5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Mandala Kalam 2024: ശബരിമലയിൽ കാണിക്ക 13 കോടി കവിഞ്ഞു; ഇരട്ടിയായി അപ്പം, അരവണ വിൽപന

Sabarimala Increase In Sale Of Appam Aravana: മണ്ഡലകാലം ഒമ്പത് ദിവസം പിന്നിട്ടപ്പോൾ നടവരവിലും തീർഥാടകരുടെ എണ്ണത്തിലും വലിയ തോതിൽ വർധനയുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. 41.64 കോടി രൂപയാണ് നവംബർ 23 വരെയുള്ള നടവരവെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ വർഷത്തേക്കാൾ 13.33 കോടി രൂപയുടെ വ്യത്യാസമാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

Sabarimala Mandala Kalam 2024: ശബരിമലയിൽ കാണിക്ക 13 കോടി കവിഞ്ഞു; ഇരട്ടിയായി അപ്പം, അരവണ വിൽപന
ശബരിമല (Image Credits: PTI)
neethu-vijayan
Neethu Vijayan | Updated On: 25 Nov 2024 07:21 AM

ശബരിമലയിൽ തീർത്ഥാടകരുടെ വരവ് കൂടുന്നു. കാണിക്കയിൽ 13 കോടി കവിഞ്ഞതായാണ് കണക്ക് പുറത്തുവരുന്നത്. 13,92,31,625 രൂപയാണ് ഇത്തവണ കാണിക്കയായി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേസമയം ലഭിച്ചത് 9,03,63,100 രൂപയായിരുന്നു. അപ്പം, അരവണ വിൽപനയിലും മുൻ വർഷത്തെ അപേക്ഷിച്ച് ഇരട്ടി വർധനവുണ്ടായിട്ടുണ്ട്. അപ്പം വിൽപനയിലൂടെ കഴിഞ്ഞ വർഷം ഈ സമയം ലഭിച്ചത് 1,80,27,000 രൂപയായിരുന്നെങ്കിൽ ഇത്തവണ ഇത് 2,21,30,685 രൂപയായി വർധിച്ചു. അരവണ വിൽപനയിൽ കഴിഞ്ഞ വർഷം 11,57,13,950 രൂപ ലഭിച്ചെങ്കിൽ ഈ വർഷം അത് 17,71,60,470 രൂപയായി ഉയർന്നു.

മണ്ഡലകാലം ഒമ്പത് ദിവസം പിന്നിട്ടപ്പോൾ നടവരവിലും തീർഥാടകരുടെ എണ്ണത്തിലും വലിയ തോതിൽ വർധനയുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. 41.64 കോടി രൂപയാണ് നവംബർ 23 വരെയുള്ള നടവരവെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ വർഷത്തേക്കാൾ 13.33 കോടി രൂപയുടെ വ്യത്യാസമാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവിൽ സന്നിധാനത്ത് എത്തിച്ചേർന്ന ഭക്തരുടെ എണ്ണം 6.12 ലക്ഷമാണ് (6,12,290). മുൻതവണത്തേക്കാൾ 3.03 ലക്ഷം പേരുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

41,64,00,065 രൂപയാണ് നടവരവ്. കാണിക്കയായി ലഭിച്ചത് 13.92 കോടി രൂപയാണ് (13,92,31,625). മുൻപ് 9.31 കോടിയായിരുന്നു. അരവണ വിൽപനയിൽ 17.71 കോടി രൂപ (17,71,60,470). മുൻപ് 11.57 കോടി രൂപയായിരുന്നു. അപ്പം വിൽപനയിൽ 2.21 കോടി രൂപയാണ് ലഭിച്ചത് (2,21,30,685). മുൻ കാലയളവിൽ 1.80 കോടി രൂപയായിരുന്നു. സംതൃപ്തമായ മനസ്സോടെയാണ് തീർഥാടകർ ശബരിമല ദർശനം നടത്തി മടങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

വെർച്വൽ ക്യു വഴി ബുക്ക് ചെയ്യുന്നവരിൽ പതിനായിരത്തോളം പേർ എത്തുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ബുക്ക് ചെയ്ത ശേഷം എത്താൻ കഴിയില്ലെങ്കിൽ റദ്ദുചെയ്യാനുള്ള അവസരം പലരും ഉപയോഗപ്പെടുത്താത്തതാണ് ഇതിന് കാരണം. ഇതിനാൽ, വെർച്വൽ ക്യു വഴി ബുക്കിങ്ങിന്റെ എണ്ണം കൂട്ടുന്നത് ഇപ്പോൾ പരിഗണനയിലില്ലെന്നും അദ്ദേഹം അറിയിച്ചു. തത്സമയ ബുക്കിങ് വഴി ദിവസവും ഒട്ടേറെപ്പേർ സന്നിധാനത്ത് എത്തുന്നുണ്ട്.

ALSO READ: മലപ്പുറത്തിന്റെ മാത്രം സ്വന്തമാണോ മണ്ഡലകാലത്തെ അഖണ്ഡനാമജപം?

തത്സമയ ബുക്കിങ്

വെർച്വൽ ക്യൂ ബുക്കിംഗ് 70000 ആയി നിജപ്പെടുത്തിയെങ്കിലും തത്സമയ ബുക്കിംഗിന് (സ്‌പോട്ട് ബുക്കിംഗ്) പരിധി നിശ്ചയിച്ചിട്ടില്ലെന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പറയുന്നത്. തത്സമയ ബുക്കിങ് വഴി എത്ര പേർക്ക് വേണമെങ്കിലും വരാമെന്നും ദർശനം കിട്ടാതെ ആർക്കും തിരികെ പോകേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. വണ്ടിപ്പെരിയാർ സത്രം, എരുമേലി, പമ്പ എന്നിവിടങ്ങളിലായി മൂന്ന് തത്സമയ ഓൺലൈൻ ബുക്കിംഗ് കേന്ദ്രങ്ങളാണ് നിലവിൽ സജ്ജീകരിച്ചിട്ടുള്ളത്. ഏഴ് ബുക്കിംഗ് കൗണ്ടറുകളാണ് പമ്പാ മണൽപ്പുറത്തായി ക്രമീകരിച്ചിരിക്കുന്നത്.

തത്സമയ ബുക്കിംഗിന് കൂടുതൽ തീർത്ഥാടകർ എത്തിയാൽ കൗണ്ടറുകളുടെ എണ്ണം ഇനിയും വർദ്ധിപ്പിച്ചേക്കും. ദർശന സമയം രണ്ടു മണിക്കൂർ കൂട്ടി പതിനെട്ട് മണിക്കൂറാക്കിയതും പതിനെട്ടാം പടിയിൽ പോലീസുകാരുടെ ഡ്യൂട്ടി സമയം കുറച്ചതും അവർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയതും ഭക്തരുടെ വർദ്ധനവിന് ഗുണകരമായി. നിലവിൽ ഒരു മിനിറ്റിൽ ശരാശരി 80 പേർക്ക് പതിനെട്ടാംപടി കയറാനാവുന്നതെന്നാണ് കണക്ക്. ഇത് വലിയ തിരക്ക് ഒഴിവാകാൻ കാരണമായെന്ന് പ്രസിഡന്റ് പറഞ്ഞു.