Sabarimala Mandala Kalam 2024: കാലിടറാതെ ചവിട്ടാം പതിനെട്ട് പടികള്‍; മലകള്‍ മാത്രമല്ല വേറെയുമുണ്ട് അര്‍ത്ഥങ്ങള്‍

18 Holy Steps in Sabarimala: 41 ദിവസം വ്രതമെടുത്ത് ഓരോ അയ്യപ്പഭക്തനും പതിനെട്ട് പടികള്‍ ചവിട്ടിയാണ് അയ്യപ്പസ്വാമിയെ വണങ്ങുന്നത്. എന്താണ് ഈ പതിനെട്ട് പടികള്‍ എന്നറിയാമോ? ശബരിമലയിലെ പതിനെട്ട് പടികളുമായി ബന്ധപ്പെട്ട് ഒട്ടേറെ കഥകളും വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. ശബരിമലയ്ക്ക് സമീപമുള്ള മലകളെയാണ് ഓരോ പടികളും പ്രതിനിധാനം ചെയ്യുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ മറ്റുചിലര്‍ക്കത് ഇന്ദ്രിയങ്ങളുടെ കൂടിച്ചേരലാണ്.

Sabarimala Mandala Kalam 2024: കാലിടറാതെ ചവിട്ടാം പതിനെട്ട് പടികള്‍; മലകള്‍ മാത്രമല്ല വേറെയുമുണ്ട് അര്‍ത്ഥങ്ങള്‍

ശബരിമല (Shankar/IT Group via Getty Images)

Published: 

15 Nov 2024 19:34 PM

ഇനി ശരണം വിളിയുടെ നാളുകളാണ്. തന്റെ ജീവനും ജീവിതവും അയ്യപ്പനില്‍ അര്‍പ്പിച്ചുകൊണ്ടുള്ള യാത്രയാണ് ഇനി ഓരോ വിശ്വാസിയുടെയും. 41 ദിവസത്തെ വ്രതശുദ്ധിയോടെയാണ് അയ്യപ്പന്മാര്‍ മല ചവിട്ടുന്നത്. മാലയിടുന്ന നിമിഷം മുതല്‍ ഓരോ ഭക്തനും അയ്യപ്പസ്വാമിയോട് അടുത്തിരിക്കുന്ന അപൂര്‍വ ദിനങ്ങള്‍ കൂടിയാണ് ഓരോ മണ്ഡലകാലവും. 41 ദിവസം വ്രതമെടുത്ത് ഓരോ അയ്യപ്പഭക്തനും പതിനെട്ട് പടികള്‍ ചവിട്ടിയാണ് അയ്യപ്പസ്വാമിയെ വണങ്ങുന്നത്. എന്താണ് ഈ പതിനെട്ട് പടികള്‍ എന്നറിയാമോ? ശബരിമലയിലെ പതിനെട്ട് പടികളുമായി ബന്ധപ്പെട്ട് ഒട്ടേറെ കഥകളും വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ട്. ശബരിമലയ്ക്ക് സമീപമുള്ള മലകളെയാണ് ഓരോ പടികളും പ്രതിനിധാനം ചെയ്യുന്നതെന്ന് ചിലര്‍ അഭിപ്രായപ്പെടുമ്പോള്‍ മറ്റുചിലര്‍ക്കത് ഇന്ദ്രിയങ്ങളുടെ കൂടിച്ചേരലാണ്.

ശബരിമലയിലെ പതിനെട്ട് പടികള്‍

പതിനെട്ട് പടികള്‍ കയറി വേണം ഓരോ ഭക്തനും അയ്യപ്പസ്വാമിയെ ദര്‍ശിക്കാന്‍. ആദ്യപടിയില്‍ വലതുകാല്‍ വെച്ചാണ് ഭക്തര്‍ മുകളിലേക്ക് കയറേണ്ടത്. ശബരിമലയെയും അതിന് ചുറ്റുമുള്ള 17 മലകളെയുമാണ് ഓരോ പടിയും പ്രതിനിധാനം ചെയ്യുന്നതെന്നാണ് പൊതുവേയുള്ള വിശ്വാസം. പൊന്നമ്പല മേട്, ഗരുഡന്‍ മല, നാഗമല, സുന്ദരമല, ചിറ്റമ്പലമല, ഖല്‍ഗിമല, മാതഗംമല, മൈലാട്ടുംമല, ശ്രീപാദമല, ദേവര്മല, നിലയ്ക്കല്‍മല, തലപ്പാറ മല, നീലിമല, കരിമല, പുതുശേരി മല, കാളകെട്ടിമല, ഇഞ്ചിപ്പാറമല, ശബരിമല എന്നിവയാണ് ഈ മലകള്‍.

Also Read: Sabarimala Mandala Kalam 2024: വെറുതെ ഒരു നിറമല്ല, അയ്യപ്പന്മാര്‍ എന്തിന് കറുപ്പുടുക്കുന്നു?

എന്നാല്‍ മലകളെ മാത്രമല്ല ഓരോ പടിയും അര്‍ത്ഥമാക്കുന്നത്. ഓരോ പടിയും ആത്മീയമായ ഓരോ കാര്യങ്ങളെ അര്‍ത്ഥമാക്കുന്നുണ്ട്. ഈ പതിനെട്ട് കാര്യങ്ങളെയും തരണം ചെയ്താണ് ഭക്തന്‍ അയ്യപ്പനിലേക്ക് എത്തുന്നത്. ഈശ്വരിനിലേക്ക് ഭക്തന്‍ എത്തിച്ചേരുന്നതിനെ മോക്ഷം പ്രാപിക്കുന്നു എന്നുകൂടി അര്‍ത്ഥമുണ്ട്.

ആദ്യത്തെ അഞ്ച് പടികള്‍ അഞ്ച് ഇന്ദ്രിയങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഗന്ധം, രുചി, കാഴ്ച, സ്പര്‍ശം, ശബ്ദം എന്നിവയും. ആറ് മുതല്‍ പതിമൂന്ന് വരെയുള്ള പടികള്‍ കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം, ഡംഭ്, അസൂയ എന്നീ വൈകാരിക ഭാവങ്ങളെയും പതിനാല് മുതല്‍ പതിനാറ് വരെയുള്ള പടികള്‍ സത്വം, രജസ്, തമസ് എന്നീ പ്രപഞ്ചാവിഷ്‌കാരപരമായ ഊര്‍ജതാളങ്ങളെയും അവസാനത്തെ രണ്ട് പടികള്‍ അറിവിനെയും അജ്ഞതയെയുമാണ് സൂചിപ്പിക്കുന്നത്.

ശരണമന്ത്രങ്ങള്‍

സ്വാമിയേ ശരമണമയ്യപ്പാ…ശരണം വിളികളാണ് അയ്യപ്പസന്നിധിയിലേക്കുള്ള യാത്രയില്‍ ഭക്തര്‍ക്ക് ആത്മബലം നല്‍കുന്നത്. ശരണമന്ത്രത്തിലെ ശ എന്നത് ശത്രു നിഗ്രഹമാണ്. ര ജ്ഞാനത്തെയും ണ ശാന്തിയെയും നമ്മളിലേക്ക് എത്തിക്കുന്നു. മനസിനെയും ശരീരത്തിനെയും കീഴ്‌പ്പെടുത്തുന്ന അസുരശക്തികളെ ശരണമന്ത്രങ്ങളിലൂടെ അകറ്റനാന്‍ ഭക്തര്‍ക്ക് സാധിക്കുന്നു.

Related Stories
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?