5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Mandala Kalam 2024: സ്വാമിയേ ശരണം അയ്യപ്പാ…; വൃശ്ചിക പുലരിയിൽ അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്, നട തുറന്നു

Vrischikam One Sabarimala Mandala Kalam: ഇന്നലെ വൈകിട്ട് നാലിന് കണ്ഠരര് രാജീവര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി എൻ മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചതോടെ മണ്ഡലകാലത്തിന് തുടക്കമായി. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി തെളിയിച്ചു.

Sabarimala Mandala Kalam 2024: സ്വാമിയേ ശരണം അയ്യപ്പാ…; വൃശ്ചിക പുലരിയിൽ അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്, നട തുറന്നു
പുതുതായി ചുമതലയേറ്റ മേൽ ശാന്തി അരുൺ നമ്പൂതിരി (Image Credits: PTI)
neethu-vijayan
Neethu Vijayan | Updated On: 16 Nov 2024 07:08 AM

പത്തനംതിട്ട: ശബരിമല നട തുറന്നു (Sabarimala Mandala Kalam). തന്ത്രി കണ്ഠര് രാജീവരുടെകാർമികത്വത്തിൽ പുതുതായി ചുമതലയേറ്റ മേൽ ശാന്തി അരുൺ നമ്പൂതിരി പുലർച്ചെ മുന്നു മണിക്ക് നട തുറന്നു. വൃശ്ചിക (vrischikam) പുലരിയിൽ അയ്യപ്പനെ കാണാൻ ഭക്തജന തിരക്ക്. ഇന്ന് 70,00O പേരാണ് ഓൺ ലൈൻ വഴി ശബരിമല ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. അതിരാവിലെ മൂന്നു മണിക്ക് തുറന്ന ശബരിമല നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും.

വരും ദിവസങ്ങളിലും പുലർച്ചെ മൂന്നിന് നട തുറന്ന് ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കും. വൈകിട്ട് മൂന്നിന് വീണ്ടും തുറന്നശേഷം രാത്രി 11ന് അടയ്ക്കുന്നതാണ്. ദിവസവും രാവിലെ 3.30 മുതൽ നെയ്യഭിഷേകം. ഉഷഃപൂജ രാവിലെ 7.30നും ഉച്ചപൂജ 12.30നും നടക്കും. വൈകിട്ട് 6.30ന് ദീപാരാധന. രാത്രി 9.30ന് അത്താഴപൂജയ്ക്ക് ശേഷം 11ന് ഹരിവരാസനം പാടി നട അടയ്ക്കും. തീർഥാടകരുടെ തിരക്ക് പരിഗണിച്ച് 18 മണിക്കൂർ ദർശന സൗകര്യമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. വെർച്വൽ ക്യൂ ബുക്കിങ് വഴി 70,000, സ്പോട് ബുക്കിങ്ങിലൂടെ 10,000 പേർക്കും മാത്രമാണ് പ്രതിദിനം ദർശനത്തിന് സൗകര്യമുള്ളത്.

ALSO READ: കാലിടറാതെ ചവിട്ടാം പതിനെട്ട് പടികള്‍; മലകള്‍ മാത്രമല്ല വേറെയുമുണ്ട് അര്‍ത്ഥങ്ങള്‍

ഇന്നലെ വൈകിട്ട് നാലിന് കണ്ഠരര് രാജീവര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി വി എൻ മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചതോടെ മണ്ഡലകാലത്തിന് തുടക്കമായി. തുടർന്ന് മേൽശാന്തി പതിനെട്ടാംപടി ഇറങ്ങി ഹോമകുണ്ഡത്തിൽ അഗ്നി തെളിയിച്ചു. പിന്നീട് ഇരുമുടിക്കെട്ടുമായി താഴെ തിരുമുറ്റത്ത് കാത്തുനിന്ന പുതിയ ശബരിമല മേൽശാന്തി അരുൺകുമാർ നമ്പൂതിരിയേയും മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരിയേയും കൈപിടിച്ച് പതിനെട്ടാംപടിയിലൂടെ സോപാനത്തേക്ക് ആനയിച്ചു.

ശബരിമലയിലെ തിരക്കുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പമ്പയിലും സന്നിധാനത്തും കൂടുതൽ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. സന്നിധാനത്ത് തങ്ങുന്ന ദേവസ്വം മന്ത്രി വി എൻ വാസവൻ രാവിലെ 8.30 ന് ഉദ്യോഗസ്ഥ അവലോകന യോഗം വിളിച്ചിട്ടുണ്ട്. ശബരിമല തീർഥാടനകാലം പ്രമാണിച്ച് ഒമ്പത് സ്പെഷൽ ട്രെയിനുകളാണ് റെയിൽവേ അനുവദിച്ചിരിക്കുന്നത്. ചെന്നൈ-കൊല്ലം റൂട്ടിൽ നാല് സ്പെഷൽ ട്രെയിൻ സർവീസ് ഉണ്ടാകും. ഈ മാസം 19 മുതൽ ജനുവരി 19 വരെയാണ് സർവീസുകൾ. കച്ചിഗുഡ-കോട്ടയം റൂട്ടിൽ രണ്ട് സ്പെഷൽ ട്രെയിനുകൾ സർവീസ് ആരംഭിച്ചു.

Latest News