5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Revenue: ശബരിമലയിൽ ഇതുവരെ 22.76 കോടിയുടെ വർധന, 150 കോടി കടന്ന് വരുമാനം

Sabarimala Revenue 2024: 82.67 കോടി രൂപ അരവണ (പ്രസാദം) വിൽപ്പനയിലൂടെയും 52.27 കോടി രൂപ കാണിക്കയായുമാണ് ലഭിച്ചത്

Sabarimala Revenue: ശബരിമലയിൽ ഇതുവരെ 22.76 കോടിയുടെ വർധന, 150 കോടി കടന്ന് വരുമാനം
Sabarimala Revenue | credits: PTI
arun-nair
Arun Nair | Updated On: 16 Dec 2024 12:48 PM

തിരുവനന്തപുരം: മണ്ഡലകാലം ആരംഭിച്ച് ഇതുവരെ ശബരിമലയിൽ വരുമാനത്തിൽ വലിയ വർധന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 22.76 കോടി രൂപയുടെ വർധനവാണ് സന്നിധാനത്ത് ഉണ്ടായതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ് പ്രശാന്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡിസംബര് 14 വരെയുള്ള 29 ദിവസത്തിനുള്ളിൽ ശബരിമലയിൽ 22 ലക്ഷം അയ്യപ്പ ഭക്തരാണ് ദർശനം നടത്തിയത്. 163.89 കോടി രൂപയാണ് ഈ കാലയളവിലെ മൊത്തം വരുമാനം.

82.67 കോടി രൂപ അരവണ (പ്രസാദം) വിൽപ്പനയിലൂടെയും 52.27 കോടി രൂപ കാണിക്കയായുമാണ് ലഭിച്ചത്. അരവണ വിൽപ്പനയിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം 65.26 കോടി രൂപയിൽ നിന്ന് 17.41 കോടി രൂപ വർദ്ധിച്ചു, അതേസമയം കാണിക്ക കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 8.35 കോടി രൂപ അധികമായും കൂടി. കണക്കുകൾ പ്രകാരം ഇതുവരെ ശബരിമലയിൽ 22,67,956 തീർത്ഥാടകരാണ് ദർശനം നടത്തിയത്. ഈ കാലയളവിലെ മൊത്തം വരുമാനം 163.89 കോടി രൂപയാണ്.

തീർത്ഥാടകർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡുമായി സഹകരിച്ചതിന് പോലീസ് ഉൾപ്പെടെ എല്ലാ വകുപ്പുകളോടും നന്ദിയുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് വ്യക്തമാക്കി.

തീർത്ഥാടകരുടെ തിരക്കും, കാലാവസ്ഥയും

കഴിഞ്ഞ രണ്ട് ദിവസം ശബരിമലയിൽ താരതമ്യേനെ മികച്ച കാലാവസ്ഥയായിരുന്നു. ഞായറാഴ്ചച അവധി ദിവസമായിരുന്നെങ്കിലും തിരക്കില്ലാതെ തന്നെ തീർത്ഥാടകർക്ക് ദർശനം സാധ്യമായി. കാലാവസ്ഥാ മാറ്റം തിരിച്ചടിയായിട്ടുണ്ടെങ്കിലും പതിനെട്ടാം പടിയിൽ തിരക്ക് നിയന്ത്രണം കാര്യക്ഷമമായതിനാൽ കാര്യമായ തിരക്കുണ്ടാവുന്നില്ലെന്നാണ് റിപ്പോർട്ട്. തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി കൂടുതൽ സർവ്വീസുകളും ആരംഭിച്ചിട്ടുണ്ട്. കോയമ്പത്തൂർ, കുമളി എന്നിവിടങ്ങളിലേക്ക് രണ്ട് വീതവും തെങ്കാശി, തിരുനെൽവേലി, തേനി എന്നീ സ്ഥലങ്ങളിലേക്ക് ഒരു സർവ്വീസുമാണ് കെഎസ്ആർടിസി പുതിയതായി ആരംഭിച്ചത്. പമ്പ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ നിന്നാണ് ദീർഘദൂര സർവ്വീസുകൾ .  തീർത്ഥാടകർക്ക് വെബ്സൈറ്റ് വഴിയും, അല്ലെങ്കിൽ നേരിട്ടും ടിക്കറ്റെടുക്കാൻ സാധിക്കും.

സ്പോട്ട് ബുക്കിംഗ്

വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത് എത്തുന്ന തീർത്ഥാടകർക്കാണ് ശബരിമലയിലേക്ക് പ്രവേശനം,  ഓണ്‍ലൈനായുള്ള ബുക്കിംഗ് ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. ജനുവരി വരെയും ഇനി മറ്റ് സ്ലോട്ടുകളൊന്നും ഒഴിവില്ല. ഇതിനൊരു പരിഹാരം എന്ന നിലയിൽ പമ്പ, ഏരുമേലി എന്നിവിടങ്ങളിൽ നിന്നും സ്പോട്ട് ബുക്കിംഗ് സാധിക്കും. തീർത്ഥാടകർ കൃത്യമായ തിരിച്ചറിയൽ രേഖ മാത്രം കരുതുക. വാഹ പാർക്കിംഗിലും ചില മാറ്റങ്ങളുണ്ട്. ഫാസ്റ്റ് ടാഗുള്ള വാഹനങ്ങൾക്ക് പമ്പയിൽ പാർക്കിംഗ് അനുവദിക്കും. എന്നാൽ ഫാസ്റ്റടാഗില്ലാത്തവർക്ക് പാർക്കിംഗ് നിലയ്ക്കൽ തന്നെയായിരിക്കും. ഇവിടെ നിന്നും തിരിച്ചും കെഎസ്ആർടിസിയുടെ ഷട്ടിൽ സർവ്വീസ് വഴി പമ്പയിലേക്കും തിരിച്ചും എത്താം.

Latest News