Sabarimala Mandala Kalam 2024: മലപ്പുറത്തിന്റെ മാത്രം സ്വന്തമാണോ മണ്ഡലകാലത്തെ അഖണ്ഡനാമജപം?
What is Akhanda Naamam: മണ്ഡലകാലത്തെ ശബ്ദ മലീനികരണ നിര്‍മാര്‍ജന കാലം എന്ന് കൂടി പറയപ്പെടുന്നുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ അയ്യപ്പന് ഏറ്റവും ഇഷ്ടമുള്ള വഴിപാട് വെടി വഴിപാട് ആണെന്നും അത് പ്രകൃതിയില്‍ നിന്ന് മാലിന്യങ്ങളെ പുറന്തള്ളുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. നാമം ഉച്ചത്തില്‍ മുഴങ്ങുമ്പോള്‍ പ്രകൃതിയിലെ എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യപ്പെടുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്.
മലബാര്‍ ഭാഗത്ത് മണ്ഡലകാലത്ത് കണ്ടുവരുന്ന ആചാരമാണ് അഖണ്ഡനാമജപങ്ങള്‍. മലബാര്‍ എന്ന് പറയുമ്പോള്‍ മലപ്പുറം ജില്ലയാണ് അഖണ്ഡനാമത്തിന് പേര് കേട്ടത്. ഒരു ദിവസം അല്ലെങ്കില്‍ ഒരു മാസം അല്ലെങ്കില്‍ ഒരു വര്‍ഷം നിര്‍ത്താതെ നാമം ചൊല്ലുന്നതിനെയാണ് അഖണ്ഡനാമം എന്ന് പറയുന്നത്.
അഖണ്ഡനാമവും അയ്യപ്പനും തമ്മിലെന്ത് ബന്ധം?
ഒരു ദിവസം മുഴുവന്‍ അഖണ്ഡനാമം ചൊല്ലുന്നതിന് പിന്നില്‍ ശാസ്ത്രീയമായ ചില കാര്യങ്ങളുണ്ട്. അയ്യപ്പന് വേണ്ടി മാത്രമല്ല അഖണ്ഡനാമം ചൊല്ലുന്നത്. ഹരേരാമ ഹരേരാമാ രാമരാമ ഹേര ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്ന് കര്‍ക്കിടക മാസത്തില്‍ ചൊല്ലുന്നതും പതിവാണ്.
പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കുന്നതിനായി പണ്ട് കാലം മുതല്‍ക്കെ ആചാര്യന്മാര്‍ പലവിധത്തിലുള്ള വഴികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും ആധ്യാത്മികമായി ബന്ധപ്പെട്ടുള്ളതാണ്. എങ്കില്‍ മാത്രമേ ജനങ്ങള്‍ അനുസരിക്കൂ എന്നതാണ് ഇതിന് പിന്നിലെ കാരണം. വിഷുവിനോട് അനുബന്ധിച്ച് എല്ലാ വീടുകളിലും പടക്കം പൊട്ടിക്കുന്നത് നിരവധി അണുക്കളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നുവെന്ന് പറയപ്പെടുന്നത് പോലെ നാമം ജപിക്കുമ്പോഴുള്ള നാമകണങ്ങളെ തൊട്ടടുത്ത വൃക്ഷലതാദികള്‍ പിടിച്ചെടുക്കുന്നുവെന്നും എല്ലായിടത്തും ഈശ്വര സാന്നിധ്യം ഉണ്ടാകുന്നുവെന്നുമാണ് വിശ്വാസം.
മണ്ഡലകാലത്തെ ശബ്ദ മലീനികരണ നിര്‍മാര്‍ജന കാലം എന്ന് കൂടി പറയപ്പെടുന്നുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ അയ്യപ്പന് ഏറ്റവും ഇഷ്ടമുള്ള വഴിപാട് വെടി വഴിപാട് ആണെന്നും അത് പ്രകൃതിയില്‍ നിന്ന് മാലിന്യങ്ങളെ പുറന്തള്ളുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. നാമം ഉച്ചത്തില്‍ മുഴങ്ങുമ്പോള്‍ പ്രകൃതിയിലെ എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യപ്പെടുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. മണ്ഡലകാലത്ത് ശിവക്ഷേത്രങ്ങളിലും അയ്യപ്പ ക്ഷേത്രങ്ങളിലുമാണ് പ്രധാനമായും അഖണ്ഡനാമം സംഘടിപ്പിക്കുന്നത്. മാലയിട്ട് വത്രം നോല്‍ക്കുന്ന അയ്യപ്പന്മാര്‍ കളത്തില്‍ അയ്യപ്പ നാമങ്ങള്‍ ചൊല്ലി നൃത്തം വെക്കുന്നതാണ് രീതി.
