Sabarimala Mandala Kalam 2024: ശബരിമലയിൽ മാത്രമല്ല വേറെയും ക്ഷേത്രങ്ങൾ സന്ദർശിക്കാം; സ്പെഷ്യൽ പാക്കേജുകളുമായി കെഎസ്‍ആർടിസി

Sabarimala Mandala Kalam KSRTC Special Packages: സംസ്ഥാനത്തെ വിവിധ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്ന് ഭക്തർക്ക് ക്ഷേത്രങ്ങൾ സന്ദർശിച്ച് വരാനുള്ള ചെലവ് കുറഞ്ഞ പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. 112 പ്രത്യേക പാക്കേജുകളാണ് കെഎസ്ആർടിസി പ്രഖ്യാപിച്ചത്. കെഎസ്ആർടിസിയുടെ എല്ലാ യൂണിറ്റുകളിൽ നിന്നും ഇത്തരം യാത്രകൾക്ക് ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

Sabarimala Mandala Kalam 2024: ശബരിമലയിൽ മാത്രമല്ല വേറെയും ക്ഷേത്രങ്ങൾ സന്ദർശിക്കാം; സ്പെഷ്യൽ പാക്കേജുകളുമായി കെഎസ്‍ആർടിസി

Represental Image (Credits: SocialMedia)

Updated On: 

02 Dec 2024 07:02 AM

ശബരിമല തീർത്ഥാടനകാലത്ത് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് കെഎസ്ആർടിസി (ksrtc special packages). കേരളത്തിലെ പ്രശസ്ത ക്ഷേത്രങ്ങളിലേക്കുള്ള സർവീസ് കൂടി ഉൾപ്പെടുത്തിയാണ് കെഎസ്ആർടിസിയുടെ പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ കെഎസ്ആർടിസി യൂണിറ്റുകളിൽ നിന്ന് ഭക്തർക്ക് ക്ഷേത്രങ്ങൾ സന്ദർശിച്ച് വരാനുള്ള ചെലവ് കുറഞ്ഞ പാക്കേജുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഇത്തരത്തിൽ 112 പ്രത്യേക പാക്കേജുകളാണ് കെഎസ്ആർടിസി പ്രഖ്യാപിച്ചത്. കെഎസ്ആർടിസിയുടെ എല്ലാ യൂണിറ്റുകളിൽ നിന്നും ഇത്തരം യാത്രകൾക്ക് ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ബുക്കിങ്ങിനും യാത്രകളെക്കുറിച്ചും സന്ദർശിക്കുന്ന ക്ഷേത്രങ്ങളെക്കുറിച്ചും അറിയുവാനായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജില്ലാ കോർഡിനേറ്റർമാരെ ബന്ധപ്പെടാവുന്നതാണ്.

ജില്ലാ കോർഡിനേറ്റർമാരുടെ നമ്പർ

തിരുവനന്തപുരം : വി എ ജയകുമാർ- 9447479789, കൊല്ലം: മോനായ് ജെ കൃഷ്ണ – 9747969768, പത്തനംതിട്ട: സി സന്തോഷ് കുമാർ – 9744348037, ആലപ്പുഴ: ഐ ഷഫീഖ് – 9846475874, കോട്ടയം: വി പി പ്രശാന്ത് – 9447223212, ഇടുക്കി, എറണാകുളം : എൻ ആർ രാജീവ് – 9446525773, തൃശൂർ : ഉണ്ണികൃഷ്ണൻ – 9074503720, പാലക്കാട് : നിതിൻ – 8304859018, മലപ്പുറം : എസ് ഷിജിൽ – 8547109115, കോഴിക്കോട് : ടി സൂരജ് – 9544477954, വയനാട് : ഐ ആർ രയ്ജു – 8921185429, കണ്ണൂർ: തൻസീർ – 8089463675, കാസർകോട് : സി ഡി വർഗീസ് – 9895937213

ALSO READ: മഴ അതിശക്തം… 5 ജില്ലകളിൽ റെഡ് അലർട്ട്: ജാ​ഗ്രതാ നിർദേശങ്ങളുമായി മുഖ്യമന്ത്രി

ശബരിമല മഴ മുന്നറിയിപ്പ്

പത്തനംതിട്ടയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശബരിമല തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം. വനത്തിൽ ശക്തമായ മഴയുള്ളതിനാൽ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും തീർഥാടകർ പമ്പാനദിയിൽ കുളിക്കാൻ ഇറങ്ങുമ്പോൾ സൂക്ഷിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ പമ്പയിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്.

മലയോര മേഖലയിലേക്കുള്ള രാത്രിയാത്രയ്ക്കും നിരോധനെ ഏർപ്പെടുത്തി. രാത്രി യാത്രയിൽ ശബരിമല തീർഥാടകർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. മഴ ശക്തമായി തുടർന്നാൽ കാനനപാത വഴി തീർത്ഥാടകരെ കടത്തിവിടില്ലെന്നാണ് വിവരം. മലയോരമേഖലയായ അത്തിക്കയം, പെരുനാട് സീതത്തോട് എന്നിവിടങ്ങളിൽ മഴ ശക്തമായ സാഹചര്യമാണ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വൈകിയവേളയിൽ പത്തനംതിട്ടയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

പേരൂർ, നീണ്ടൂർ മേഖലകളിൽ മരം വീണ് ഗതാഗതവും വൈദ്യുത വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. ജില്ലയിൽ നാല് വരെ ഖനനം കളക്ടർ നിരോധിച്ചു. ശക്തമായ മഴസാധ്യതയെത്തുടർന്നു കളക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

കടവുകളിൽ ഇറങ്ങരുത്

അഴുത, മണിമല, പമ്പ ആറുകളിലെ കുളിക്കടവുകളിൽ തീർഥാടകർ ഇറങ്ങുന്നതിനു അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി. പോലീസും ലൈഫ് ഗാർഡും ചേർന്ന് കടവിൽ എത്തുന്നവരെ തിരിച്ചയയ്ക്കുകയാണ് നിലവിൽ. എരുമേലി ധർമശാസ്താ ക്ഷേത്രത്തിനു മുന്നിലെ വലിയ തോട്ടിൽ ഇറങ്ങുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

കൊളസ്ട്രോൾ കുറയ്ക്കാൻ വെറും വയറ്റിൽ ഇവ കഴിക്കാം
അടിപൊളി ഗോതമ്പ് ദോശ ഉണ്ടാക്കിയാലോ?
‌ക്രിസ്മസ് അവധിക്കാലത്ത് കുടുംബവുമൊത്ത് ഒരു യാത്ര പോയാലോ?
കാത്സ്യത്തിന്‍റെ കുറവുണ്ടോ? ഡയറ്റില്‍ ഇത് ഉള്‍പ്പെടുത്തു