Sabarimala Makaravilakku: ശബരിമല മകരവിളക്ക്; സ്‌പോട്ട് ബുക്കിങ്ങിൻ്റെ എണ്ണം വെട്ടിക്കുറച്ചു, വെർച്വൽ ക്യൂവിനും നിയന്ത്രണം

Sabarimala Makaravilakku 2025: ദർശനത്തിനു ശേഷം ഭക്തരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കുകയില്ലെന്നും നിർദ്ദേശത്തിൽ പറയുന്നു. ശബരിമലയിൽ മകരവിളക്കിനോട് അനുബന്ധിച്ച് തിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. കൂടാതെ നിലയ്ക്കലിൽ പരിശോധന നടത്തിയശേഷമാകും ഭക്തരെ പമ്പയിലേക്ക് കടത്തിവിടുക. ഭക്തർക്ക് സുരക്ഷിതമായ ജ്യോതിദർശനം നടത്തുന്നതിനായി വിവിധ ഇടങ്ങിളിൽ ഭക്തർക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഏർപ്പടുത്തിയിട്ടുണ്ട്.

Sabarimala Makaravilakku: ശബരിമല മകരവിളക്ക്; സ്‌പോട്ട് ബുക്കിങ്ങിൻ്റെ എണ്ണം വെട്ടിക്കുറച്ചു, വെർച്വൽ ക്യൂവിനും നിയന്ത്രണം

ശബരിമല.

neethu-vijayan
Published: 

08 Jan 2025 00:10 AM

പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ചുള്ള സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാ​ഗമായി സ്‌പോട്ട് ബുക്കിങ്ങിലും വെർച്വൽ ക്യൂവിലും നിയന്ത്രണം. ജനുവരി എട്ട് മുതൽ 15 വരെ ശബരിമലയിലെ സ്‌പോട്ട ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി 5000 ആയി നിജപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. തിരക്ക് നിയന്ത്രിക്കുന്നതിൻ്റെ ഭാ​ഗമായി ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജനുവരി 12ന് 60,000, 13ന് 50,000, 14ന് 40,000 പേർ എന്ന രീതിയിൽ വെർച്വൽ ക്യൂവിനും ദേവസ്വം ബോർഡ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജനുവരി 14നാണ് മകരവിളക്ക് മഹോത്സവം.

ദർശനത്തിനു ശേഷം ഭക്തരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കുകയില്ലെന്നും നിർദ്ദേശത്തിൽ പറയുന്നു. ശബരിമലയിൽ മകരവിളക്കിനോട് അനുബന്ധിച്ച് തിരക്ക് കൂടാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. കൂടാതെ നിലയ്ക്കലിൽ പരിശോധന നടത്തിയശേഷമാകും ഭക്തരെ പമ്പയിലേക്ക് കടത്തിവിടുക. ഭക്തർക്ക് സുരക്ഷിതമായ ജ്യോതിദർശനം നടത്തുന്നതിനായി വിവിധ ഇടങ്ങിളിൽ ഭക്തർക്ക് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഏർപ്പടുത്തിയിട്ടുണ്ട്.

ഇത്തവണത്തെ മകരവിളക്ക് ദർശനത്തിന് 3 ലക്ഷം തീർത്ഥാടകർ ജനുവരി 14 ന് ശബരിമല സന്നിധാനത്ത് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 12ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് പന്തളത്തുനിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്നത്. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്ന ഘോഷയാത്ര വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷമാകും സന്നിധാനത്തെത്തുക. പുതിയകാവ് ക്ഷേത്രം, ളാഹ എന്നിവിടങ്ങളിലെ താവളങ്ങളും താണ്ടി ജനുവരി 14നു ശബരിമലയിൽ എത്തിച്ചേരും.

