Sabarimala Mandala Kalam 2024: ശബരിമല തീർത്ഥാടനം; വാഹനങ്ങളിൽ എൽഇഡി ബൾബും അലങ്കാരങ്ങളും അനുവദിക്കില്ല, ഹൈക്കോടതി

Sabarimala Pilgrim Vehicles Decorations: തീർഥാടകരുടെ വാഹനങ്ങൾ അപകടങ്ങളിൽ പെടുന്നതു തടയുന്നതിനു മുന്നറിയിപ്പ് വിഡിയോ പുറത്തിറക്കിയിരുന്നു. പ്രത്യേക ക്യുആർ കോഡ് സ്കാൻ ചെയ്താൽ ജില്ലാ അതിർത്തിയായ കണമല വരെയുള്ള ശബരിമലപാതയിലെ അപകട സാധ്യത മേഖലകൾ വിഡിയോ രൂപത്തിൽ തീർത്ഥാടകർക്ക് കാണാൻ സാധിക്കും.

Sabarimala Mandala Kalam 2024: ശബരിമല തീർത്ഥാടനം; വാഹനങ്ങളിൽ എൽഇഡി ബൾബും അലങ്കാരങ്ങളും അനുവദിക്കില്ല, ഹൈക്കോടതി

ശബരിമലയിൽ ദർശനത്തിനെത്തിയ തീർത്ഥാടകർ. (Image Credits: PTI)

Published: 

19 Nov 2024 07:48 AM

കൊച്ചി: ശബരിമല (Sabarimala) തീർത്ഥാടകരുമായി എത്തുന്ന വാഹനങ്ങളിൽ എൽഇഡി ബൾബുകൾ അടക്കമുള്ളവ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി (kerla highcourt) നിർദ്ദേശം. ഇക്കാര്യത്തിൽ ഡ്രൈവർമാർക്ക് ആവശ്യമായ ബോധവത്കരണം നൽകണം. തീർത്ഥാടകർക്കായി എത്തിച്ച കെഎസ്ആർടിസി ബസ് കത്തിനശിച്ച സംഭവത്തിൽ ദേവസ്വം ബെഞ്ച് വിശദീകരണവും തേടിയിട്ടുണ്ട്. കെഎസ്ആർടിസി ബസ് കത്തിയതിൽ ചൊവ്വാഴ്ച വിശദീകരണം നൽകാനാണ് നിർദേശിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽനിന്നുള്ള തീർത്ഥാടകരുമായി എത്തിയ മിനി ബസ് കഴിഞ്ഞദിവസം കണമല ഇറക്കത്തിൽ മറിഞ്ഞിരുന്നു. ഈ ബസിൽ എൽഇഡി ബൾബുകളടക്കം സ്ഥാപിച്ചിട്ടുണ്ടെന്ന് വീഡിയോ പരിശോധനയിൽ വ്യക്തമായതായി ഹൈകോടതി ചൂണ്ടികാട്ടി.

എട്ടുവർഷവും രണ്ടുമാസവും മാത്രം പഴക്കമുള്ളതാണ് പമ്പ-നിലയ്ക്കൽ പാതയിലെ ചാലക്കയത്തിന് സമീപം കത്തിയ കെഎസ്ആർടിസി ബസെന്ന് സ്റ്റാൻഡിങ് കോൺസൽ അറിയിച്ചു. കൂടാതെ ശബരിമല സേഫ് സോൺ പദ്ധതി പ്രകാരം 2022-ൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് പാലിക്കുന്നുണ്ടെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ ഉറപ്പാക്കുകയും വേണമെന്ന് കോടതി നിർദ്ദേശിച്ചു.

തീർഥാടകരുടെ വാഹനങ്ങൾ അപകടങ്ങളിൽ പെടുന്നതു തടയുന്നതിനു മുന്നറിയിപ്പ് വിഡിയോ പുറത്തിറക്കിയിരുന്നു. പ്രത്യേക ക്യുആർ കോഡ് സ്കാൻ ചെയ്താൽ ജില്ലാ അതിർത്തിയായ കണമല വരെയുള്ള ശബരിമലപാതയിലെ അപകട സാധ്യത മേഖലകൾ വിഡിയോ രൂപത്തിൽ തീർത്ഥാടകർക്ക് കാണാൻ സാധിക്കും. പോലീസ് പരിശോധനാ പോയിന്റുകളിൽ വിതരണം ചെയ്യുന്ന നിർദേശങ്ങളടങ്ങിയ നോട്ടിസിന്റെ മറുവശത്താണ് വിഡിയോയുടെ ക്യുആർ കോഡ് പ്രിന്റ് ചെയ്തിട്ടുള്ളത്.

