Mahanavami: നവരാത്രി നിറവിൽ ക്ഷേത്രങ്ങൾ; ഇന്ന് മഹാനവമി

Mahanavami Celebrations: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. സരസ്വതി മണ്ഡപത്തിന് സമീപമുള്ള ഹാളിലാണ് ചടങ്ങുകൾ നടക്കുന്നത്. കേരളത്തിൽ നാളെയാണ് വിദ്യാരംഭം.

Mahanavami:  നവരാത്രി നിറവിൽ ക്ഷേത്രങ്ങൾ; ഇന്ന് മഹാനവമി

Image Credits: Social Media

Updated On: 

12 Oct 2024 06:44 AM

തിരുവനന്തപുരം: വിശയദശമിയെ വരവേൽക്കാനൊരുങ്ങി ക്ഷേത്രങ്ങൾ. ഇന്ന് ഭക്തജനങ്ങൾ മഹാനവമി ആഘോഷിക്കും. ക്ഷേത്രങ്ങളിൽ സരസ്വതീപൂജ, ഗ്രന്ഥപൂജ, ആയുധപൂജ, വാഹനപൂജ എന്നിവ നടക്കും. വെള്ളിയാഴ്ചയാണ് 9 ദിവസത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാ​ഗമായി ഭക്തർ പുസ്തങ്ങളും ആയുധങ്ങളും പൂജയ്ക്ക് വച്ചത്. നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. സരസ്വതി മണ്ഡപത്തിന് സമീപമുള്ള ഹാളിലാണ് ചടങ്ങുകൾ നടക്കുന്നത്. കേരളത്തിൽ നാളെയാണ് വിദ്യാരംഭം.

മഹാനവമി ദിവസമായ ഇന്ന് ക്ഷേത്രങ്ങളിൽ ഗ്രന്ഥപൂജ, സരസ്വതീ പൂജ എന്നീ വിശേഷാൽ പൂജകൾ തൊഴാൻ ഭക്തജനങ്ങൾ ‌ഒഴുകിയെത്തും. നവരാത്രി പ്രമാണിച്ച് ക്ഷേത്രങ്ങളിലെ സരസ്വതീ മണ്ഡപത്തിൽ വൈകിട്ട് സംഗീതാർച്ചനകളും മറ്റു കലാപരിപാടികളും നടക്കും. രാത്രി നവരാത്രി വിളക്ക്, നിറമാല എന്നിവയും നടക്കും. ദുർ​​​ഗാദേവീ തിലോത്തമയുടെ രൂപം കൊണ്ട് മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി. മഹാദേവന്‍റെ നിർദ്ദേശ പ്രകാരം ദുർഗാദേവീയായി അവതരിച്ച പാർവ്വതീദേവി 9 ദിവസത്തെ യുദ്ധത്തിനൊടുവിൽ മഹിഷാസുരനെ വധിച്ചു എന്നാണ് ഐതീഹ്യം. മനിഷാസുരന്‍റെ വധത്തിന്മേലുള്ള വിജയത്തിന്‍റെ ആഘോഷമാണ് വിജയദശമി. തിന്മയുടെ മേലുള്ള നൻമയുടെ വിജയമായും വിശയദശമിയെ കാണുന്നു.

വിജയദശമി ദിനമായ നാളെ രാവിലെ മുതൽ തന്നെ ക്ഷേത്രങ്ങളിൽ സരസ്വതീ പൂജ, വിദ്യാരംഭം എന്നിവ തുടങ്ങും. കന്നിമാസത്തിലെ കറുത്തവാവിന് ശേഷമുള്ള വെളുത്ത പക്ഷത്തിൽ പ്രഥമ മുതൽ നവമി വരെയുള്ള ഒമ്പത് ദിവസങ്ങളിൽ സരസ്വതി ദേവിയെ ആരാധിച്ച് പൂജകൾ നടത്തുന്നതാണ് നവരാത്രി ആഘോഷം. ഒമ്പത് രാത്രിയും പത്ത് പകലുമായി നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷത്തിൽ ആദിപരാശക്തിയുടെ ഒമ്പത് രൂപങ്ങളെയാണ് ഭക്തർ ആരാധിക്കുക. നാളെ വിജയ ദശമി നാളിലെ വിദ്യാരംഭത്തോടെ നവരാത്രി ആഘോഷങ്ങൾ സമാപിക്കും. വിദ്യാരംഭത്തോടൊപ്പം നാളെ ക്ഷേത്രങ്ങളിൽ പൂജയെടുപ്പ് നടക്കും. കരുന്നുകൾ കുറിക്കും. ക്ഷേത്രങ്ങൾക്ക് പുറമെ കലാ-സാംസ്കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തും.

ദേവീക്ഷേത്രങ്ങൾക്ക് പുറമെ മറ്റു ക്ഷേത്രങ്ങളിലും മഹാനവമിയുടെ ഭാഗമായി വിശേഷാൽ പൂജകളും വിദ്യാരംഭവും നടക്കും. സ്കൂളുകളിലും കലാപഠന കേന്ദ്രങ്ങളിലും ഗ്രന്ഥംവയ്പ്പ്, വിദ്യാരംഭം എന്നിവ നടത്തുന്നുണ്ട്. സംസ്ഥാനത്ത് അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രിയാഘോഷത്തില്‍ പ്രാധാന്യം. ഈ ദിവസങ്ങൾ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്.

കൊല്ലൂർ മൂകാംബികാ ക്ഷേത്രം, കോട്ടയം പനച്ചിക്കാട് സരസ്വതി ക്ഷേത്രം, വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബികാ ക്ഷേത്രം, ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, ആവണംകോട് സരസ്വതി ക്ഷേത്രം എന്നിവിടങ്ങളിലാണ് കേരളത്തിൽ പ്രധാനമായും വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നത്. നവരാത്രി ആഘോഷങ്ങളോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Related Stories
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