Sabarimala Makaravilakku 2025 : ‘ഏറ്റവും പ്രധാനം തീർഥാടകരുടെ സുരക്ഷ’; മകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി കളക്ടർ

Collector Confirms Preparations Are Complete For Sabarimala Makaravilakku : ശബരിമല മകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി ജില്ലാ കളക്ടർ. തീർഥാടകരുടെ സുരക്ഷയാണ് പ്രധാനം. ഇതിനായി വേണ്ടതെല്ലാം ഒരുക്കിയിട്ടുണ്ടെന്നും ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരി അറിയിച്ചു.

Sabarimala Makaravilakku 2025 : ഏറ്റവും പ്രധാനം തീർഥാടകരുടെ സുരക്ഷ; മകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി കളക്ടർ

ഇടുക്കി കളക്ടർ, ശബരിമല

Updated On: 

14 Jan 2025 10:10 AM

മകരവിളക്ക് മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി ഇടുക്കി ജില്ലാ കളക്ടർ വി വിഗ്നേശ്വരി. ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ്, കളക്ടർ അനൂപ് ഗാർഗ് എന്നിവർക്കൊപ്പമാണ് കളക്ടർ ഇക്കാര്യം അറിയിച്ചത്. ഏറ്റവും പ്രധാനം തീർഥാടകരുടെ സുരക്ഷയാണെന്നും അതിന് വേണ്ടതെല്ലാം ഒരുക്കിയിട്ടുണ്ടെന്നും കളക്ടർ ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ ഓഫീസ്, ഇടുക്കിയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വിഡിയോയിൽ പറഞ്ഞു. ഇന്ന്, ജനുവരി 14നാണ് ശബരിമല മകരവിളക്ക് മഹോത്സവം.

“മകരവിളക്ക് മഹോത്സവർത്തിനായുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. തീർഥാടകരുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. അതിനായുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ആരോഗ്യം, പോലീസ്, ഫയർ ഫോഴ്സ്, റവന്യൂ തുടങ്ങി എല്ലാ വിഭാഗങ്ങളും ക്രോഡീകരിച്ചാണ് പ്രവർത്തനങ്ങൾ. നാലാം മൈൽ വഴിയും സത്രം വഴിയും പുല്ലുമേട്ടിലേക്ക് വരാം. എന്നാൽ, തിരികെ പോകുമ്പോൾ നാലാം മൈൽ വഴി മാത്രമേ പറ്റൂ. സന്നിധാനത്തിലേക്കോ സത്രത്തിലേക്കോ കടത്തിവിടില്ല. ഇവിടെ വന്യമൃഗങ്ങളുടെ ശല്യമുണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ട്, ഭക്തരുടെ സുരക്ഷയെ കരുതിയാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തത്.”- കളക്ടർ പറഞ്ഞു.

ഇന്ന് വൈകിട്ട് ആറരയോടെയാണ് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന നടക്കുക. തുടര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി ദര്‍ശനം നടക്കും. മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷാ ക്രമീകരമങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അയ്യായിരത്തോളം പൊലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്.

Also Read : Sabarimala Makaravilakku: ശബരിമല മകരവിളക്ക്; കൂടുതൽ സുരക്ഷ, വിന്യസിച്ചത് 5000 പൊലീസുകാരെ

