5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Gold Dreams: സ്വർണം സ്വപ്നത്തിൽ കണ്ടാൽ? അർഥം ഇതാണ്

Meaning of Gold in Your Dreams: സ്വപ്നത്തിൽ സ്വർണ്ണാഭരണങ്ങൾ നിലത്ത് കിടക്കുന്നത് കാണുന്നത് നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക നഷ്ടം സംഭവിക്കുമെന്നതിൻ്റെ സൂചനയായിരിക്കാം. ഇത് നിങ്ങളുടെ വീടിൻ്റെ ബഡ്ജറ്റിൻ്റെ തകർച്ചയെയും

Gold Dreams: സ്വർണം സ്വപ്നത്തിൽ കണ്ടാൽ? അർഥം ഇതാണ്
Gold DreamsImage Credit source: TV9 Network
arun-nair
Arun Nair | Published: 04 Mar 2025 16:19 PM

സ്വപ്നത്തിൽ വിശ്വസിക്കുന്നവരാണോ നിങ്ങൾ? സ്വപനം അത്ര ചെറിയ കാര്യമല്ല. സ്വപ്നങ്ങൾക്ക് പലതിനും അർഥങ്ങളുണ്ട്. അവ ജീവിതത്തിലെ പല തരത്തിലുള്ള ഘട്ടങ്ങളെയാണ് കാണിക്കുന്നത്. ഇവിടെ നമ്മൾ പരിശോധിക്കാൻ പോകുന്നത്. സ്വർണാഭരണങ്ങളുമായി ബന്ധപ്പെട്ട സ്വപ്നമാണ്. സ്വപ്നത്തിൽ നിങ്ങൾ സ്വർണ്ണാഭരണങ്ങൾ കാണുന്നതിന് പലതരത്തിലുള്ള കാരണങ്ങളുണ്ട്. ഇത് പല വിധമാകാം, ആഭരണങ്ങൾ നിലത്ത് കിടക്കുന്നത് കണ്ടേക്കാം, ആഭരണങ്ങൾ വാങ്ങുന്നത് കണ്ടേക്കാം,സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നതും കണ്ടേക്കാം. ഇവക്കെല്ലാം ചില അർഥങ്ങളുണ്ട്. പല തരത്തിൽ സ്വർണാഭരണങ്ങളുമായി ബന്ധപ്പെട്ട സ്വപ്നങ്ങൾ വിശദീകരിക്കുകയാണ് ഉത്തരേന്ത്യൻ ജ്യോതിഷിയും വാസ്തു വിദഗ്ദ്ധയുമായ ഡോ.ആരതി ദഹിയ. ആരതി പറയുന്നത് ഇപ്രകാരമാണ്.

സ്വർണ്ണാഭരണങ്ങൾ നിലത്ത് കിടക്കുന്നത്

നിങ്ങളുടെ സ്വപ്നത്തിൽ സ്വർണ്ണാഭരണങ്ങൾ നിലത്ത് കിടക്കുന്നത് കാണുന്നത് നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക നഷ്ടം സംഭവിക്കുമെന്നതിൻ്റെ സൂചനയായിരിക്കാം. ഇത് നിങ്ങളുടെ വീടിൻ്റെ ബഡ്ജറ്റിൻ്റെ തകർച്ചയെയും സൂചിപ്പിക്കാം. ഇത്തരം സ്വപ്നങ്ങൾ കാണുന്നുണ്ടെങ്കിൽ, സമീപഭാവിയിൽ പണം ചെലവഴിക്കുമ്പോൾ നിങ്ങൾ അൽപ്പം ജാഗ്രത പാലിക്കണം.നിങ്ങൾ തെറ്റായ സ്ഥലത്ത് പണം ചെലവഴിക്കുന്നത് ഒഴിവാക്കണം എന്നാണ്.

ALSO READ: ഭാര്യയെക്കുറിച്ചുള്ള ഈ രഹസ്യങ്ങൾ നിങ്ങൾക്കറിയാമോ? കുടുംബം തകരാൻ വേറൊന്നും വേണ്ട!

സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നത്

നിങ്ങൾ സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നത് സ്വപ്നം കണ്ടാൽ, അത് നിങ്ങൾക്കുള്ളൊരു ശുഭസൂചനയാണ്. “സ്വപ്ന ശാസ്ത്ര പ്രകാരം, അത്തരമൊരു സ്വപ്നം അർത്ഥമാക്കുന്നത് ഉടൻ തന്നെ ഭാഗ്യം നിങ്ങളെ തേടിയെത്തുമെന്നും ഇതിനൊപ്പം ജീവിതത്തിൽ വലിയ വിജയം ഉണ്ടാവുമെന്നുമാണ്.

ഒരു സ്വപ്നത്തിൽ സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നത്

സ്വർണ്ണാഭരണങ്ങൾ ധരിച്ചിരിക്കുന്നതായി സ്വപ്നത്തിൽ കാണുന്നത് നിങ്ങൾക്ക് ഒരു അശുഭ സൂചനയാണ്. അത്തരമൊരു സ്വപ്നം സൂചിപ്പിക്കുന്നത് അടുത്ത ബന്ധുക്കളിൽ ഒരാളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ചില മോശം വാർത്തകൾ സമീപഭാവിയിൽ നിങ്ങൾക്ക് ലഭിച്ചേക്കാമെന്നാണ്. നിങ്ങളുടെ വീട്ടിലെ ആരുടെയും ആരോഗ്യത്തിൽ അശ്രദ്ധ കാണിക്കരുതെന്നും എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ ഉടൻ ഒരു ഡോക്ടറെ സമീപിക്കണമെന്നും ഇതിന് അർഥമുണ്ട്.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങൾ മാത്രമാണ്, ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)