5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Astrology Malayalam: ഏപ്രിൽ 12-ന് ശേഷം വലിയ മാറ്റങ്ങൾ; ഇവർക്ക് സാമ്പത്തിക ഉയർച്ച, സ്ഥാനക്കയറ്റം

Free Astrology Malayalam: ചൊവ്വയുടെ അനുഗ്രഹമുണ്ടെങ്കിൽ വ്യക്തികളുടെ ജീവിതത്തിലും വലിയ മാറ്റങ്ങളുണ്ടാവും. ചൊവ്വ ഇപ്പോൾ കർക്കിടകത്തിൽ നീങ്ങുകയാണ് തുടർന്ന് ഏപ്രിൽ 12 ന് പൂയം നക്ഷത്രത്തിലേക്ക് എത്തും

Astrology Malayalam: ഏപ്രിൽ 12-ന് ശേഷം വലിയ മാറ്റങ്ങൾ; ഇവർക്ക് സാമ്പത്തിക ഉയർച്ച, സ്ഥാനക്കയറ്റം
Astrology MalayalamImage Credit source: TV9 Network
arun-nair
Arun Nair | Updated On: 07 Apr 2025 09:33 AM

ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിൻ്റെയും, നക്ഷത്രത്തിന്റെയും ചലനത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളിൽ അവരുടെ നക്ഷത്രം മാറ്റും. ഇത്തരത്തിലുള്ള മാറ്റം ആളുകളെ പല തരത്തിൽ ബാധിക്കുന്നു. ഇത്തരത്തിൽ ഗ്രഹങ്ങളുടെ രാജാവ് എന്ന് അറിയപ്പെടുന്ന ചൊവ്വ തങ്ങളുടെ നക്ഷത്രം മാറുകയാണ്. സമ്പത്ത് കൊണ്ടുവരുന്ന ഗ്രഹമായി കൂടിയാണ് ചൊവ്വ അറിയപ്പെടുന്നത്. ചൊവ്വയുടെ അനുഗ്രഹമുണ്ടെങ്കിൽ വ്യക്തികളുടെ ജീവിതത്തിലും വലിയ മാറ്റങ്ങളുണ്ടാവും. ചൊവ്വ ഇപ്പോൾ കർക്കിടകത്തിൽ നീങ്ങുകയാണ് തുടർന്ന് ഏപ്രിൽ 12 ന് പൂയം നക്ഷത്രത്തിലേക്ക് നീങ്ങും. ഇത് പലർക്കും ഒരു മാറ്റത്തിന്റെ തുടക്കമായിരിക്കും.പൂയം നക്ഷത്രത്തിലേക്കുള്ള ചൊവ്വയുടെ നീക്കം ആർക്കൊക്കെയാണ് പ്രയോജനം ചെയ്യുന്നതെന്ന് നോക്കാം

വൃശ്ചികം

ചൊവ്വയുടെ ഈ സംക്രമം വഴി വൃശ്ചിക രാശിക്കാർക്ക് സാമ്പത്തികമായി ഉയർച്ച ഉണ്ടാവും. സ്വന്തം ബിസിനസ്സോ തൊഴിലോ ചെയ്യുകയാണെങ്കിൽ, ലാഭം കൈവരും. അവിവാഹിതനായ യുവാവാണെങ്കിൽ, ജോലിയിൽ വിജയം , നിങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും പുരോഗതി ലഭിക്കും. നിങ്ങളുടെ പല പ്രശ് നങ്ങളും ഈ സമയത്ത് പരിഹരിക്കപ്പെടും. സ്വത്ത്, ഭൂമി, സ്ഥാനക്കയറ്റം, വ്യാപാരം എന്നിവയെല്ലാം പരിഹരിക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. വളരെക്കാലമായി ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു ജോലി പൂർത്തിയാകും. ആരോഗ്യം മെച്ചപ്പെടും. കുടുംബത്തിൽ സമാധാനം ഉണ്ടാവും.

തുലാം രാശി

ചൊവ്വയുടെ സംക്രമണം വഴി തുലാം രാശിക്കാർക്ക് നേട്ടങ്ങളുണ്ടാവും. ജീവനക്കാർക്ക് ഓഫീസിൽ സ്ഥാനക്കയറ്റവും പുതിയ ഉത്തരവാദിത്തങ്ങളും ലഭിച്ചേക്കാം. ഈ സമയത്ത് ഒരു വാഹനം വാങ്ങാനുള്ള നിങ്ങളുടെ ദീർഘകാല ആഗ്രഹം നിറവേറ്റുന്നതിന് പിന്തുണ ലഭിച്ചേക്കാം. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനവും അന്തസ്സും വർദ്ധിക്കും. കുടുംബത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കാം.

മീനം രാശി

പൂയം നക്ഷത്രത്തിലേക്കുള്ള ചൊവ്വയുടെ ചലനം മീനം രാശിക്കാർക്ക് ഗുണം ചെയ്യും. ധാരാളം നല്ല മാറ്റങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും. അപ്രതീക്ഷിത സ്രോതസ്സിൽ നിന്ന് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ കൈവരാം. ഈ സമയം നിങ്ങളുടെ ജീവിതത്തിൽ വലിയ തീരുമാനങ്ങൾ എടുക്കാൻ കഴിയും. ഈ സമയം വിദ്യാർത്ഥികൾക്ക് ധാരാളം പ്രയോജനങ്ങളുണ്ടാവും. നവദമ്പതികളുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. സുഹൃത്തുക്കൾക്ക് നൽകിയ പണം തിരികെ വന്നേക്കാം. മുൻകൂട്ടി നിശ്ചയിച്ച ജോലികൾ തടസ്സമില്ലാതെ പൂർത്തിയാകും.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)