തിരുവാഭരണ ഘോഷയാത്രയോട് അനുബന്ധിച്ച് വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 39,02,610 ഭക്തരാണ് ഇത്തവണത്തെ മണ്ഡലക്കാലത്ത് ശബരിമലയിൽ എത്തിച്ചേർന്നിട്ടുള്ളത്. കഴിഞ്ഞവർഷം ഇതേകാലയളവിൽ ശബരിമലയിൽ എത്തിയത് 35,12,691 പേരാണ്. മകരവിളക്കിന് മ​ഹോത്സവത്തിന് മുന്നോടിയായി, സന്നിധാനത്ത് വാട്ടർ അതോറിറ്റി പൂർണ്ണശേഷിയിൽ ജലശുദ്ധീകരണം ആരംഭിച്ചിട്ടുണ്ട്. സാധാരണ ദിവസങ്ങളിൽ 18 മണിക്കൂർ ജലശുദ്ധീകരണമാണ് നടക്കുന്നത്. തിരക്ക് കൂടുന്നത് പരിഗണിച്ച് 13 ദശലക്ഷം ലിറ്ററിൻറെ ജലശുദ്ധീകരണശേഷി പൂർണ്ണമായി വിനിയോഗിക്കാനാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടത്.

അതേസമയം കഴിഞ്ഞ വർഷത്തേക്കാൾ 82 കോടിയുടെ അധിക വരുമാനമാണ് ഇത്തവണത്തെ മണ്ഡലകാലത്ത് ദേവസ്വം ബോർഡിനുണ്ടായതെന്നാണ് കണക്ക്. കാണിക്ക ഇനത്തിലും, അരവണ വിൽപനയിലും വരുമാനം വർദ്ധിച്ചിട്ടുണ്ട്. നവംബർ 15 മുതൽ ഡിസംബർ 26 വരെ നീണ്ട 41 ദിവസത്തെ മണ്ഡല കാലത്ത് 297 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ കണക്ക് അനുസരിച്ച്, 215 കോടിയോളമായിരുന്നു വരുമാനം. അരവണ വിൽപനയിലൂടെയാണ് അധിക വരുമാനമായ 82 കോടിയിൽ കൂടുതലും ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മണ്ഡലക്കാലത്തെക്കാൾ 22 കോടിയുടെ അരവണയാണ് ഇത്തവണ അധികമായി വിറ്റുപോയത്. കാണിക്കയായി മാത്രം ലഭിച്ചത് 80 കോടിയിലേറെ രൂപയാണ്. പതിമൂന്ന് കോടിയുടെ വർധനവാണ് ഈ ഇനത്തിൽ ​ദേവസ്വം ബോർഡിനുണ്ടായിരിക്കുന്നത്.

 

Related Stories
Eid al-Fitr 2025: ചെറിയ പെരുന്നാള്‍ എന്താണെന്ന് അറിയാമോ? വിശ്വാസങ്ങളും ഐതിഹ്യങ്ങളും അറിഞ്ഞിരിക്കാം
Chanakya Niti: തൊഴിലിടങ്ങളിൽ നിങ്ങൾ തന്നെ ഒന്നാമൻ; ഈ തന്ത്രങ്ങൾ പിന്തുടർന്നാൽ മാത്രം മതി!
Lunar Eclipse 2025: വർഷത്തിലെ ആദ്യ ചന്ദ്രഗ്രഹണം, ഹോളിക്ക് ശേഷം 3 രാശിക്കാരുടെ ജീവിതത്തിൽ വെല്ലുവിളികൾ
Happy Holi 2025 : തിന്മയുടെ മേല്‍ നന്മ വിജയം നേടിയതിന്റെ പ്രതീകം; നിറങ്ങളുടെ ആഘോഷങ്ങള്‍ക്ക് പറയാനുള്ളത് നിരവധി ഐതിഹ്യങ്ങളുടെ കഥ; ഹോളിക്ക് പിന്നില്‍
Today’s Horoscope : സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട ! പലതാണ് പ്രശ്‌നങ്ങള്‍, ഈ നാളുകാര്‍ ജാഗ്രതൈ; രാശിഫലം നോക്കാം
Sabarimala: മീനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും; നട അടയ്ക്കുന്നത് 19ന്
ഡ്രാഗണ്‍ ഫ്രൂട്ട് പ്രമേഹരോഗികള്‍ കഴിക്കുന്നത് നല്ലതാണോ?
കൂൺ കഴിക്കുന്നവരാണോ നിങ്ങൾ?
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