5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Astrology Tips: വഴക്ക് മാറില്ല, സമാധാനം പോകും; വിവാഹം നിശ്ചയിക്കും മുമ്പ് രാശിപ്പൊരുത്തം നോക്കാം

Astro Tips for Marriage: പൊരുത്തമില്ലാത്ത രണ്ടുപേര്‍ ഒന്നിച്ചാല്‍ ഒന്നുകില്‍ ബന്ധം തെറ്റിപ്പിരിയും ഇല്ലെങ്കില്‍ സമാധാനം ഇല്ലാത്ത ജീവിതം മുന്നോട്ട് നയിക്കേണ്ടി വരും. ജീവിതകാലം മുഴുവന്‍ സമാധാനമില്ലാതെ ജീവിക്കുന്നതിലും എത്രയോ നല്ലതല്ലെ വിവാഹം ചെയ്യുന്നതിന് മുമ്പ് രാശിപ്പൊരുത്തും നോക്കുന്നത്. ഏതെല്ലാം രാശിക്കാരാണ് പരസ്പരം വിവാഹം ചെയ്യാന്‍ പാടില്ലാത്തതെന്ന് നോക്കാം.

Astrology Tips: വഴക്ക് മാറില്ല, സമാധാനം പോകും; വിവാഹം നിശ്ചയിക്കും മുമ്പ് രാശിപ്പൊരുത്തം നോക്കാം
പ്രതീകാത്മക ചിത്രം (Image Credits: rvimages/Getty Images Creative)
shiji-mk
Shiji M K | Published: 17 Nov 2024 16:32 PM

പൊരുത്തമില്ലാത്തവര്‍ തമ്മില്‍ ഒരുമിച്ചാല്‍ എപ്പോഴും പ്രശ്‌നങ്ങളായിരിക്കുമെന്ന് പറഞ്ഞ് കേട്ടിട്ടില്ലേ? വിവാഹക്കാര്യത്തില്‍ മാത്രമല്ല ഈ പൊരുത്തം നോക്കേണ്ടത് സൗഹൃദത്തിലാണെങ്കിലും രാശിപ്പൊരുത്തങ്ങള്‍ക്ക് വലിയ പങ്കുണ്ട്. എന്നാല്‍ സൗഹൃദം തിരഞ്ഞെടുക്കുമ്പോഴെല്ലാം എങ്ങനെയാണല്ലേ രാശിപ്പൊരുത്തം നോക്കുന്നത്? സൗഹൃദത്തിന്റെ കാര്യത്തില്‍ പൊരുത്തം നോക്കല്‍ വിജയിച്ചില്ലെങ്കില്‍ വിവാഹക്കാര്യത്തില്‍ നിങ്ങള്‍ തീര്‍ച്ചയായും അത് ശ്രദ്ധിച്ചേ മതിയാകൂ.

പൊരുത്തമില്ലാത്ത രണ്ടുപേര്‍ ഒന്നിച്ചാല്‍ ഒന്നുകില്‍ ബന്ധം തെറ്റിപ്പിരിയും ഇല്ലെങ്കില്‍ സമാധാനം ഇല്ലാത്ത ജീവിതം മുന്നോട്ട് നയിക്കേണ്ടി വരും. ജീവിതകാലം മുഴുവന്‍ സമാധാനമില്ലാതെ ജീവിക്കുന്നതിലും എത്രയോ നല്ലതല്ലെ വിവാഹം ചെയ്യുന്നതിന് മുമ്പ് രാശിപ്പൊരുത്തും നോക്കുന്നത്. ഏതെല്ലാം രാശിക്കാരാണ് പരസ്പരം വിവാഹം ചെയ്യാന്‍ പാടില്ലാത്തതെന്ന് നോക്കാം.

മേടം-വൃശ്ചികം

തീവ്രസ്വഭാവങ്ങള്‍ക്ക് പേരുകേട്ട രാശികളാണ് മേടവും വൃശ്ചികവും. മേടം രാശിക്കാര്‍ക്ക് എല്ലാത്തിനും തിടുക്കമമാണ്. വൃശ്ചികം രാശിക്കാര്‍ക്ക് ആണെങ്കിലോ തീവ്രവികാരവും. ഈ രണ്ട് സ്വഭാവങ്ങളും അവരുടെ മോശം വശങ്ങളെ പുറത്തുകൊണ്ടുവരും. വൃശ്ചികം രാശിക്കാരിലുണ്ടാകുന്ന അസൂയ വലുതാക്കാന്‍ മേടം രാശിക്കാര്‍ക്ക് സാധിക്കും. മേടം രാശിക്കാരുടെ അക്രമസ്വഭാവത്തിന് കാരണമായി വൃശ്ചികം രാശിക്കാര്‍ മാറുകയും ചെയ്യും. അതിനാല്‍ തന്നെ ഇവര്‍ ഒന്നിക്കുന്നത് വഴക്കിനുള്ള സാഹചര്യം ഒരുക്കും.

