5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala: സ്വാമിയേ ശരണമയ്യപ്പാ! ശബരീശ സന്നിധിയിൽ ഇന്ന് മണ്ഡല പൂജ

Sabarimala Mandala Pooja: ഡിസംബർ 30-ന് മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട വീണ്ടും തുറക്കും. ജനുവരി 14-ന് വെെകിട്ട് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും.

Sabarimala: സ്വാമിയേ ശരണമയ്യപ്പാ! ശബരീശ സന്നിധിയിൽ  ഇന്ന് മണ്ഡല പൂജ
SabarimalaImage Credit source: Sabarimala Media Centre
athira-ajithkumar
Athira CA | Published: 26 Dec 2024 07:39 AM

പത്തനംതിട്ട: നാൽപത്തിയൊന്ന് നാൾ നീണ്ടുനിന്ന വൃതാനുഷ്ഠാനങ്ങൾക്ക് ഇന്ന് അവസാനം. ശരണംവിളികളാൽ ഭക്തിസാന്ദ്രമായ ശബരിമല നട ഇന്ന് അടയ്ക്കും. 41 ദിവസം നീണ്ട് നിന്ന ശബരിമല മണ്ഡലകാല തീർഥാടനത്തിനാണ് ഇതോടെ സമാപനമാകുന്നത്. മണ്ഡലപൂജ ദിവസമായ ഇന്ന് രാത്രി 11 മണിക്ക് അയ്യപ്പന് ഹരിവരാസനം പാടി നട അടയ്ക്കും‌. അയ്യപ്പഭക്തര്‍ക്ക് മണ്ഡലപൂജ തൊഴുന്നതിനും തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന തൊഴുന്നതിനുമുള്ള എല്ലാ ക്രമീകരണങ്ങളും സന്നിധാനത്ത് ഒരുക്കിയിട്ടുണ്ട്. മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട വീണ്ടും തുറക്കും. ഡിസംബർ 30ന് വൈകിട്ട് അഞ്ച് മണിക്കാണ് മകരവിളക്കിനായി ശബരിമല നട വീണ്ടും തുറക്കുക. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്കിനും അയ്യപ്പദർശനത്തിനായി ലക്ഷകണക്കിന് ഭക്തർ സന്നിധാനത്തിലേക്ക് എത്തുമെന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.

മണ്ഡലപൂജ (ഡിസംബർ 26)

41 നാൾ നീണ്ടുനിന്ന മണ്ഡലകാല തീർത്ഥാടനത്തിനോട് അനുബന്ധിച്ചുള്ള മണ്ഡലപൂജ ഇന്ന് ഉച്ചയ്ക്ക്‌ 12നും 12.30നും ഇടയ്ക്കു‌ള്ള മുഹൂർത്തത്തിൽ തന്ത്രി കണ്‌ഠരര് രാജീവരുടെ കാർമികത്വത്തിൽ നടക്കും. തങ്ക അങ്കി ചാർത്തിയാണ് മണ്ഡല പൂജ നടക്കുക. രാവിലെ നാല് മണിക്ക് തുറന്ന നട മണ്ഡലപൂജയ്ക്ക് ശേഷം വൈകിട്ട് നാലിന് വീണ്ടും തുറക്കും.

മണ്ഡല പൂജ ദിനമായ ഇന്ന് വെെകിട്ട് 7 മണിക്ക് ശേഷം പമ്പയിൽ നിന്ന് ഭക്തരെ സന്നിധാനത്തേക്ക് മലകയറാൻ അനുവദിക്കില്ല. ഹെെക്കോടതി നിർദ്ദേശ പ്രകാരം വെർച്ച്വൽ ക്യൂ ബുക്കിം​ഗും സ്പോട്ട് ബുക്കിം​ഗും വെട്ടിക്കുറച്ചിരുന്നു. ഇന്ന് വെർച്ച്വൽ ക്യൂ പ്രകാരം അറുപതിനായിരം അയ്യപ്പഭക്തർക്കും സ്പോട്ട് ബുക്കിം​ഗിലൂടെ അയ്യായിരം പേർക്കും ദര്‍ശനം നടത്താം.

മകരവിളക്ക്

ഡിസംബർ 30-ന് മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട വീണ്ടും തുറക്കും. ജനുവരി 14-ന് വെെകിട്ട് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും. മകരവിളക്കിനോട് അനുബന്ധിച്ച് ജനുവരി 13ന് വെർച്ച്വൽ ക്യൂ വഴി 50000 ഭക്തർക്കും ജനുവരി 14ന് 40000 ഭക്തർക്കും തീർത്ഥാടനത്തിന് അവസരമുണ്ട്.

അതേസമയം, തീർത്ഥാടകർക്ക് ദർശനപുണ്യമേകി ഇന്നലെ ശബരീശന് തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന നടന്നു. മണ്ഡല പൂജയ്ക്ക് മുന്നോടിയായി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി സന്നിധാനത്ത് എത്തിച്ച തങ്ക അങ്കിയാണ് അയ്യപ്പന് ചാർത്തിയത്.തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമ്മയാണ് മണ്ഡലപൂജയ്ക്ക് ചാർത്തുന്നതിനുള്ള 451 പവൻ തൂക്കമുള്ള തങ്ക അങ്കി 1973 ൽ നടയ്ക്കു വച്ചത്.

പതിനെട്ടാംപടിക്ക് മുകളിൽ ദേവസ്വം വകുപ്പു മന്ത്രി വി.എൻ.വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ദേവസ്വം ബോർഡ് അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ എന്നിവരുടെ നേതൃത്വത്തിൽ തങ്ക അങ്കി ഏറ്റുവാങ്ങി. തുടർന്നു സോപാനത്തിൽ വച്ച് തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി അരുൺകുമാർ നമ്പൂതിരിയും സഹശാന്തിമാരും ചേർന്നു തങ്ക അങ്കി ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടുപോയി. 6.30ന് തങ്ക അങ്കി ചാർത്തിയുള്ള മഹാ ദീപാരാധന നടന്നു. തുടർന്നു ഭക്തർക്ക് തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാൻ അവസരം ഒരുക്കി. ആയിരക്കണക്കിന് ഭക്തരാണ് തങ്ക അങ്കി ചാർത്തിയുള്ള അയ്യപ്പന്റെ അനു​ഗ്രഹം ഏറ്റുവാങ്ങിയത്.

Latest News