെ അയ്യപ്പന്മാര്‍ മല ചവിട്ടും. 41 ദിവസവ്രതമെടുക്കുന്ന ഓരോ അയ്യപ്പഭക്തനും രൂപത്തിലും ഭാവത്തിലും ഒട്ടേറെ മാറിയാണ് മല ചവിട്ടുന്നത്.

ശബരിമല ദര്‍ശനം നടത്തുന്നവരും നടത്താത്തവരുമെല്ലാം മണ്ഡലകാല വ്രതം അനുഷ്ഠിക്കാറുണ്ട്. എന്നാല്‍ അതില്‍ പകുതിയോളം ആളുകള്‍ക്കും എന്തിനാണ് ഈ വ്രതമെടുക്കുന്നത് എന്ന കാര്യത്തില്‍ പോലും വ്യക്തതയുണ്ടാകില്ല. ഏത് വ്രതമാണെങ്കിലും അതിനെ കുറിച്ച് പൂര്‍ണമായി മനസിലാക്കിയ ശേഷം ആചരിക്കുന്നതാണ് നല്ലത്. വ്രതത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ശബരിമല മണ്ഡലകാലത്തെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടും ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. എന്തിനാണ് അയ്യപ്പന്മാര്‍ കറുപ്പ് വസ്ത്രം ധരിക്കുന്നതെന്ന് അറിയാമോ?

Also Read: Sabarimala Mandala Kalam 2024: വൃശ്ചികത്തിലുമൊരു മണ്ഡലം: ആരുമറിയാത്ത ശബരിമല, അറിയേണ്ട 18 പടികൾ

എന്തിനാണ് കറുപ്പ് വസ്ത്രം?

ശബരിമല ദര്‍ശനത്തിന് പോകുന്ന അയ്യപ്പന്മാര്‍ കറുപ്പ്, നീല നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് ധരിക്കുന്നത്. അഗ്നിതത്വത്തിന്റെ പ്രതിരൂപമാണ് നീല, കറുപ്പ് നിറങ്ങള്‍. അതിനാല്‍ അയ്യപ്പഭക്തര്‍ മാലയിട്ട് കറുപ്പ് വസ്ത്രം ധരിക്കുന്നതിലൂടെ ഈശ്വരതുല്യനായി മാറുന്നുവെന്നാണ് വിശ്വാസം. വൃശ്ചിക മാസത്തിലെ തണുപ്പില്‍ നിന്നും സംരക്ഷണം നല്‍കാനും കറുപ്പ് വസ്ത്രത്തിന് സാധിക്കും. ചൂടിനെ ആഗിരണം ചെയ്ത് തണുപ്പിനെ പ്രതിരോധിക്കാന്‍ കറുപ്പ് വസ്ത്രം അയ്യപ്പന്മാരെ സഹായിക്കുന്നു. മാത്രമല്ല, വനത്തിലൂടെയുള്ള യാത്രയില്‍ വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനും കറുപ്പ് വസ്ത്രങ്ങള്‍ നല്ലതാണ്.

മണ്ഡലകാല വ്രതം അനുഷ്ഠിക്കുന്നതിന് പിന്നിലെ മറ്റൊരു വിശ്വാസം ശനി ദോഷത്തെ അകറ്റുന്നുവെന്നതാണ്. 41 ദിവസവ്രതം അനുഷ്ഠിക്കുമ്പോള്‍ ശനി ദോഷത്തില്‍ നിന്നും ആശ്വാസം ലഭിക്കുന്നു. ഇങ്ങനെ വിശ്വസിക്കുന്നതിന് പിന്നില്‍ ഒരു കഥയുമുണ്ട്. ഒരിക്കല്‍ അയ്യപ്പന്‍ ശനീശ്വരനോട് ചോദിച്ചു ആളുകളെ എന്തിനാണ് ബുദ്ധിമുട്ടിക്കുന്നതെന്ന്. അപ്പോള്‍ ശനി മറുപടി നല്‍കിയത് അത് തന്റെ ധര്‍മമാണെന്നാണ്.

ശനിദോഷം ഒരാളെ ബാധിക്കുന്നത് 7 വര്‍ഷത്തോളമാണ്. 41 ദിവസവ്രതം എന്നത് ഈ ഏഴ് വര്‍ഷത്തിനിടയ്ക്ക് ശനി നല്‍കുന്ന കഠിന ജീവിതത്തിന് സമാനമാണ്. വ്രതം നോല്‍ക്കുന്ന ഓരോ അയ്യപ്പനും ശനിയുടെ ഉപദ്രവത്തെ അതിജീവിക്കാന്‍ പാകമാകുന്നു. 41 ദിവസ വ്രതമെടുക്കുന്ന തന്റെ ഭക്തരെ ഉപദ്രവത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും പകരം ശനിയുടെ നിറങ്ങളായ കറുപ്പ്, നീല എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുമെന്നും അയ്യപ്പസ്വാമി ശനിക്ക് ഉറപ്പുനല്‍കി. അങ്ങനെയാണ് കറുപ്പ്, നീല നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ അയ്യപ്പന്മാര്‍ ധരിച്ച് തുടങ്ങിയതെന്നും പറയപ്പെടുന്നു.

Latest News