Sabarimala Makaravilakku 2025 : ‘അഖിലരും വരുന്നു മകരജ്യോതി കാണാന്‍’ ! ശബരിമല മകരവിളക്ക് നാളെ; ക്രമീകരണങ്ങള്‍ എങ്ങനെ? അറിയേണ്ടതെല്ലാം

Sabarimala Makaravilakku News Updates : ഉച്ച കഴിഞ്ഞ് സോപാനത്തേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമുണ്ട്. തിരുവാഭരണഘോഷയാത്ര ഉള്‍പ്പെടെ നടക്കുന്ന സാഹചര്യത്തില്‍ സ്‌പെഷ്യല്‍ പാസ് ഇല്ലാത്തവരെ തിരുമുറ്റത്തേക്ക് പ്രവേശിപ്പിക്കില്ല. മകരജ്യോതി ദര്‍ശനത്തിന് ശേഷം പതിനെട്ടാം പടി കയറാം. ഒപ്പം വടക്കേ നടയിലൂടെ സോപാനത്ത് എത്തി തൊഴാനും പറ്റും

Sabarimala Makaravilakku 2025 : അഖിലരും വരുന്നു മകരജ്യോതി കാണാന്‍ ! ശബരിമല മകരവിളക്ക് നാളെ; ക്രമീകരണങ്ങള്‍ എങ്ങനെ? അറിയേണ്ടതെല്ലാം

Devotees In Pathanamthitta

Published: 

13 Jan 2025 12:50 PM

രു വപുസോടെയും മനസോടെയും നാളെ ഭക്തസഹസ്രങ്ങള്‍ ഒരുമയോടെ ശബരിമലയിലേക്ക് ഒഴുകും. പ്രശസ്ത ഗാനത്തില്‍ പറയുന്നതുപോലെ ശബരിമാമല മാത്രം നാളെ ഭക്തരുടെ ലക്ഷ്യം. എന്നാല്‍ ദിവ്യദര്‍ശനം മാത്രമാകില്ല ഒരേ ഒരു മോഹം. ഒപ്പം മകരജ്യോതി കൂടി ദര്‍ശിച്ച് സായൂജ്യമണിയാന്‍ കൂടിയാകും ‘അഖിലരും’ എത്തുന്നത്. അപ്പോള്‍ വനതലം വിറയ്ക്കുന്ന തരത്തില്‍ അവിടെ ശരണം വിളിമുഴങ്ങും. തുടര്‍ന്ന് വ്രതം നോറ്റ്, മനസും ശരീരവും അയ്യനില്‍ അര്‍പ്പിച്ച് കുറേയെറ ദിവസങ്ങളായി ജീവിച്ച് വന്ന അയ്യപ്പഭക്തര്‍ ദര്‍ശനപുണ്യം നുകര്‍ന്നതിന്റെ മനസംതൃപ്തിയില്‍ മലയിറങ്ങും. മകരവിളക്ക് ദിവസമായ ചൊവ്വാഴ്ച നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിയന്ത്രണങ്ങള്‍, ക്രമീകരണങ്ങള്‍

രാവിലെ പത്തിന് ശേഷം തീര്‍ത്ഥാടകരെ പമ്പയില്‍ നിന്ന് സന്നിധാനത്തിലേക്ക് കടത്തിവിടില്ല. ഉച്ചപൂജ കഴിഞ്ഞ് ഒരു മണിക്ക് നട അടയ്ക്കും. തുടര്‍ന്ന് വൈകിട്ട് തിരുവാഭരണം സന്നിധാനത്ത് എത്തി ദീപാരാധനയും മകരജ്യോതി ദര്‍ശനവും കഴിഞ്ഞതിന് ശേഷം മാത്രമേ പതിനെട്ടാംപടി കയറാന്‍ തീര്‍ത്ഥാടകരെ അനുവദിക്കൂ.

ഉച്ച കഴിഞ്ഞ് സോപാനത്തേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമുണ്ട്. തിരുവാഭരണഘോഷയാത്ര ഉള്‍പ്പെടെ നടക്കുന്ന സാഹചര്യത്തില്‍ സ്‌പെഷ്യല്‍ പാസ് ഇല്ലാത്തവരെ തിരുമുറ്റത്തേക്ക് പ്രവേശിപ്പിക്കില്ല. മകരജ്യോതി ദര്‍ശനത്തിന് ശേഷം പതിനെട്ടാം പടി കയറാം. ഒപ്പം വടക്കേ നടയിലൂടെ സോപാനത്ത് എത്തി തൊഴാനും പറ്റും.

