Sabarimala : ശബരിമലയിലെത്തുന്ന സ്വാമിമാരുടെ ശ്രദ്ധയ്ക്ക്… തട്ടിപ്പുകാർ ഓൺലൈനിലും ഓഫ്‍ലൈനിലും സജീവമാണ്, നിർദ്ദേശവുമായി പോലീസ്

Sabarimala insurance program : ഈ പദ്ധതിയുടെ ഭാഗമായി അടയ്‌ക്കേണ്ട പ്രോസസ്സിംഗ് ഫീസും ജിഎസ്‌ടിയും മറ്റ് നികുതികളും അവർ ക്ലെയിം ചെയ്യുന്നതിനു പുറമേ പണമടയ്ക്കാനും നിർദ്ദേശിച്ചാണ് തട്ടിപ്പുകാർ ഭക്തരെ സമീപിക്കുന്നത് എന്നാണ് വിവരം.

Sabarimala : ശബരിമലയിലെത്തുന്ന സ്വാമിമാരുടെ ശ്രദ്ധയ്ക്ക്... തട്ടിപ്പുകാർ ഓൺലൈനിലും ഓഫ്‍ലൈനിലും സജീവമാണ്, നിർദ്ദേശവുമായി പോലീസ്

ശബരിമല ( Image Courtesy: Facebook)

Published: 

07 Nov 2024 11:02 AM

പത്തനംതിട്ട: ശബരിമല തീർ‌ത്ഥാടന കാലം ആരംഭിച്ചതോടെ നിർദ്ദേശങ്ങളുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് പോലീസ്. ഇത്തവണ നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത് പുതുച്ചേരി പോലീസാണ്. ശബരിമലയിലെത്തുന്ന എല്ലാ ഭക്തർക്കും അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്ന് കേരള ദേവസം ബോർഡ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

ഭക്തർക്ക് ഈ വർഷം മുതൽ അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഭക്തർ മരിച്ചാൽ തിരുവിതാംകൂർ ദേവസം ബോർഡ് ഈ പണം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ മൃതദേഹം നാട്ടിലേക്ക് അയക്കാൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഈ പ്രഖ്യാപനം നടന്നതിനു പിന്നാലെയാണ് തട്ടിപ്പുകാരും രം​ഗത്ത് എത്തിയത്.

ശബരിമല ഭക്തർക്കായി പ്രഖ്യാപിച്ച ഇൻഷുറൻസ് പദ്ധതി ചിലർ തട്ടിപ്പിന് ഉപയോഗിക്കുന്നതായി പുതുച്ചേരി സൈബർ ക്രൈം പോലീസ് മുന്നറിയിപ്പ് നൽകിയതോടെയാണ് ഈ വിഷയം ശ്രദ്ധയിൽ പെടുന്നത്. ശബരിമല തീർഥാടകർക്ക് സർക്കാർ പ്രഖ്യാപിച്ച സൗജന്യ ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യണമെന്ന് പറഞ്ഞ് സോഷ്യൽ മീഡിയ വഴിയും ഫോണിലൂടെയും തട്ടിപ്പുകാർ ഭക്തരെ സമീപിക്കുന്നതായി പോലീസിന് റിപ്പോർട്ട് കിട്ടിയ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയത്.

ALSO READ –  ശബരിമലയിൽ വെർച്വൽ ക്യൂവിനൊപ്പം കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റും എത്തുന്നു…

ഈ പദ്ധതിയുടെ ഭാഗമായി അടയ്‌ക്കേണ്ട പ്രോസസ്സിംഗ് ഫീസും ജിഎസ്‌ടിയും മറ്റ് നികുതികളും അവർ ക്ലെയിം ചെയ്യുന്നതിനു പുറമേ പണമടയ്ക്കാനും നിർദ്ദേശിച്ചാണ് തട്ടിപ്പുകാർ ഭക്തരെ സമീപിക്കുന്നത് എന്നാണ് വിവരം. എന്നാൽ പണമിടപാട് സംബന്ധിച്ചോ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ശരിയല്ലെന്ന് അധികൃതർ വ്യക്തമാക്കി.

പെൻഷൻകാരും സൂക്ഷിക്കുക

 

മുതിർന്ന പൗരന്മാരെയും പെൻഷൻകാരെയും ലക്ഷ്യമിട്ടുള്ള പണത്തട്ടിപ്പ് വർധിക്കുന്നതായും പോലീസും ചൂണ്ടിക്കാട്ടുന്നു. ബാങ്ക് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തുന്ന തട്ടിപ്പുകാർ മുതിർന്ന പൗരന്മാരെ ബന്ധപ്പെടുകയും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, പണമിടപാടുകൾ മുതലായവ മുതൽ പെൻഷൻ വിശദാംശങ്ങൾ വരെ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നുള്ളതായാണ് വിവരം.

തുടർന്ന് സെൽ ഫോണിൽ ലഭിച്ച ഒടിഡി നമ്പർ തുടങ്ങിയ വിവരങ്ങൾ ചോദിച്ച് ബന്ധപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുക്കുന്നുണ്ട്. ഇതുവരെ 50 ലധികം പരാതികളാണ് ലഭിച്ചിട്ടുള്ളത്. ബാങ്കുകാർ ഇത്തരം വിവരങ്ങൾ ആവശ്യപ്പെടാറില്ലെന്നും പോലീസ് പറയുന്നു. വ്യാജ ജോലി വാഗ്ദാനങ്ങൾ, ഉയർന്ന ആദായ നിക്ഷേപ പദ്ധതികൾ തുടങ്ങിയ ഇൻ്റർനെറ്റ് തട്ടിപ്പുകൾക്കെതിരെ പോലീസ് നിരന്തരം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.

തുടർച്ചയായ പരാതികളിൽ നടപടി സ്വീകരിച്ചുവരികയാണ്. ഇരകളാകുന്നവർ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാനും പോലീസ് നിർദ്ദേശിക്കുന്നു. അല്ലെങ്കിൽ 9489205246, 0413-2276144 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്നും പുതുച്ചേരി സൈബർ ക്രൈം പോലീസ് അറിയിച്ചു.

നവംബർ 16 മുതൽ ജനുവരി 14 വരെയാണ് ശബരിമലയിൽ തീർത്ഥാടന കാലം. ഇടയ്ക്കുള്ള ഏതാനും ദിവസങ്ങൾ ഒഴികെ 48 ദിവസം ശബരിമലയിൽ ഭക്തരുടെ തിരക്കാണ്. ശബരിമലയിലെത്തുന്ന ഭക്തരുടെ സുരക്ഷയ്ക്കായി കേരള സംസ്ഥാന സർക്കാരും ദേവസം ബോർഡും ഒന്നിനുപുറകെ ഒന്നായി പല നടപടികളും സ്വീകരിച്ചുവരികയാണ്.

ദേഷ്യം കുറയ്ക്കാന്‍ ഈ പൂവുകള്‍ നിങ്ങളെ സഹായിക്കും
എന്തുപറ്റി? മൂടിപ്പുതച്ച് കിടന്ന് സമാന്ത !
ക്യാപ്റ്റൻ vs ക്യാപ്റ്റൻ; രോഹിത് ശർമ്മയ്ക്ക് മോശം റെക്കോർഡ്
വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം