Monthly Financial Horoscope: ഈ നാല് രാശിക്കാർക്ക് ഫെബ്രുവരിയിൽ സാമ്പത്തിക നഷ്ടം ഉറപ്പ്; കാരണം ഇതാണ്

February Month Financial Horoscope: വർഷത്തിൻ്റെ രണ്ടാം മാസം തുടങ്ങുമ്പോൾ ചില രാശിക്കാരെ സംബന്ധിച്ച് അത്ര ശുഭകരമായ കാര്യങ്ങളല്ല നടക്കാൻ പോകുന്നത്. കാരണം ഈ മാസം, ഗ്രഹങ്ങളുടെയും നക്ഷത്രരാശികളുടെയും മാറ്റങ്ങൾ ചില രാശിക്കാരെ പ്രതികൂലമായാണ് ബാധിക്കുന്നത്. രാശിഫലങ്ങളുടെ അടിസ്ഥാനത്തിൽ ചില രാശിക്കാർക്ക് സാമ്പത്തികമായി വലിയ ഉയർച്ച താഴ്ചകൾ നേരിടേണ്ടി വന്നേക്കാം.

Monthly Financial Horoscope: ഈ നാല് രാശിക്കാർക്ക് ഫെബ്രുവരിയിൽ സാമ്പത്തിക നഷ്ടം ഉറപ്പ്; കാരണം ഇതാണ്

Represental Image

neethu-vijayan
Published: 

02 Feb 2025 11:35 AM

പുതുവർഷത്തെ വളരെ പ്രതീക്ഷയോടെയാണ് പലരും സ്വീകരിച്ചത്. ഇന്ന് ഫെബ്രുവരി രണ്ട് ശനി. 2025ലെ രണ്ടാം മാസത്തിലാണ് നമ്മൾ ഇപ്പോൾ നിൽകുന്നത്. 2025 പിറന്നപ്പോൾ സാമ്പത്തികമായും മറ്റും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചവരുണ്ട്. ശനിയും ബുധനും ചേർന്ന് രാജയോഗം സൃഷ്ടിക്കപ്പെടുമ്പോൾ ഇതിലൂടെ ജീവിതത്തിൽ മാറ്റം വന്ന പല രാശിക്കാരുമുണ്ട്. രാശിഫലം എപ്പോഴും നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളുടെ സൂചനയാണ്.

വർഷത്തിൻ്റെ രണ്ടാം മാസം തുടങ്ങുമ്പോൾ ചില രാശിക്കാരെ സംബന്ധിച്ച് അത്ര ശുഭകരമായ കാര്യങ്ങളല്ല നടക്കാൻ പോകുന്നത്. കാരണം ഈ മാസം, ഗ്രഹങ്ങളുടെയും നക്ഷത്രരാശികളുടെയും മാറ്റങ്ങൾ ചില രാശിക്കാരെ പ്രതികൂലമായാണ് ബാധിക്കുന്നത്. രാശിഫലങ്ങളുടെ അടിസ്ഥാനത്തിൽ ചില രാശിക്കാർക്ക് സാമ്പത്തികമായി വലിയ ഉയർച്ച താഴ്ചകൾ നേരിടേണ്ടി വന്നേക്കാം. ചിലരിലാകട്ടെ പണത്തിൻ്റെ വരവ് കുറയുകയും സാമ്പത്തികമായി നഷ്ടം സംഭവിക്കുകയുെം ചെയ്യുന്നു. ചെലവുകൾ വർദ്ധിക്കുന്നതോ മുടക്കിയ പണം നഷ്ടമാകുന്നതിലൂടെയോ ഇങ്ങനെ സംഭവിക്കാം.

സാമ്പത്തിക മാന്ദ്യം നേരിടുന്ന രാശിക്കാർ

മിഥുനം – ഈ മാസം നിങ്ങൾക്ക് ചെലവുകൾ വളരെ കൂടുതലായിരിക്കും. എന്നാൽ ചെലവുകൾക്കനുസരിച്ച് വരുമാനം ഇല്ലാത്തത് സാമ്പത്തികമായി നിങ്ങളെ വളരെയധികം ബാധിക്കുന്നു. കഴിവതും അതിക ചെലവുകൾ ഒഴിവാക്കുക. പ്രധാനമായ കാര്യങ്ങൾക്കുള്ള പണം മാറ്റിവയ്ക്കുക. അല്ലാത്തപക്ഷം നിങ്ങൾ കടക്കെണിയിലാകാൻ സാധ്യതയുണ്ട്.

കർക്കിടകം – ചെലവുകൾ കാരണം സാമ്പത്തിക സ്ഥിതി മോശമാകുന്ന മറ്റൊരു രാശിക്കാരാണ് കർക്കിടകം. വലിയ സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യതയാണ് ഇവരിൽ കാണുന്നത്. ചിന്തിക്കാതെ പണം നിക്ഷേപിക്കുന്നത് നിങ്ങള്ക്ക് വലിയ നഷ്ടം വരുത്തിവയ്ക്കുന്നു. എന്നാൽ നിങ്ങൾക്ക് പണം നിക്ഷേപിക്കണമെങ്കിൽ അത് ഈ മാസം ആദ്യം തന്നെ ചെയ്യുന്നതാണ് ഉചിതം.

