5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Devotees: ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; വ്യാഴാഴ്ച മാത്രം ദര്‍ശനത്തിനെത്തിയത് 96,007പേര്‍; ഈ സീസണിലെ വലിയ തിരക്ക്

Sabarimala Temple Witnesses Heavy Rush : സ്‌പോട്ട് ബുക്കിങ്ങിലും വൻ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ മാത്രം 22,121 പേർ സ്‌പോട്ട് ബുക്കിങ്ങിലൂടെ ദർശനം സാധ്യമാക്കിയത്. പകല്‍ 12 വരെ 46,000 പേരാണ് പമ്പ വഴി എത്തിയത്.

Sabarimala Devotees: ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; വ്യാഴാഴ്ച മാത്രം ദര്‍ശനത്തിനെത്തിയത് 96,007പേര്‍;  ഈ സീസണിലെ വലിയ തിരക്ക്
ശബരിമലയില്‍ ദര്‍ശനത്തിനായുള്ള വരി Image Credit source: PTI
sarika-kp
Sarika KP | Published: 20 Dec 2024 20:52 PM

ശബരിമല: ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. വ്യാഴാഴ്ച (ഡിസംബർ 19) മാത്രം ദർശനത്തിനെത്തിയത് 96,007പേര്‍. ഈ മണ്ഡലകാലത്തെ ഏറ്റവും വലിയ തിരക്കാണിത്. സ്‌പോട്ട് ബുക്കിങ്ങിലും വൻ വർധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ മാത്രം 22,121 പേർ സ്‌പോട്ട് ബുക്കിങ്ങിലൂടെ ദർശനം സാധ്യമാക്കിയത്. പകല്‍ 12 വരെ 46,000 പേരാണ് പമ്പ വഴി എത്തിയത്. പുല്‍മേട് വഴി 3016 പേരും എരുമേലി കാനനപാത വഴി 504 പേരും എത്തി. ഇതില്‍ 70,000 പേര്‍ വെര്‍ച്വല്‍ ക്യൂ വഴിയാണ് ദർശനത്തിനെത്തിയത്.

ഇന്നും (ഡിസംബർ 20) ഭക്തജനത്തിരക്കിൽ കാര്യമായ വർധനയുണ്ട്. ഉച്ചയ്ക്കു 12 മണിവരെ 54099 ഭക്തരാണ് സന്നിധാനത്തേക്ക് എത്തിയത്.വൈകിട്ട് അഞ്ചുവരെ വെര്‍ച്വല്‍ ക്യൂ, സ്‌പോട്ട് ബുക്കിങ് വഴി 70,964 പേര്‍ ശബരിമലയിലെത്തി. പകല്‍ 12വരെ പമ്പ വഴി 51,818 പേരും പുല്‍മേടുവഴി 2281 പേരുമാണ് എത്തിയത്. ഇതില്‍ സ്പോട്ട് ബുക്കിങ് മാത്രം 11,657 പേര്‍.

എന്നാൽ മണ്ഡലക്കാലത്തിലെ ഏറ്റവും വലിയ തിരക്കുണ്ടായിട്ടും ഭക്തർക്ക് സു​ഗമമായി ദർശനം നടത്താൻ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സാധിച്ചെന്ന് സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ ബി കൃഷ്ണകുമാര്‍ പറഞ്ഞു. മണ്ഡലപൂജയോടനുബന്ധിച്ച് വരുംദിവസങ്ങളില്‍ ഒരുലക്ഷത്തിലേറെപേര്‍ എത്തുമെന്ന് കണക്കാക്കി കൃത്യമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യൂവിന്റെ നീളം കൂടുന്നുണ്ടെങ്കിലും യാതൊരു തിക്കും തിരക്കുമില്ലാതെ ഭം​ഗിയായി ദർശനം നടത്തി മടങ്ങാൻ സാധിക്കുന്ന സന്തോഷത്തിലാണ് ഭക്തജനങ്ങൾ.

Also Read: വർഷത്തിൽ ഒരിക്കൽ മാത്രം അയ്യന് ചാർത്തുന്ന തങ്ക അങ്കി; കൂടുതൽ വിവരങ്ങളറിയാം

അർധവാർഷിക പരീക്ഷകൾ അവസാനിച്ചതും ക്രിസ്മസ് അവധിയായതിനാലും വരും ദിവസങ്ങളിൽ കുട്ടികൾ അടക്കമുള്ള കൂടുതൽ അയപ്പമാർ സന്നിധാനത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള എല്ലാ മുന്നോരുക്കങ്ങളും ഉന്നതതലത്തിൽ നടത്തിയിട്ടുണ്ടെന്നും സ്‌പെഷൽ ഓഫീസർ അറിയിച്ചു. മണ്ഡലപൂജ, തങ്കഅങ്കി ഘോഷയാത്രയുമായി ബന്ധപ്പെട്ടു വ്വർചൽ ക്യൂ അടക്കമുള്ള കാര്യങ്ങളിൽ ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. 25നാണ് തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്നത്. 26ന് മണ്ഡലമഹോത്സവത്തിനു സമാപനം കുറിച്ചുകൊണ്ട് നട അടയ്ക്കും. ദേവസ്വം വകുപ്പുമന്ത്രി വിഎൻ വാസവൻ നേരിട്ടെത്തി തങ്കഅങ്കി ഘോഷയാത്ര – മണ്ഡലപൂജ ക്രമീകരണങ്ങൾ വിലയിരുത്തും.

അതേസമയം കാനനപാതയിലൂടെ സന്നിദാനത്ത് എത്തുന്ന അയപ്പ ഭക്തർക്ക് പ്രത്യേക പരിഗണന നൽകുമെന്ന് ദേവസ്വം വകുപ്പ് അറിയിച്ചിരുന്നു. എരുമേലി വഴി വരുന്നവർക്ക് പ്രത്യേക പാസ് അനുവദിക്കാനാണ് തീരുമാനമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചിരുന്നു. എരുമേലി വഴി കിലോമീറ്ററുകൾ താണ്ടി കാനനപാതയിലൂടെ ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തർക്ക് പ്രത്യേക പരിഗണന വേണമെന്നത് ദീർഘനാളത്തെ ആവശ്യമാണെന്നും ഇത് ഉന്നതതല യോ​ഗം ചെയ്യുകയും തീർത്ഥാടകർക്ക് അനുകൂലമായി തീരുമാനമെടുക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതോടെ കാനന പാതയിലൂടെ എത്തുന്ന ഭക്തർ പരമ്പരാഗത പാത ഒഴിവാക്കി നടപ്പന്തലിൽ എത്തി, അവിടെയുള്ള വരിയും ഒഴിവാക്കി നേരെ പതിനെട്ടാംപടി കയറി ദർശനം നടത്താനാണ് അവസരം ഒരുക്കിയിരിക്കുന്നത്.