Sabarimala Makaravilakku 2025: പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു; ഭക്തിസാന്ദ്രമായി സന്നിധാനം, ദർശനപുണ്യത്തിൽ
Sabarimala Makara Jyothi Appear At Ponnambalamedu: ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനത്ത് ദർശനപുണ്യം നേടി ഭക്തലക്ഷങ്ങൾ. ദീപാരാധന നടത്തിയശേഷം 6.42ന് നട തുറന്നതിന് തൊട്ടുപിന്നാലെയാണ് പൊമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞത്. കൃത്യം 6.44 ഓടെയായിരുന്നു മകരവിളക്ക് ദര്‍ശനം.വൈകിട്ട് ആറരയോടെ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമാണ് മകരജ്യോതി തെളിഞ്ഞത്. മകരവിളക്കിനായി സന്നിധാനത്ത് തുടരുന്ന ഭക്തർ വിളക്കുകണ്ടശേഷം മടക്കയാത്രയ്ക്ക് തിരക്ക് കൂട്ടരുതെന്ന് മുന്നറിയിപ്പുണ്ട്.
പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനത്ത് ദർശനപുണ്യം നേടി ഭക്തലക്ഷങ്ങൾ. ദീപാരാധന നടത്തിയശേഷം 6.42ന് നട തുറന്നതിന് തൊട്ടുപിന്നാലെയാണ് പൊമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞത്. കൃത്യം 6.44 ഓടെയായിരുന്നു മകരവിളക്ക് ദര്‍ശനം. ഏകദേശം രണ്ട് ലക്ഷത്തോളം ഭക്തരാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുന്ന പുണ്യദർശനത്തിനായി സന്നിധാനത്തുണ്ടായിരുന്നത്. വൈകിട്ട് ആറരയോടെ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമാണ് മകരജ്യോതി തെളിഞ്ഞത്. മകരവിളക്ക് ദർശനത്തിനായി നേരത്തെ തന്നെ ശബരമല സന്നിധാനവും വ്യൂ പോയന്‍റുകളും ഭക്തജനങ്ങളാൽ നിറഞ്ഞിരുന്നു.
മനസ്സ് നിറഞ്ഞ് ഭക്തർ മലയിറങ്ങിത്തുടങ്ങി. നിരവധി സ്ഥലത്ത് ഭക്തജനങ്ങൾക്ക് മരജ്യോതി കാണാൻ അനുവദിച്ചിരുന്നത്. അട്ടത്തോട്, അട്ടത്തോട് പടിഞ്ഞാറെ കോളനി, ഇലവുങ്കൽ, നെല്ലിമല, അയ്യൻമല, ഹിൽടോപ്പ്, ഹിൽടോപ്പ് മധ്യഭാഗം, വലിയാനവട്ടം, പാണ്ടിത്താവളം, ദർശനം കോപ്ലക്‌സിന്റെ പരിസരം, അന്നദാന മണ്ഡപത്തിന്റെ മുൻവശം, തിരുമുറ്റം തെക്കുഭാഗം, ആഴിയുടെ പരിസരം, കൊപ്രാക്കളം, ജ്യോതിനഗർ, ഫോറസ്റ്റ് ഓഫിസിന്റെ മുൻവശം, വാട്ടർ അതോറിറ്റി ഓഫിസിന്റെ പരിസരം എന്നിവടങ്ങളിലാണ് ഭക്തർ മരജ്യോതി കാണുന്നതിന് അനുവദിച്ചിരുന്നത്.
വൈകിട്ട് 5.30-ന് ശരംകുത്തിയിലെത്തിയ തിരുവാഭരണഘോഷയാത്രയെ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ ബി മുരാരിബാബുവിന്റെ നേതൃത്വത്തിൽ സ്വീകരിച്ചാണ് സന്നിധാനത്തേക്ക് ആനയിച്ച് എത്തിച്ചത്. 6.30-ന് കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി വിഎൻ വാസവൻ, തമിഴ്‌നാട് ദേവസ്വം മന്ത്രി പികെ ശേഖർ ബാബു, ദേവസ്വംബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് എന്നിവർ ചേർന്നാണ് സ്വീകരിച്ചത്. തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി അരുൺകുമാർ നമ്പൂതിരി എന്നിവർ ചേർന്നാണ് തിരുവാഭരണപേടകം ശ്രീകോവിലിലേക്ക് കൊണ്ടുപോയത്. തുടർന്നായിരുന്നു തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധന നടന്നത്.
തിരുവാഭരണ ഘോഷയാത്ര പമ്പയിൽ നിന്നും സന്നിധാനത്തേക്ക് വരുന്നതിനാൽ ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിച്ചിരുന്നത്. ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പൊലീസുകാരെയാണ് സുരക്ഷയുടെ ഭാഗമായി വിന്യസിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിനെത്തിയ തീർത്ഥാടകർ സന്നിധാനത്ത് മകരജ്യോതി ദർശനത്തിനായി കാത്തിരിക്കുകയായിരുന്നു. ഭഗവാനെ തൊഴുതിട്ട്, മകരവിളക്കിനായി സന്നിധാനത്ത് തുടരുന്ന ഭക്തർ വിളക്കുകണ്ടശേഷം മടക്കയാത്രയ്ക്ക് തിരക്ക് കൂട്ടരുതെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭക്തരുടെ മടക്കയാത്രയ്ക്കായി മടക്കയാത്രക്കായി പമ്പയിൽ 800 ഓളം ബസ്സുകൾ കെഎസ്ആർടിസി സജ്ജമാക്കിയിട്ടുണ്ട്. 150 ഓളം ബസ്സുകൾ ഷട്ടിൽ സർവീസ് നടത്തുന്നതാണ്. 15 മുതൽ 17 വരെ തിരുവാഭരണം ചാർത്തിയ അയ്യപ്പ ഭഗവാനെ കണ്ടുതൊഴാനുള്ള അവസരമുണ്ട്. 18-ന് കളഭാഭിഷേകം, പിന്നീട് 19-ന് മാളികപ്പുറത്തെ മഹാകുരുതിയോടെ മകരവിളക്ക് ഉത്സവം സമാപിക്കുന്നതാണ്.