തുലാം – തുലാം രാശികാർക്ക് ഈ മാസം സാമ്പത്തികമായി വളരെയധികം ഉയർച്ച താഴ്ചകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് പണം ലഭിക്കും, പക്ഷേ നിങ്ങളുടെ ചെലവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ പണം തികയാതെ വരുന്നു. വളരെ വെല്ലുവിളി നിറഞ്ഞ ഒരു മാസത്തിലൂടെയാണ് നിങ്ങൾ കടന്നുപോകുന്നത്. അതിനാൽ അനാവശ്യമായി പണം ചെലവഴിക്കുന്നത് ഒഴിവാക്കുക.

കുംഭം – സാമ്പത്തികമായി, ഒരുപാട് കഷ്ടതകൾ അനുഭവിക്കാനുള്ള സാധ്യതയുണ്ട്. ചെലവുകൾ വർദ്ധിക്കുന്നത് തന്നെയാണ് ഇതിനുള്ള കാരണം. നിങ്ങളുടെ കുടുംബാംഗങ്ങളെ സന്തോഷിപ്പിക്കുന്നതിന് ധാരാളം പണം ചെലവഴിക്കുന്നു. അതിനാൽ നിങ്ങൾ വളെയധികം മാനസിക സമ്മർദ്ദം നേരിടേണ്ടി വന്നേക്കാം.

സമ്പത്ത് വർദ്ധിപ്പിക്കാൻ ചെയ്യേണ്ടത്

സാമ്പത്തിക നഷ്ടം നേരിടുന്ന രാശിക്കാർ എല്ലാ ദിവസവും രാവിലെ കുളിച്ചതിന് ശേഷം ലക്ഷ്മി ദേവിയെ വന്ദിക്കുക. വിളക്ക് കൊളുത്തി ലക്ഷ്മി ദേവിയെ പ്രാർത്ഥിക്കാം. മാസത്തലെ എല്ലാ വെള്ളിയാഴ്ചകളിലും നിങ്ങളുടെ അടുത്തുള്ള ക്ഷേത്രത്തിലെത്തി ലക്ഷ്മി ദേവിക്ക് വഴിപാട് കഴുക്കുന്നതും നല്ലതാണ്. ലക്ഷ്മി ദേവിയുടെ മുന്നിൽ നെയ്യ് വിളക്ക് കത്തിച്ച് കനകധാര സ്തോത്രം ചൊല്ലുന്നതിലൂടെയും സാമ്പത്തിക നഷ്ടം പിടിച്ചുനിർത്താൻ കഴിയും.

(നിരാകരണം: മുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ഇൻ്റർനെറ്റിൽ ലഭ്യമായ വിവരങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)

Related Stories
Lunar Eclipse 2025: വർഷത്തിലെ ആദ്യ ചന്ദ്രഗ്രഹണം, ഹോളിക്ക് ശേഷം 3 രാശിക്കാരുടെ ജീവിതത്തിൽ വെല്ലുവിളികൾ
Happy Holi 2025 : തിന്മയുടെ മേല്‍ നന്മ വിജയം നേടിയതിന്റെ പ്രതീകം; നിറങ്ങളുടെ ആഘോഷങ്ങള്‍ക്ക് പറയാനുള്ളത് നിരവധി ഐതിഹ്യങ്ങളുടെ കഥ; ഹോളിക്ക് പിന്നില്‍
Today’s Horoscope : സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട ! പലതാണ് പ്രശ്‌നങ്ങള്‍, ഈ നാളുകാര്‍ ജാഗ്രതൈ; രാശിഫലം നോക്കാം
Sabarimala: മീനമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും; നട അടയ്ക്കുന്നത് 19ന്
Malayalam Astrology: ആറ് ഗ്രഹങ്ങളുടെ സംയോജനം ഈ രാശിക്കാർക്ക് ഭാഗ്യവും പെട്ടെന്നുള്ള സാമ്പത്തിക നേട്ടവും
Today Horoscope: യാത്രകൾ മാറ്റിവയ്ക്കുക, ജോലികൾ നഷ്ടമായേക്കാം; അറിയാം ഇന്നത്തെ നക്ഷത്രഫലം
അശ്വിന്‍ പറയുന്നു, 'ഈ ടീമാണ് നല്ലത്'
ഹോളി ആഘോഷിച്ചോളൂ! കണ്ണുകളുടെ ആരോ​ഗ്യം ശ്രദ്ധിക്കണേ
ഐപിഎലിൽ നിന്ന് പിന്മാറിയ വിദേശതാരങ്ങൾ
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!