Sabarimala Darshan: ഇനി ഫ്ലൈ ഓവർ കയറാതെ ദർശനം; ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ സമയം ലഭിക്കും

Sabarimala Darshan New Policy: ശബരിമലയിലെ ഈ പുതിയ മാറ്റത്തിലൂടെ പതിനെട്ടാം പടി കയറിവരുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് കൂടുതൽ സമയം ലഭിക്കുന്നതായിരിക്കും. വിഷു പൂജയ്ക്കായുള്ള തിരക്ക് കൂടി പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

Sabarimala Darshan: ഇനി ഫ്ലൈ ഓവർ കയറാതെ ദർശനം; ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ സമയം ലഭിക്കും

Sabarimala

Published: 

15 Mar 2025 06:52 AM

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് (sabarimala devotees) ഫ്ലൈ ഓവർ കയറാതെ ദർശനം നടത്താനുള്ള സൗകര്യം ഒരുക്കി ദേവസ്വം ബോർഡ്. ഫ്ലൈ ഓവർ കയറാതെ തന്നെ കൊടിമരച്ചുവട്ടിൽ നിന്ന് ശ്രീകോവിലിന് മുന്നിലെത്തി തീർത്ഥാടകർക്ക് ദർശനം നടത്താനുള്ള സൗകര്യമാണ് ഒരുക്കിയത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. കൊടിമരത്തിന് ഇരുവശങ്ങളിലൂടെയും ബലിക്കൽപ്പുര കയറിയാണ് ദർശനം നടത്തേണ്ടത്. ഇതിലൂടെ ഫ്ലൈ ഓവർ ഒഴിവാക്കാൻ സാധിക്കും.

ശബരിമലയിലെ ഈ പുതിയ മാറ്റത്തിലൂടെ പതിനെട്ടാം പടി കയറിവരുന്ന അയ്യപ്പഭക്തർക്ക് ദർശനത്തിന് കൂടുതൽ സമയം ലഭിക്കുന്നതായിരിക്കും. വിഷു പൂജയ്ക്കായുള്ള തിരക്ക് കൂടി പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഇരുമുടിയില്ലാതെ ദർശനം നടത്തുന്നവർക്കായി മറ്റൊരുവഴിയും ക്രമീകരിച്ചിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡൻറ് പിഎസ് പ്രശാന്ത് പറഞ്ഞു.

ശബരിമല മാസ്റ്റർ പ്ലാനിൽ പറഞ്ഞട്ടുള്ളതാണ് നേരിട്ടുള്ള ദർശനം. കഴിഞ്ഞ തീർത്ഥാടനകാലം മുതലാണ് ഇത് നടപ്പാക്കുന്നതിനെ കുറിച്ച് ദേവസ്വം ബോർഡ് സജീവമായി ചർച്ച തുടങ്ങിയത്. തന്ത്രിയുടെയും ഹൈക്കോടതിയുടെയും അനുമതിയോടെയാണ് നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. മീനമാസ പൂജകൾക്കായി ശബരിമല നട 13നാണ് തുറന്നത്. ഒരാഴ്ചയ്ക്ക് ശേഷം 19നാണ് നട അടയ്ക്കുക.

അതേസമയം പുതിയ ദർശന രീതി നടപ്പാക്കുന്നതിനായുള്ള വിവിധ സംവിധാനങ്ങളുടെ പണികൾ നടന്നുവരികയാണ്. പ്ലാറ്റ്ഫോം, ബാരിക്കേഡ്, കാണിക്കവഞ്ചി തുടങ്ങിയവയുടെ പണികളാണ് പുരോ​ഗമിച്ചുകൊണ്ടിരിക്കുന്നത്. അഷ്ടാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം തുടങ്ങിയ വഴിപാടുകൾ ഉള്ളവർക്ക് പ്രത്യേക ക്യൂവും ഏർപ്പെടുത്തുമെന്നാണ് ദേവസ്വം ബോർഡ് അറിയിച്ചത്.

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