Lord Krishna’s Idol: വീട്ടിൽ കൃഷ്ണ വിഗ്രഹം ഈ ദിശയിലാണോ? ആപത്ത് വിടാതെ പിന്തുടരും!
Lord Krishna's Idol: കൃഷ്ണ വിഗ്രഹം ഇല്ലാത്ത ഒരു ഹിന്ദു വിശ്വാസിയുടെ വീട് പോലും ഉണ്ടാകില്ല. വീട്ടിലെ ഐശ്വര്യത്തിനായാണ് ശ്രീകൃഷ്ണ വിഗ്രഹം നാം വയ്ക്കുന്നത്. എന്നാൽ ശ്രീ കൃഷ്ണ വിഗ്രഹം വീട്ടിൽ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

വീട്ടിലെ പൂജാമുറിയിലെ സ്ഥിരം സാനിധ്യമാണ് കൃഷ്ണ വിഗ്രഹം. വീട്ടിലെ ഐശ്വര്യത്തിനായാണ് ശ്രീകൃഷ്ണ വിഗ്രഹം നാം വയ്ക്കുന്നത്. ശ്രീ കൃഷ്ണ വിഗ്രഹം വീട്ടിൽ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം
കൃഷ്ണ വിഗ്രഹം വയ്ക്കേണ്ട ദിശ
കൃഷ്ണ വിഗ്രഹം വയ്ക്കേണ്ട ദിശയാണ് ഏറ്റവും പ്രധാനം. ഒരു കാരണവശാലും വിഗ്രഹം തെക്കോട്ട് വയ്ക്കരുത്. പടിഞ്ഞാറും നല്ലതല്ല. വാസ്തു ശാസ്ത്രം പ്രകാരം കിഴക്കോട്ടോ വടക്കോട്ടോ ദർശനമായി വയ്ക്കുന്നതാണ് ഉചിതം. വടക്ക് കിഴക്ക് മൂലയിൽ വീടിന്റെ ഈശാനകോണില്‍ കൃഷ്ണ വിഗ്രഹം വയ്ക്കുന്നത് ഏറെ ഉത്തമമാണ്.
പൂജാമുറി
പൂജാമുറിയിൽ വിഗ്രഹം വയ്ക്കുന്നതാണ് ഉത്തമമം. ഹാളിലും വയ്ക്കാം. എന്നാൽ ഒരിക്കലും അടുക്കളയിലോ ബെഡ്റൂമിലോ വിഗ്രഹം വയ്ക്കരുത്. അതുപോലെ വെറും തറയിലും അരുത്. ഒരു പീഠത്തില്‍ മഞ്ഞപ്പട്ട് വിരിച്ച് അതില്‍ വിഗ്രഹം വയ്ക്കുന്നതാണ് അത്യുത്തമമം.
അലങ്കാരം
തലയ്ക്ക് മുകളിൽ വരുന്ന സ്ഥാനത്ത് വിഗ്രഹം വയ്ക്കരുത്. അതുപോലെ കൈ ഉയർത്തി എടുക്കേണ്ട വിധത്തിലും ആകരുത്. മഞ്ഞപ്പട്ട്, മയില്‍പ്പീലി, ഓടക്കുഴല്‍, മഞ്ചാടിക്കുരു, കുന്നിക്കുരു എന്നിവയെല്ലാം കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ താലത്തിൽ ഭഗവാന് അലങ്കാരമായി വയ്ക്കാം.
സൂക്ഷിക്കുക
പൊട്ടിയതോ വിള്ളലുള്ളതോ ആയ കൃഷ്ണ വിഗ്രഹങ്ങൾ വീട്ടിൽ വയ്ക്കരുത്. അത് ദോഷകരമാണ്. ശ്രീ കൃഷ്ണ വിഗ്രഹം മാത്രമല്ല, ചിത്രങ്ങളാണെങ്കിലും മറ്റ് വിഗ്രഹങ്ങളാണെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. കൂടാതെ പൊടി തട്ടാതെ വൃത്തിയായി സൂക്ഷിക്കുകയും വേണം.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല)