AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Maundy Thursday: യേശുദേവന്റെ അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹവ്യാഴം; പ്രാർത്ഥനയോടെ ക്രൈസ്തവർ

Maundy Thursday: യേശുനാഥൻ സ്വയം അപ്പവും വീഞ്ഞുമായി മാറി ശിഷ്യന്മാർക്ക് വിഭജിച്ച് നൽകുകയും, താഴ്മയുടെയും വിനയത്തിന്റെയും അടയാളമായി ശിഷ്യന്മാരുടെ കാൽ കഴുകിയതും, വിശുദ്ധ കുർബാന ഔദ്യോ​ഗികമായി പ്രഖ്യാപിച്ചതും ഇന്നേ ദിവസമാണ്.

Maundy Thursday: യേശുദേവന്റെ അന്ത്യ അത്താഴ സ്മരണയിൽ ഇന്ന് പെസഹവ്യാഴം; പ്രാർത്ഥനയോടെ ക്രൈസ്തവർ
യേശുക്രിസ്തു ശിഷ്യന്മാരുടെ കാൽ കഴുകുന്നുImage Credit source: Pinterest
nithya
Nithya Vinu | Published: 17 Apr 2025 07:22 AM

ക്രിസ്തുദേവന്റെ അന്ത്യ അന്താഴത്തിന്റെ ഓർമ പുതുക്കി ക്രൈസ്തവർ ഇന്ന് പെസഹ വ്യാഴാഴ്ചയായി ആചരിക്കുന്നു. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടക്കും. യേശുക്രിസ്തു പന്ത്രണ്ട് ശിഷ്യന്മാരുടെ കാൽ കഴുകിയതിന്റെ സ്മരണയ്ക്കായി കാൽ കഴുകൽ ശുശ്രൂഷകളുമുണ്ടാകും.

‘കടന്നുപോകൽ’ എന്നാണ് പെസഹ എന്ന വാക്കിനർത്ഥം. യേശുനാഥൻ സ്വയം അപ്പവും വീഞ്ഞുമായി മാറി ശിഷ്യന്മാർക്ക് വിഭജിച്ച് നൽകുകയും, താഴ്മയുടെയും വിനയത്തിന്റെയും അടയാളമായി ശിഷ്യന്മാരുടെ കാൽ കഴുകിയതും, വിശുദ്ധ കുർബാന ഔദ്യോ​ഗികമായി പ്രഖ്യാപിച്ചതും ഇന്നേ ദിവസമാണ്.

പെസഹ വ്യാഴാഴ്ച ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളുണ്ടാകും. കഴക്കൂട്ടം സെന്റ് ജോസഫ് ദൈവാലയത്തിലെ തിരുകർമങ്ങൾ ഇന്ന് 5.30ന് ആരംഭിക്കും. പാദക്ഷാളനം, ദിവ്യകാരുണ്യ പ്രദക്ഷിണം തുടർന്ന് ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും. ശ്രീകാര്യം വിശുദ്ധ ക്രിസ്റ്റഫർ ദൈവാലയത്തിൽ പെസഹവ്യാഴം തിരുകർമങ്ങൾ വൈകിട്ട് 5ന് ആരംഭിക്കും. വൈകിട്ട് നാലുമണിയ്ക്ക് ബസേലിയോസ് ജോസഫ് ബാവ കോതമംഗലം മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിൽ കാൽകഴുകൽ ശുശ്രൂഷകൾ നടക്കും.