Vastu Tips: വീടിൻ്റെ മുൻവാതിലിൽ നിങ്ങളുടെ പേര് എഴുതുന്നത് വാസ്തു പ്രകാരം ശരിയാണോ?
Malayalam Vastu Tips: പലരും പുതിയ വീട് പണിതാലും, വാടകക്ക് ആണെങ്കിൽ പോലും വീട്ടുവാതിലിൽ തങ്ങളുടെ പേരോ, വീട്ടു പേരോ എഴുതുകയോ അല്ലെങ്കിൽ അത്തരത്തിലൊരു നെയിം പ്ലേറ്റുകൾ സ്ഥാപിക്കുകയോ ചെയ്യുന്നതാണ് രീതി

വീട് നിർമ്മിക്കുന്നത് പോലെ തന്നെ വീട്ടിൽ ഒാരോന്നും എവിടെ ഉണ്ടാവണമെന്നത് സംബന്ധിച്ചും കൃത്യമായ വാസ്തു നിർദ്ദേശങ്ങളുണ്ട്. അതിപ്പോൾ ഒരു ചെടിച്ചട്ടി മുതൽ അലമാരവരെയും അങ്ങനെ വേണം സൂക്ഷിക്കാൻ എന്നാണ് ശാസ്ത്രം. വീടിൻ്റെ പ്രധാന പ്രവേശന കവാടത്തെക്കുറിച്ചും വാസ്തു ശാസ്ത്രത്തിൽ നിരവധി മാർഗ്ഗനിർദ്ദേശങ്ങളുണ്ട്. അവയിലൊന്നാണ് ഇവിടെ പരിശോധിക്കുന്നത്.
പലരും പുതിയ വീട് പണിതാലും, വാടകക്ക് ആണെങ്കിൽ പോലും വീട്ടുവാതിലിൽ തങ്ങളുടെ പേരോ, വീട്ടു പേരോ എഴുതുകയോ അല്ലെങ്കിൽ അത്തരത്തിലൊരു നെയിം പ്ലേറ്റുകൾ സ്ഥാപിക്കുകയോ ചെയ്യുന്നതാണ് രീതി. വാസ്തു ശാസ്ത്രമനുസരിച്ച്, ഇത് ആരോഗ്യകരമായ ഒരു സമ്പ്രദായമല്ല. ഇതിനെ പറ്റി വിശദീകരിക്കുകയാണ് ജ്യോതിഷി രാധാകാന്ത് വാട്സ്.
ALSO READ: സ്വർണം സ്വപ്നത്തിൽ കണ്ടാൽ? അർഥം ഇതാണ്
വീടിന്റെ പ്രധാന വാതിലിൽ പേര് എഴുതാൻ പാടില്ലാത്തത് എന്തുകൊണ്ട്?
വാസ്തു ശാസ്ത്ര പ്രകാരം പോസിറ്റീവ്, നെഗറ്റീവ് ഊർജ്ജങ്ങൾ എപ്പോഴും വീടിന് ചുറ്റും സഞ്ചരിക്കുന്നു. അത്തരം സാഹചര്യത്തിൽ, നമ്മുടെ പേര് എഴുതുമ്പോൾ, വീട്ടിലേക്ക് പ്രവേശിക്കുന്ന നെഗറ്റീവ് എനർജി തീർച്ചയായും നമ്മളെയും ബുദ്ധിമുട്ടിക്കും, അതേസമയം വീട്ടിലേക്ക് പ്രവേശിക്കുന്ന പോസിറ്റീവ് എനർജി വീടിൻ്റെ കിഴക്ക് ദിശയിലേക്കും വ്യതിചലിക്കാം. വീടിന് പുറത്ത് പേരുകൾ എഴുതുകയോ നെയിം പ്ലേറ്റുകൾ തൂക്കിയിടുകയോ ചെയ്യുന്നത് വീട്ടിലെ വാസ്തു വൈകല്യങ്ങൾ വർദ്ധിപ്പിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഏതെങ്കിലുമൊരു ഗ്രഹത്തിൻ്റെ സാന്നിധ്യം വീട്ടിലുണ്ടാവാം. ഇതുവഴിയാവാം ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാവുന്നത്.
മുൻവാതിലിൽ പേര് എഴുതണമെങ്കിൽ
വാസ്തുശാസ്ത്രം അനുസരിച്ച്, നിങ്ങൾക്ക് വീടിന് പുറത്ത് ഒരു നെയിം പ്ലേറ്റ് തൂക്കിയിടാൻ താൽപ്പര്യമുണ്ടെങ്കിൽ, അത് നിങ്ങളുടെ സ്വന്തം പേരിൽ തൂക്കിയിടരുത്, പകരം വീടിന് ഒരു പേരിനെക്കുറിച്ച് ചിന്തിക്കുകയും അത് വീടിന് പുറത്ത് എഴുതുകയും ചെയ്യുക. വീടിന് പുറത്ത് പേര് എഴുതുകയോ നെയിം പ്ലേറ്റ് തൂക്കിയിടുകയോ ചെയ്യുന്നത് ആ വ്യക്തിയുടെ രാശിയിലെ രാഹു ഗ്രഹത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ജ്യോതിഷി രാധാകാന്ത് ചൂണ്ടിക്കാട്ടുന്നു.
( ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല)