Ramadan 2025: റമദാന്‍ വ്രതം ആരംഭിച്ച് കേരളം; നമസ്‌കാര സമയങ്ങള്‍ ഇപ്രകാരം

Ramadan 2025 Prayer Time: റമദാന്‍ മാസത്തിലാണ് പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചത്. അതിനാല്‍ തന്നെ അനുഗ്രഹത്തിന്റെയും പുണ്യമായതും ആത്മീയത നിറഞ്ഞ് നില്‍ക്കുന്നതുമായ മാസമായാണ് വിശ്വാസികള്‍ റമദാനെ കാണുന്നത്. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ നാലാമത്തെ വ്രതാനുഷ്ഠാനം വരുന്നതും ഈ മാസത്തില്‍ തന്നെ.

Ramadan 2025: റമദാന്‍ വ്രതം ആരംഭിച്ച് കേരളം; നമസ്‌കാര സമയങ്ങള്‍ ഇപ്രകാരം

പ്രതീകാത്മക ചിത്രം

shiji-mk
Published: 

02 Mar 2025 07:41 AM

ലോകമൊന്നാകെ റമദാന്‍ വ്രതം അനുഷ്ഠിച്ച് തുടങ്ങിയിരിക്കുകയാണ്. കേരളത്തില്‍ നോമ്പ് മാര്‍ച്ച് രണ്ട് ഞായറാഴ്ച മുതല്‍ ആരംഭച്ചു. ഇസ്ലാമിക ഹിജറ വര്‍ഷത്തിലെ ഒന്‍പതാമത്തെ മാസമാണ് റമദാന്‍. മറ്റ് മാസങ്ങളെ അപേക്ഷിച്ച് റമദാന്‍ പവിത്രമായ മാസം എന്നാണ് അറിയപ്പെടുന്നത്. അറബിക് കലണ്ടര്‍ പ്രകാരം ശഅബാനിന്റെയും ശവ്വാലിന്റെയും ഇടയില്‍ വരുന്ന മാസം കൂടിയാണിത്.

റമദാന്‍ മാസത്തിലാണ് പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിച്ചത്. അതിനാല്‍ തന്നെ അനുഗ്രഹത്തിന്റെയും പുണ്യമായതും ആത്മീയത നിറഞ്ഞ് നില്‍ക്കുന്നതുമായ മാസമായാണ് വിശ്വാസികള്‍ റമദാനെ കാണുന്നത്. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ നാലാമത്തെ വ്രതാനുഷ്ഠാനം വരുന്നതും ഈ മാസത്തില്‍ തന്നെ. ഓരോരുത്തരും ഈ മാസത്തില്‍ ചെയ്യുന്ന പുണ്യപ്രവൃത്തികള്‍ക്ക് പ്രതിഫലം ലഭിക്കുന്നു.

വ്രത സമയം

പുലര്‍ച്ചെ സുബ്ഹ് ബാങ്ക് മുതല്‍ വൈകീട്ടുള്ള മഗ്‌രിബ് ബാങ്ക് വരെയാണ് വിശ്വാസികള്‍ക്ക് വ്രതം അനുഷ്ഠിക്കുന്നത്. 12 മുതല്‍ 14 മണിക്കൂര്‍ വരെയായിരിക്കും വ്രതാനുഷ്ഠാനത്തിന്റെ ദൈര്‍ഘ്യം. ഓരോ രാജ്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഈ സമയക്രമങ്ങളില്‍ മാറ്റം സംഭവിക്കാം.

