Sabarimala Mandala Kalam 2024: മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കം; നട ഒരു മണിക്കൂർ മുമ്പ് തുറക്കും, 18 മണിക്കൂർ ദർശനം

Sabarimala Mandala Makaravilak Festival 2024: ഇന്ന് ഉച്ചയോടെ തീർത്ഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കയറ്റിവിട്ട് തുടങ്ങും. മുപ്പതിനായിരം പേരാണ് ഇന്ന് വെർച്വൽ ക്യൂ മുഖേന അയ്യപ്പ ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ആദ്യ ആഴ്ചയിലെ ഓൺലൈൻ ബുക്കിംഗ് പൂർണ്ണമായും നിറഞ്ഞ് കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.

Sabarimala Mandala Kalam 2024: മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കം; നട ഒരു മണിക്കൂർ മുമ്പ് തുറക്കും, 18 മണിക്കൂർ ദർശനം

ശബരിമല ക്ഷേത്രം (Image Credits: Social Media)

Updated On: 

15 Nov 2024 12:47 PM

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി (Sabarimala Mandala Kalam) ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് നാലിന് തുറക്കും. തിരഞ്ഞെടുക്കപ്പെട്ട പുതിയ മേൽശാന്തിമാർ ഇന്ന് ചുമതലയേൽക്കും. ആഴി ജ്വലിപ്പിച്ച ശേഷം നിലവിലെ മേൽശാന്തി നിയുക്ത ശബരിമല മേൽശാന്തി എസ് അരുൺ നമ്പൂതിരി, നിയുക്ത മാളികപ്പുറം മേൽശാന്തി വാസുദേവൻ നമ്പൂതിരി എന്നിവരെ കൈപിടിച്ച് പതിനെട്ടാം പടയിലേക്ക് ആനയിക്കുന്നു. ഇന്ന് ഉച്ചയോടെ തീർത്ഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കയറ്റിവിട്ട് തുടങ്ങും. മുപ്പതിനായിരം പേരാണ് ഇന്ന് വെർച്വൽ ക്യൂ മുഖേന അയ്യപ്പ ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ആദ്യ ആഴ്ചയിലെ ഓൺലൈൻ ബുക്കിംഗ് പൂർണ്ണമായും നിറഞ്ഞ് കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.

ഭക്തജനങ്ങൾക്ക് സുഗമമായ ദർശനത്തിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു. എന്നാൽ ശബരിമല നട ഇന്ന് ഒരു മണിക്കൂർ മുമ്പ് തുറക്കും. അഞ്ച് മണിയായിരുന്നു നട തുറക്കാൻ നേരെത്തെ തീരുമാനിച്ചത്. നിലവിൽ ഇത് നാല് മണിയാക്കിയിട്ടുണ്ട്. അയ്യപ്പ ദർശനത്തിനായി എത്തുന്ന എല്ലാവർക്കും ദർശന സൗകര്യമൊരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തും. പതിനെട്ടാം പടിയിൽ പരമാവധി ഭക്തരെ വേഗത്തിൽ കടത്തി വിടാനുള്ള സൗകര്യം പോലീസ് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം 16 മണിക്കൂർ ദർശനമായിരുന്നുവെങ്കിൽ ഇത്തവണ 18 മണിക്കൂർ ദർശന സൗകര്യം ഉണ്ടാകും.

ALSO READ: വൃശ്ചികത്തിലുമൊരു മണ്ഡലം: ആരുമറിയാത്ത ശബരിമല, അറിയേണ്ട 18 പടികൾ

അതേസമയം ഓൺലൈൻ ബുക്കിംഗ് 70,000 ത്തിൽ നിന്നും ഉയർത്തുന്നത് നിലവിൽ ആലോചനയിൽ ഇല്ലെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അറിയിച്ചു. ദർശനസമയം 18 മണിക്കൂർ ആക്കിയതും പമ്പയിൽ താൽക്കാലിക പാർക്കിംഗ് അനുവദിച്ചതും തിരക്ക് നിയന്ത്രണത്തിൽ ഫലപ്രദമാകും എന്നാണ് ദേവസ്വം ബോർഡിന്റെയും പോലീസിന്റെയും പ്രതീക്ഷ.

വൃശ്ചിക മാസം ഒന്നിന് പുലർച്ചെ മൂന്നു മണിക്കാണ് നട തുറക്കുക. അയ്യപ്പഭക്തരെ വരവേൽക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ന് പ്രത്യേക പൂജകൾ ഉണ്ടായിരിക്കില്ല. നാളെ മുതലാണ് മണ്ഡല തീർഥാടനം ആരംഭിക്കുന്നത്.

Related Stories
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു