5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Makaravilakku Season: ശബരിമലയിൽ മകരവിളക്ക് ദർശനത്തിനെത്തിയത് രണ്ട് ലക്ഷത്തോളം തീർഥാടകർ; സ്പോട് ബുക്കിങ് ഇന്ന് വീണ്ടും ആരംഭിക്കും

Sabarimala Makaravilakku 2025:ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവന്റെ നേതൃത്വത്തിൽ പോലീസിന്റെയും ദേവസ്വം ബോർഡിന്റെയും ആരോഗ്യം, വൈദ്യുതി, ഗതാഗതം, വനം, റവന്യൂ, ഫയർ ഫോഴ്സ്, ജലവിഭവം ഉൾപ്പടെ വിവിധ വകുപ്പുകളുടെയും ആസൂത്രണവും മുന്നൊരുക്കങ്ങളും കൃത്യമായി നടപ്പാക്കിയതോടെ ഭക്തജനലക്ഷങ്ങൾ സുരക്ഷിതമായി മലയിറങ്ങി. 

Sabarimala Makaravilakku Season: ശബരിമലയിൽ മകരവിളക്ക് ദർശനത്തിനെത്തിയത് രണ്ട് ലക്ഷത്തോളം തീർഥാടകർ; സ്പോട് ബുക്കിങ് ഇന്ന് വീണ്ടും ആരംഭിക്കും
Sabarimala Devotees Image Credit source: PTI
sarika-kp
Sarika KP | Published: 15 Jan 2025 07:03 AM

പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് ദർശനത്തിനെത്തിയത് രണ്ട് ലക്ഷത്തോളം അയ്യപ്പ ഭക്തർ. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളും പിഴവില്ലാത്ത ഏകോപനവും സുരക്ഷിതമായി മകരജ്യോതി ദർശനം സാധ്യമാക്കി. ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവന്റെ നേതൃത്വത്തിൽ പോലീസിന്റെയും ദേവസ്വം ബോർഡിന്റെയും ആരോഗ്യം, വൈദ്യുതി, ഗതാഗതം, വനം, റവന്യൂ, ഫയർ ഫോഴ്സ്, ജലവിഭവം ഉൾപ്പടെ വിവിധ വകുപ്പുകളുടെയും ആസൂത്രണവും മുന്നൊരുക്കങ്ങളും കൃത്യമായി നടപ്പാക്കിയതോടെ ഭക്തജനലക്ഷങ്ങൾ സുരക്ഷിതമായി മലയിറങ്ങി.

മകരവിളക്ക് തീർത്ഥാടനത്തിൻ്റെ ഭാഗമായി ശബരിമലയിൽ എത്തിയ ഭക്തരുടെ എണ്ണം 14 ലക്ഷം കടന്നതായി ദേവസ്വം അറിയിച്ചിട്ടുണ്ട്. അതേസമയം തിരുവാഭരണ വിഭൂഷതിനായ അയ്യപ്പനെ കാണാൻ ഇന്ന് മുതൽ വെള്ളിയാഴ്ച വരെ അവസരം. മകരവിളക്കിന്റെ ഭാ​ഗമായി ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഇന്ന് പുലർച്ചെ 3:30 മുതൽ വിർച്വൽ ക്യു സ്ലോട്ട് ബുക്ക് ചെയ്തവരെ രാവിലെ ആറു മണി കഴിഞ്ഞാണ് പമ്പയിൽ നിന്ന് കടത്തി വിട്ടത്. സ്പോട്ട് ബുക്കിംഗ് രാവിലെ പതിനൊന്ന് മണിക്ക് മാത്രമേ തുടങ്ങൂ.

Also Read:പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു; ഭക്തിസാന്ദ്രമായി സന്നിധാനം, ദർശനപുണ്യത്തിൽ

കഴിഞ്ഞ ദിവസം ഇടുക്കിയിൽ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ ആയിരങ്ങൾ മകര വിളക്ക് ദർശിച്ചു. കാലാവസ്ഥ അനുകൂലമായതിനാൽ മകര വിളക്ക് നല്ലപോലെ കാണാൻ കഴിഞ്ഞു. സത്രം, വള്ളക്കടവ് എന്നിവിടങ്ങളിൽ നിന്ന് കൽനടയായി മകര വിളക്ക് കാണാനെത്തിയവരുമടക്കം ആറായിരത്തി അഞ്ഞൂറ്റ് ഇരുപത്തിയഞ്ച് പേരാണ് പുല്ലുമേട്ടിൽ ഉണ്ടായിരുന്നത്. മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ ക്യാമ്പ് ചെയ്ത ഭക്തരുടെ സുരക്ഷയ്ക്കായി കൃത്യമായ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തിയിരുന്നു. മകരവിളക്ക് വ്യൂ പോയിന്റുകളിൽ പോലീസും ഫയർ ഫോഴ്‌സും വനം വകുപ്പും പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കി.

പരുന്തുംപാറയിൽ 2500 പേരും പാഞ്ചാലിമേട്ടിൽ 1650 പേരുമാണ് ​ദർശനത്തിനു കാത്തിരുന്നത്. ഇവിടുങ്ങളിലും വിപുലമായ ക്രമീകരണങ്ങളാണ് ഇടുക്കി ജില്ലാ ഭരണകൂടം ഒരുക്കിയത്. മകരവിളക്ക് ദർശിക്കാൻ കഴിയുന്ന സ്ഥലങ്ങളിൽ സുരക്ഷക്കും ഗാതാഗത നിയന്ത്രണത്തിനുമായി 1200 പോലീസുകാരെ ഏർപ്പെടുത്തിയിരുന്നു. ഇതിനു പുറമെ അയ്യപ്പ ഭക്തരുടെ ഗാതാഗത സൗകര്യത്തിനു കെഎസ്ആർടിസിയും സജ്ജമായിരുന്നു. കൃത്യമായ ഇടവേളകളിൽ കെഎസ്ആർടിസി ബസ് സർവീസ് വിവിധ സ്ഥലങ്ങളിൽ നിന്ന് ഉറപ്പാക്കി. മകരവിളക്കുത്സവത്തിനായി കെഎസ്ആർടിസി ആകെ 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസുകൾ ചെയിൻ സർവീസിനായും 350 ബസുകൾ ദീർഘദൂര സർവീസിനായും ഉപയോഗിച്ചു.