Also Read: Ramadan Fasting Begins on Sunday: മാസപ്പിറവി കണ്ടു; കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം

റമദാന്‍ മാസത്തിലെ കേരളത്തിലെ ബാങ്ക്-ഇഫ്താര്‍ സമയങ്ങള്‍

 

  1. 01, ശനി 05:28 AM 12:37 PM 03:57 PM 06:35 PM 07:45 PM
  2. 02, ഞായര്‍ 05:28 AM 12:37 PM 03:56 PM 06:35 PM 07:45 PM
  3. 03, തിങ്കള്‍ 05:28 AM 12:36 PM 03:56 PM 06:35 PM 07:45 PM
  4. 04, ചൊവ്വ 05:27 AM 12:36 PM 03:56 PM 06:35 PM 07:45 PM
  5. 05, ബുധന്‍ 04:55 AM 12:03 PM 02:58 PM 05:29 PM 07:06 PM
  6. 06, വ്യാഴം 05:26 AM 12:36 PM 03:55 PM 06:35 PM 07:45 PM
  7. 07, വെള്ളി 05:26 AM 12:35 PM 03:54 PM 06:35 PM 07:45 PM
  8. 08, ശനി 04:49 AM 12:03 PM 03:01 PM 05:34 PM 07:10 PM
  9. 09, ഞായര്‍ 05:25 AM 12:35 PM 03:53 PM 06:35 PM 07:45 PM
  10. 10, തിങ്കള്‍ 05:24 AM 12:35 PM 03:53 PM 06:35 PM 07:45 PM
  11. 11, ചൊവ്വ 05:24 AM 12:34 PM 03:52 PM 06:35 PM 07:45 PM
  12. 12, ബുധന്‍ 05:23 AM 12:34 PM 03:52 PM 06:35 PM 07:45 PM
  13. 13, വ്യാഴം 05:23 AM 12:34 PM 03:51 PM 06:35 PM 07:45 PM
  14. 14,വെള്ളി 05:22 AM 12:34 PM 03:51 PM 06:35 PM 07:45 PM
  15. 15, ശനി 05:22 AM 12:33 PM 03:50 PM 06:35 PM 07:45 PM
  16. 16, ഞായര്‍ 05:21 AM 12:33 PM 03:50 PM 06:35 PM 07:45 PM
  17. 17, തിങ്കള്‍ 05:20 AM 12:33 PM 03:49 PM 06:35 PM 07:45 PM
  18. 18, ചൊവ്വ 05:20 AM 12:33 PM 03:49 PM 06:35 PM 07:45 PM
  19. 19, ബുധന്‍ 05:19 AM 12:32 PM 03:48 PM 06:35 PM 07:45 PM
  20. 20, വ്യാഴം 05:19 AM 12:32 PM 03:47 PM 06:35 PM 07:45 PM
  21. 21,വെള്ളി 05:18 AM 12:32 PM 03:47 PM 06:35 PM 07:45 PM
  22. 22, ശനി 05:17 AM 12:31 PM 03:46 PM 06:35 PM 07:45 PM
  23. 23, ഞായര്‍ 05:17 AM 12:31 PM 03:45 PM 06:35 PM 07:45 PM
  24. 24, തിങ്കള്‍ 05:16 AM 12:31 PM 03:45 PM 06:35 PM 07:45 PM
  25. 25, ചൊവ്വ 05:16 AM 12:30 PM 03:44 PM 06:35 PM 07:45 PM
  26. 26, ബുധന്‍ 05:15 AM 12:30 PM 03:43 PM 06:35 PM 07:45 PM
  27. 27, വ്യാഴം 05:14 AM 12:30 PM 03:43 PM 06:35 PM 07:45 PM
  28. 28, വെള്ളി 05:14 AM 12:30 PM 03:42 PM 06:35 PM 07:45 PM
  29. 29, ശനി 05:13 AM 12:29 PM 03:41 PM 06:35 PM 07:45 PM

 

വീട്ടില്‍ എല്ലാവരും  ഒരേ സോപ്പ് ആണോ ഉപയോഗിക്കുന്നത്
ലെമണ്‍ ടീ ഈ വിധത്തില്‍ കുടിക്കരുത്‌
ആശങ്കയില്ലാതെ പരസ്യമായി സംസാരിക്കാനുള്ള മാർഗങ്ങൾ
വെള്ളക്കടല ധാരാളം കഴിക്കാം; ഗുണങ്ങൾ ഏറെ