വിവിധയിടങ്ങളില്‍ എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ തയ്യാറാണ്. ഒപ്പം സ്‌ട്രെച്ചര്‍ സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്. ഇന്നും നാളെയും നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ്, സ്‌പോട്ട് ബുക്കിങ് ഉള്ളവരെ മാത്രമാകും കടത്തിവിടുന്നത്.

നാളെ രാവിലെ 7.30 മുതല്‍ നിലയ്ക്കലില്‍ ഗതാഗത നിയന്ത്രണമുണ്ടാകും. മരത്തിന്റെ മുകൡ കയറി മകരജ്യോതി ദര്‍ശിക്കാന്‍ അനുവദിക്കില്ല. സ്റ്റൗ, ഗ്യാസ് കുറ്റി എന്നിവയുമായി സന്നിധാനത്തേക്ക് കടത്തിവിടില്ല. പമ്പ, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളില്‍ താത്കാലിക കുടിലുകല്‍ കെട്ടാന്‍ അനുവദിക്കില്ല. മകരജ്യോതി ദര്‍ശനത്തിന് എത്തുന്നവര്‍ ബാരിക്കേഡുകളില്‍ ചാരി നില്‍ക്കരുത്. വടം മുറിച്ചുകടക്കാനും ശ്രമിക്കരുത്. മകരജ്യോതി ദര്‍ശിക്കേണ്ടത് അനുവദനീയമായ സ്ഥലങ്ങളില്‍ നിന്ന് മാത്രമാണ്. അതില്‍ ചില സ്ഥലങ്ങള്‍ ചുവടെ:

നിലയ്ക്കലിൽ

  1. അട്ടത്തോട്
  2. അട്ടത്തോട് പടിഞ്ഞാറെ കോളനി
  3. ഇലവുങ്കൽ
  4. നെല്ലിമല
  5. അയ്യൻമല

പമ്പയിൽ

  1. ഹിൽടോപ്പ്
  2. ഹിൽടോപ്പ് മധ്യഭാഗം
  3. വലിയാനവട്ടം

സന്നിധാനത്ത്

  1. പാണ്ടിത്താവളം
  2. ദർശനം കോപ്ലക്‌സിന്റെ പരിസരം
  3. അന്നദാന മണ്ഡപത്തിന്റെ മുൻവശം
  4. തിരുമുറ്റം തെക്കുഭാഗം
  5. ആഴിയുടെ പരിസരം
  6. കൊപ്രാക്കളം
  7. ജ്യോതിനഗർ
  8. ഫോറസ്റ്റ് ഓഫിസിന്റെ മുൻവശം
  9. വാട്ടർ അതോറിറ്റി ഓഫിസിന്റെ പരിസരം

ഇടുക്കി ജില്ലാ കളക്ടറുടെ അറിയിപ്പ്‌

മകരജ്യോതി ദർശിച്ചശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീർത്ഥാടകരെ കടത്തിവിടില്ലെന്ന് ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരി. വന്യമൃഗങ്ങളുടെ സഞ്ചാരപാതയിൽ രാത്രിയാത്ര ഒരുകാരണവശാലും അനുവദിക്കില്ല. പുല്ലുമേട്ടിൽ മകരവിളക്ക് ദർശിച്ച ശേഷം തീർത്ഥാടകർ തിരികെ സത്രത്തിലേക്ക് മടങ്ങണം. അടുത്തദിവസം രാവിലെ മാത്രമേ സന്നിധാനത്തേക്ക് യാത്ര അനുവദിക്കൂ. ശബരിമലയിൽനിന്ന് പുല്ലുമേട്ടിലേക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ യാത്ര ചെയ്യാം.

മകരജ്യോതി കണ്ടശേഷം സന്നിധാനത്തേക്ക് പോകാൻ ശ്രമിക്കുന്നവരെ തടയാൻ പൊലീസും വനംവകുപ്പും തയ്യാറെടുപ്പുകൾ നടത്തി. സുരക്ഷയെ മുൻനിർത്തിയാണ് കരുതൽ നടപടി. തീർത്ഥാടകര്‍ സഹകരിക്കണമെന്നാണ് കളക്ടറുടെ അഭ്യര്‍ത്ഥന.

കൊളസ്ട്രോൾ കുറയ്ക്കാൻ ഈ നട്സ് സഹായിക്കും
ആറ് മത്സരങ്ങൾ; 664 റൺസ്; കരുൺ നായർക്ക് റെക്കോർഡ്
ശരീരത്തില്‍ സൂര്യപ്രകാശം ലഭിച്ചില്ലെങ്കില്‍?
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