സുരക്ഷയുടെ ഭാ​ഗമായി കൂടുതൽ പോലീസുകാരെ വിന്യസിക്കുമെന്ന് ശബരിമലയുടെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ശ്രീജിത്ത് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മകരവിളക്ക് മഹോത്സവത്തിൻറെ ഭാഗമായി സന്നിധാനത്ത് മാത്രം 1800 പോലീസുകാരെ നിയോഗിക്കും. പമ്പയിൽ 800, നിലയ്ക്കലിൽ 700, ഇടുക്കിയിൽ 1050 എന്നിങ്ങനെയാവും മറ്റിടങ്ങളിൽ സുരക്ഷയ്ക്കായി വിന്യസിക്കുന്ന പോലീസുകാരുടെ എണ്ണം എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയ്ക്കാണ് നട തുറന്നത്. 8.45ന് മകരസംക്രമ പൂജ. വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തുന്ന തിരുവാഭരണഘോഷയാത്രയ്ക്ക് 6.30ന് കൊടിമരച്ചുവട്ടില്‍ സ്വീകരണം നൽകും. തുടർന്നാണ് തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധന നടക്കുക. ദീപാരാധനയും മകരജ്യോതി ദര്‍ശനവും കഴിഞ്ഞതിന് ശേഷമേ പതിനെട്ടാംപടി കയറാന്‍ തീര്‍ഥാടകരെ അനുവദിക്കൂ. രാവിലെ 10 മണി കഴിഞ്ഞാൽ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. തിരുവാഭരണഘോഷയാത്ര എത്തുന്നതിനാല്‍ ഉച്ചയ്ക്ക് 12ന് ശേഷം പമ്പയില്‍ നിന്ന് ഭക്തരെ സന്നിധാനത്തേക്കും കടത്തിവിടില്ല. സ്‌പെഷ്യല്‍ പാസ് ഇല്ലാത്തവർക്ക് തിരുമുറ്റത്തേക്കുള്ള പ്രവേശനവും അനുവദിക്കില്ല.

എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും സ്‌ട്രെച്ചര്‍ സംവിധാനവും വിവിധയിടങ്ങളിൽ ലഭ്യമാക്കിയിട്ടുണ്ട്. വെര്‍ച്വല്‍ ക്യൂ ബുക്കിങ്, സ്‌പോട്ട് ബുക്കിങ് ഉള്ളവരെ മാത്രമാകും ഇന്ന് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തിവിടുക. ഈ മാസം 15 മുതൽ 17 വരെ തിരുവാഭരണം ചാർത്തിയ ഭഗവാനെ കണ്ടുതൊഴാന്‍ അവസരമുണ്ട്. 18ന് കളഭാഭിഷേകം നടക്കും. 19ന് മാളികപ്പുറത്തെ മഹാകുരുതിയോടെ മകരവിളക്ക് മഹോത്സവം അവസാനിക്കും. 19ന് ഹരിവരാസനം പാടി നടയടയ്ക്കും.

Related Stories
Sabarimala Makaravilakku Season: ശബരിമലയിൽ മകരവിളക്ക് ദർശനത്തിനെത്തിയത് രണ്ട് ലക്ഷത്തോളം തീർഥാടകർ; സ്പോട് ബുക്കിങ് ഇന്ന് വീണ്ടും ആരംഭിക്കും
Today’s Horoscope : കാര്യവിജയം, അംഗീകാരം; ഈ നാളുകാര്‍ക്ക് ഇന്ന്‌ മികച്ച ദിനം; രാശിഫലം നോക്കാം
Sabarimala Makaravilakku 2025: പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു; ഭക്തിസാന്ദ്രമായി സന്നിധാനം, ദർശനപുണ്യത്തിൽ
Sabarimala Makaravilakku 2025 : ശബരിമലയില്‍ എത്താതെയും മകരജ്യോതി ദര്‍ശിക്കാം, എങ്ങനെ? ഇതാണ് മാര്‍ഗങ്ങള്‍
Sabarimala Makaravilakku 2025 : ശബരിമലയില്‍ ഇന്ന് മകരവിളക്ക്; പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതി എവിടെ നിന്നൊക്കെ ദര്‍ശിക്കാം?
Todays Horoscope: ചില രാശിക്കാർക്ക് സമ്പത്ത് വർധിക്കും; ഇന്നത്തെ നക്ഷത്രഫലമറിയാം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?
രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?
ദിവസവും 8 ഗ്ലാസ് ചൂടുവെള്ളം കുടിക്കൂ; അറിയാം മാറ്റങ്ങൾ