മിഥുനം-മീനം

മിഥുനം രാശിക്കാര്‍ക്ക് പ്രവചനാതീതമായ സ്വഭാവമാണ്. എന്നാല്‍ മേടം രാശിക്കാര്‍ക്ക് യാഥാര്‍ഥ്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്ന സ്വഭാവമായതിനാല്‍ ഇവര്‍ രണ്ടുപേരും ഒരിക്കലും ചേരില്ല. വസ്തുതകളെയും യാഥാര്‍ഥ്യങ്ങളെയും അവഗണിക്കാനുള്ള മീനം രാശിക്കാരുടെ മനോഭാവത്തെ മിഥുനം രാശിക്കാര്‍ വളംവെച്ച് കൊടുക്കും. മാത്രമല്ല, സ്വപ്‌ന ജീവികളായ മീനം രാശിക്കാര്‍ മിഥുനം രാശിക്കാരെ കൂടി അങ്ങനെയാക്കി തീര്‍ക്കും. ഇവര്‍ ഒരുമിക്കുന്നത് ഒരിക്കലും നല്ലതായിരിക്കില്ല. ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന ദമ്പതികളായിരിക്കും ഇരുവരും.

Also Read: Sun Transit Predictions : ഈ രാശിക്കാർക്ക് ചില പ്രയാസങ്ങളും നഷ്ടങ്ങളും, സൂര്യ സംക്രമത്തിൻ്റെ ഫലങ്ങൾ

മകരം-ചിങ്ങം

മകരം രാശിക്കാരുടേത് ഗൗരവ സ്വഭാവമാണ്. ചിങ്ങം രാശിക്കാര്‍ക്കോ എപ്പോഴും സ്‌നേഹവും ശ്രദ്ധയും ലഭിക്കുകയും വേണം. അതിനാല്‍ തന്നെ ഇവര്‍ രണ്ടുപേരും പരസ്പരം ഒത്തുപോകില്ല. ചിങ്ങം രാശിക്കാര്‍ക്ക് തോന്നും പങ്കാളിക്ക് സ്‌നേഹമില്ലെന്ന് മകരം രാശിക്കാര്‍ക്ക് തോന്നും പങ്കാളിക്ക് സ്വന്തം കാര്യം മാത്രമേ ഉള്ളൂവെന്ന്. രണ്ടുപേരും രണ്ട് സ്വഭാവക്കാരായതിനാല്‍ തന്നെ ഒത്തുപോകില്ല.

കന്നി-ധനു

കന്നി രാശിക്കാരുടേത് വളരെ അച്ചടക്കവും ഒതുക്കവുമുള്ള സ്വഭാവമാണ്. എന്നാല്‍ ധനു രാശിക്കാര്‍ക്ക് ഇഷ്ടം സ്വതന്ത്രമായി നടക്കാനാണ്. കന്നി രാശിക്കാര്‍ സ്ഥിരത ആഗ്രഹിക്കുമ്പോള്‍ ധനു രാശിക്കാര്‍ സാഹസികത ഇഷ്ടപ്പെടുന്നു. ഇത് ഇവരുടെ ബന്ധം വഷളാക്കുകയും നിരാശയും അതൃപ്തിയും ഉണ്ടാക്കുകയും ചെയ്യും.

മീനം-മേടം

മീനം രാശിക്കാര്‍ വളരെ സെന്‍സിറ്റീവായ ആളുകളാണ്. എല്ലാ കാര്യങ്ങളെയും വളരെ വൈകാരികമായാണ് ഇവര്‍ സമീപിക്കുന്നത്. എന്നാല്‍ മേടം രാശിക്കാര്‍ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാത്തവരും തന്റേടമുള്ളവരുമാണ്. മേടം രാശിക്കാര്‍ മീനം രാശിക്കാരെ ലാഘവത്തോടെയാണ് സമീപിക്കുക. മേടം രാശിക്കാരുടെ സ്വഭാവം മീനം രാശിക്കാരില്‍ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യും.

വൃശ്ചികം-ധനു

ഇവര്‍ക്ക് രണ്ടുപേര്‍ക്കും മോശം സ്വഭാവമായിരിക്കും മേല്‍കൈ നേടിയിരിക്കുന്നത്. വൃശ്ചികം രാശിക്കാരുടെ തീവ്രസ്വഭാവം ചിങ്ങം രാശിക്കാരുടെ നാടകീയതയെ ഒന്നുകൂടി മോശമാക്കും. ചിങ്ങം രാശിക്കാര്‍ക്കുള്ള ആത്മാഭിമാനം വൃശ്ചികം രാശിക്കാരില്‍ അസൂയ വര്‍ധിപ്പിക്കും. ഇവര്‍ വിവാഹം കഴിക്കുന്നത് രണ്ടുപേരുടെയും നെഗറ്റീവ് സ്വഭാവം ഇരട്ടിയാക്കുന്നു.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് TV9 Malayalam ഇത് സ്ഥിരീകരിക്കുന്നില്ല.)