അയ്യപ്പന്മാര്‍ എന്നതിനാണ് കറുപ്പ് വസ്ത്രം ധരിക്കുന്നത്?
നീല അല്ലെങ്കില്‍ കറുപ്പ് വസ്ത്രം ധരിച്ചാണ് അയ്യപ്പ ഭക്തര്‍ മല കയറുന്നത്. അഗ്നിയുടെ പ്രതിരൂപമായാണ് നീലയെയും കറുപ്പിനെയും പറയുന്നത്. കറുപ്പും നീലയും ധരിക്കുന്നതോടെ അയ്യപ്പന്മാര്‍ ഈശ്വരന് തുല്യമാകുന്നുവെന്നാണ് വിശ്വാസം. എന്നാല്‍ ഇത് മാത്രമല്ല കറുപ്പിന് പിന്നിലെ രഹസ്യം.
പണ്ടുകാലത്തൊക്കെ അയ്യപ്പ ഭക്തര്‍ മലയ്ക്ക് പോകുന്ന വൃശ്ചികം മാസം കൊടുംതണുപ്പിന്റേത് കൂടിയാണ്. ആ തണുപ്പില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ കറുപ്പ് വസ്ത്രത്തിന് സാധിക്കുമെന്നാണ് ഏറ്റവും പ്രധാന കാര്യം. ചൂടിനെ ആഗിരണം ചെയ്ത് തണുപ്പിനെ പ്രതിരോധിക്കാന്‍ കറുപ്പ് വസ്ത്രം ഭക്തരെ സഹായിക്കും. കൂടാതെ ഘോരവനത്തിലൂടെയുള്ള യാത്രയില്‍ വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷണമൊരുക്കാനും കറുപ്പ് വസ്ത്രങ്ങള്‍ സഹായിക്കും.
അയ്യപ്പന്മാര്‍ മാലയിടുന്നതിന് പിന്നിലെ രഹസ്യം
മണ്ഡലകാലത്ത് അല്ലെങ്കില്‍ ശബരിമല ദര്‍ശനം നടത്തുന്നതിനായി അയ്യപ്പ മുദ്രയുള്ള മാല ധരിക്കുന്നതിലൂടെ ഒരു ഭക്തന്‍ തന്നെ പൂര്‍ണമായും അയ്യപ്പന് സമര്‍പ്പിക്കുന്നുവെന്നാണ് വിശ്വാസം. ശാന്തിയുടെയും തത്വത്തിന്റെ ജ്ഞാന വൈരാഗ്യങ്ങളുടെയും പ്രതീകമായാണ് അയ്യപ്പന്മാര്‍ ധരിക്കുന്ന മാലയെ കണക്കാക്കപ്പെടുന്നത്. എന്നാല്‍ ചിലര്‍ തുളസി മാലയോ രുദ്രാക്ഷമാലയോ ധരിക്കുന്നതും പതിവാണ്.
അയ്യപ്പന്മാര്‍ ധരിക്കുന്ന ഈ മാലയില്‍ 108 അല്ലെങ്കില്‍ 54 മണികളാണ് ഉണ്ടാകേണ്ടത്. ഈ മണികള്‍ ഒരിക്കലും പരസ്പരം കൂട്ടിമുട്ടാനും പാടുള്ളതല്ല. എന്നാല്‍ പല നിറങ്ങളിലുള്ള മുത്തുകള്‍ മാലയില്‍ കോര്‍ക്കുന്നത് നല്ലതല്ല. മാലയിടുന്നതിന് മുമ്പ് അത് പനിനീരിലോ പാലിലോ ശുദ്ധി ചെയ്ത് പൂജിക്കണമെന്നും വിശ്വാസമുണ്ട്. മാലയിടുന്നതിന് എല്ലാ ദിവസവും നല്ലതാണെങ്കിലും ഉത്രം നക്ഷത്രവും ശനിയും ഒരുമിച്ച് വരുന്ന ദിവസമാണ് ഏറ്റവും നല്ലത്.