ശുചിത്വവും സൗകര്യങ്ങളും ഉറപ്പാക്കണം

സന്നിധാനം, തീർത്ഥാടന പാത, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ ശുചിത്വവും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പുവരുത്താൻ തുടർച്ചയായ പരിശോധന നിർബന്ധമാണെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സന്നിധാനത്തടക്കം ശുചീകരണം കാര്യക്ഷമമാണെന്ന് സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും കോടതിയെ അറിയിച്ചു. ലഹരി പരിശോധനയുമായി ബന്ധപ്പെട്ട് താത്കാലിക എക്‌സൈസ് ഓഫീസുകളും ചെക്‌പോസ്റ്റുകളും സ്ഥാപിച്ചിട്ടുണ്ട്.

ALSO READ: കാലിടറാതെ ചവിട്ടാം പതിനെട്ട് പടികള്‍; മലകള്‍ മാത്രമല്ല വേറെയുമുണ്ട് അര്‍ത്ഥങ്ങള്‍

ഫാസ്ടാഗ് കൗണ്ടറുകളില്ലാത്ത പാർക്കിങ് മേഖലകളിൽ ഒരാഴ്ചയ്ക്കകം അതിന് സൗകര്യമൊരുക്കുമെന്നും ഇടത്താവളങ്ങളിലെ സേവനങ്ങൾ അതത് ദേവസ്വങ്ങൾ ഉറപ്പാക്കുന്നുണ്ടെന്നും അധികൃതർ കോടതിയിൽ വ്യക്തമാക്കി. അതേസമയം മണ്ഡലകാലത്ത് ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് കൂടുതൽ വിമാന സർവീസുകൾ ഏർപ്പെടുത്തി. പ്രതിദിന സർവീസുകളുടെ എണ്ണം അഞ്ചിൽനിന്ന് എട്ടായാണ് ഉയർത്തിയിരിക്കുന്നത്. ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് വിമാനങ്ങളാണ് ചെന്നൈയിൽനിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തുക.

2.26 ലക്ഷം തീർഥാടകർ

നട തുറന്ന് നാല് ദിവസത്തിനുള്ളിൽ ശബരിമലയിൽ 2.26 ലക്ഷം തീർഥാടകർ ദർശനം നടത്തിയതായി കണക്കുകൾ. ഇന്നലെ വൈകിട്ട് അഞ് വരെയുള്ള കണക്കാണിത്. ദിവസം 18 മണിക്കൂറാണു ശബരിമല ദർശനം. എന്നാൽ മൂന്ന് ദിവസമായി പ്രതീക്ഷിച്ച അത്രയും വലിയ തിരക്കില്ല.‌ ശബരിമലയിൽ ഇന്ന് പുലർച്ചെ മൂന്നിന് നട തുറന്നപ്പോൾ പതിനെട്ടാംപടി കയറാൻ തീർഥാടകരുടെ നീണ്ട നിരയാണ് ഉണ്ടായിരുന്നത്. എന്നാൽ 5.30 ആയപ്പോഴേക്കും തിരക്ക് കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ വലിയ നടപ്പന്തലിൽ കാത്തുനിൽക്കാതെ വരുന്നവർ നേരെ പടി കയറി ദർശനം നടത്തിയാണ് പോകുന്നത്.

എലിശല്യം രൂക്ഷം

സന്നിധാനം പോലീസ് ബാരക്കിൽ ഉറക്കത്തിനിടെ ഏഴ് പൊലീസുകാർക്ക് എലിയുടെ കടിയേറ്റതായി റിപ്പോർട്ടുണ്ട്. ഡ്യൂട്ടിക്ക് ശേഷം ബാരക്കിലെത്തി വിശ്രമിക്കുകയായിരുന്നു പോലീസുകാർക്കാണ് കടിയേറ്റത്. എല്ലാവരും സന്നിധാനത്തെ സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയിട്ടുണ്ട്. സന്നിധാനത്ത് എലിശല്യം രൂക്ഷമാണെന്നുള്ള പരാതി ഉയരുന്നുണ്ട്.

 

Related Stories
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